Posts

Showing posts from December, 2025

വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര

Image
  വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര [യാത്രാക്കുറിപ്പ്] "ഡാ ..കൊച്ചേ ..നമുക്കൊന്ന് ചെമ്പഴന്തി പോയാലോ ..?" ചോദ്യം അച്ഛന്റേതാണ്. ആൾ ഇന്നലെ രാത്രി വയനാട് നിന്നും, അനന്തപുരിയിൽ  ഞങ്ങളുടെ അടുത്തേയ്ക്ക് എത്തിയതേ ഉള്ളൂ. നന്നായി ഒന്നുറങ്ങി ആ യാത്രാക്ഷീണമൊക്കെ ഒട്ടുമാറ്റി, എഴുന്നേറ്റപ്പോൾ ഉള്ള ചോദ്യമാണ്.  "ഇപ്പോഴോ ..? അച്ഛാ, സമയം 11 മണി ആയല്ലോ .." "അതിനെന്താ .. നമുക്കൊന്ന് പോയി നോക്കാം .... ഞാനിതുവരെ പോയിട്ടില്ല..." "അത് ശരിയാ ....ഞാനും ..." എന്നാൽ പിന്നെ ഒന്ന് പോയേക്കാം, എന്നായി ഞങ്ങൾ. ആരൊക്കെയുണ്ട് കൂടെക്കൂടാൻ എന്ന ചോദ്യത്തിന്, എല്ലാവരും ഉണ്ട് എന്നായിരുന്നു മറുപടി. അങ്ങിനെ, ആ കത്തുന്ന വെയിലിലൂടെ ഞങ്ങൾ ചെമ്പഴന്തിയിലേക്ക് പുറപ്പെട്ടു. താമസസ്ഥലത്തു നിന്നും അധികം ദൂരമില്ല. എന്നാൽ, ഇതേ വരെ അവിടം സന്ദർശിയ്ക്കാനായിരുന്നില്ല. പലപ്പോഴും പ്ലാൻ ചെയ്തിരുന്നുവെങ്കിലും, പലവിധ കാരണങ്ങളാൽ, അതൊക്കെയും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. സ്ഥലത്തെത്തി, റോഡരികിൽ വണ്ടി നിർത്തി. ലക്ഷ്യസ്ഥാനം ഒന്നുകൂടെ ഉറപ്പിയ്ക്കാനായി, വഴിയരികിൽ നിന്നവരോട് ഞാൻ ഇറങ്ങിച്ചെന്ന് ചോദിച്ചു. "ചേട്ടാ .....

അയ്യപ്പനും അർത്തുങ്കൽ പള്ളിയും തമ്മിൽ ....!!

Image
  അയ്യപ്പനും അർത്തുങ്കൽ പള്ളിയും തമ്മിൽ .... [ അയ്യപ്പ വിശേഷങ്ങൾ -II ] സ്വാമി ശരണം. അയ്യപ്പനും *അർത്തുങ്കൽ പള്ളിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉള്ളതായി നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ, അങ്ങനെയെന്തെങ്കിലും കേട്ടിട്ടുണ്ടോ? ശബരിമലയ്ക്കു പോയി ദർശനസൗഭാഗ്യം നേടി മടങ്ങവേ, 41 ദിവസങ്ങൾ നീണ്ട ആ വ്രതാനുഷണത്തിന്റെ അവസാനം കുറിച്ച്, ഭക്തിപൂർവ്വം തങ്ങളുടെ ആ മാല ഊരാൻ പല ഭക്തരും, അർത്തുങ്കൽ പള്ളിയിൽ എത്താറുണ്ട്, എന്നതറിയാമോ? സത്യം പറയട്ടെ.  ഈ അടുത്ത് വരെ, എനിയ്ക്കും ഇക്കാര്യം തീർത്തും അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ, ആ ഐതിഹ്യം ആഴത്തിൽ ഒന്ന് പരതാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ കിട്ടിയ ചില വിവരങ്ങളാണ്, നമ്മൾ ഇന്നിവിടെ പങ്കുവയ്ക്കുന്നത്. പന്തളം കൊട്ടാരത്തിൽ, ഒരു രാജകുമാരനായി കളിച്ചു വളർന്ന മണികണ്‌ഠൻ എന്ന അയ്യപ്പൻ, കളരിയഭ്യാസം പഠിയ്ക്കാൻ തീരുമാനിച്ചു. ആ അന്വേഷണത്തിലാണ്, ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ ഉള്ള, ചീരപ്പൻചിറ പണിക്കർ എന്ന അതിപ്രഗത്ഭനായ ഒരു കളരിഗുരുവിനെ കുറിച്ച് അറിയുന്നത്. മുഹമ്മയിലെ ഏറെ പ്രശസ്തമായ ഒരു ഈഴവ തറവാടായിരുന്നു ഈ ചീരപ്പൻചിറ. ഏറെ ആഗ്രഹത്തോടെ അവിടെയെത്തിയ നമ്മുടെ അയ്യപ്പനു പക്ഷെ, തീർത്...