പൂവാംകുരുന്നിലപ്പൂവ്
[ലളിതഗാനം]
പൂവാംകുരുന്നില പൂവിനോടന്ന് നീ കൊഞ്ചിപ്പറഞ്ഞതല്ലേ
പൂത്തിരുവാതിര രാവിൽ നിൻ കണ്ണുകൾ ചിമ്മിപ്പറഞ്ഞതല്ലേ
ഇഷ്ടമാണെന്നെ ..... ഒരു നൂറുവട്ടം ... ഇഷ്ടമാണെന്ന കാര്യം
ഇഷ്ടമാണെന്നെ ..... ഏതിലും പ്രിയമായ്... ഇഷ്ടപ്പെടുന്ന കാര്യം
നീ ഇഷ്ടപ്പെടുന്ന കാര്യം ....
മഴ പെയ്തു മാറിയ പാടവരമ്പത്ത് കണ്ട നാൾ ഓർമ്മയുണ്ടോ?
'കണിവെള്ളരിക്ക'യെന്നാരോ വിളിച്ചപ്പോൾ കെറുവിച്ചതോർമ്മയുണ്ടോ?
അന്നാ ത്രിസന്ധ്യയിൽ കാവിലെയുത്സവ പഞ്ചാരിയോർമ്മയുണ്ടോ?
തിരയുന്ന കരിവളക്കൂട്ടത്തിനപ്പുറം തേടിയതാരെയാണോ?
നീ തേടിയതാരെയാണോ?....
പുഴ കൂടെയൊഴുകിയ കാലത്തിനിപ്പുറം ഓർമ്മകൾ ബാക്കിയുണ്ടോ?
കണിയില്ലാതുണരുന്ന പുലരികൾക്കിപ്പോഴും അരുണിമ ഛായയുണ്ടോ?
അന്നാ ത്രിസന്ധ്യയിൽ അരയാൽ ചുവട്ടിൽ നീ അകലെയായ് മാറിയപ്പോൾ
അറിയാതെ തേങ്ങിയൊരുള്ളത്തിനറിയില്ല അണയില്ലിനിയുമെന്ന്
നീ അണയില്ലിനിയുമെന്ന് .....!
******
സ്നേഹപൂർവ്വം ....
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally

Comments
Post a Comment