അഴകൊഴുകും അതിരപ്പിള്ളി

അഴകൊഴുകും അതിരപ്പിള്ളി [യാത്രാവിവരണം] എല്ലാവരും തയ്യാറാണല്ലോ? എന്നാൽ നമുക്ക് തുടങ്ങാം? ഇത്തവണ യാത്ര എംസി റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ നീളുന്നതാണ്, (അതായത് അനന്തപുരി മുതൽ അങ്കമാലി വരെ); അല്ല ശരിയ്ക്കും, അതും കഴിഞ്ഞു നീളുന്നതാണ് നമ്മുടെ ഈ യാത്ര. പതിവ് തെറ്റിയ്ക്കാതെ അതിരാവിലെ, ജയവിജയ ഭക്തിഗാനത്തിന്റെ അകമ്പടിയിൽ നമ്മൾ ഇറങ്ങുകയായി. ചാറ്റൽ മഴയുള്ളതിനാൽ അല്പം വേഗത കുറച്ചു കേട്ടോ. തിരുവല്ലയിലെ 'എവീസ്'ൽ നിന്നും പതിവ് പോലെ പ്രഭാത ഭക്ഷണം. ചമ്പാവരിയുടെ ആ ചിരട്ടപ്പുട്ടും കൂടെ കടലക്കറിയും, പിന്നെ കടുപ്പം കൂടിയ ചായയും, വല്ലാത്തൊരു ഉന്മേഷം നൽകുന്നു. ഏറ്റുമാനൂരപ്പന്റെ മുൻപിൽ മനസ്സാ പ്രാർത്ഥിച്ച്, നമ്മളിതാ മോനിപ്പള്ളിയിൽ എത്തി. ഞാൻ ജനിച്ചു വളർന്ന, സ്വന്തം ഗ്രാമം. തറവാട്ട് വീട്ടിലെ അല്പസമയ വിശ്രമത്തിനു ശേഷം, വീണ്ടും യാത്ര തുടരുകയായി. ഇനി കുറച്ചു സമയം, നമ്മൾ എംസി റോഡിനോട് വിട പറയുകയാണ്. കാരണം വേറൊന്നുമല്ല 'കാലടി'യിലെ, ആ കാൽ കഴപ്പിയ്ക്കുന്ന ഗതാഗതക്കുരുക്ക് തന്നെ. പിറവം-ഹിൽ പാലസ്- കരിമുകൾ-കിഴക്കമ്പലം-ആലുവ വഴി അങ്കമാലിയിലേക്കെത്താനാണ് പ്ലാൻ. അത്ര പരിചിതമല്ലാത്ത, താരതമ്യേന നാട്ടിൻപുറഛാ...