Posts

മൂകാംബികേ ഹൃദയതാളാഞ്ജലി .....

Image
മൂകാംബികേ ഹൃദയതാളാഞ്ജലി...  [കൊല്ലൂർ - യാത്രാ വിശേഷങ്ങൾ] അതിരാവിലെ, അല്പം തുറന്നിട്ട ജനാലപ്പാളിയ്ക്കിടയിലൂടെ അരിച്ചെത്തുന്ന ആ വയനാടൻ കുളിർമഞ്ഞ്, പുതപ്പിനിടയിലൂടെ നമ്മെയൊന്ന് തൊട്ടു വിളിയ്ക്കുമ്പോൾ, അതറിയാത്ത മട്ടിൽ ഒന്നുകൂടി പുതപ്പിനടിയിലേയ്ക്ക് ചുരുണ്ട്, നന്നായി ഉറങ്ങിയിട്ടുണ്ടോ നിങ്ങൾ ... ഒരിയ്ക്കലെങ്കിലും ? ഉണ്ടെങ്കിൽ ....? വല്ലാത്തൊരു സുഖമാണത്....അല്ലേ? പക്ഷെ, ഇന്നത്തെ ദിവസം നമുക്കതിനാവില്ല, കാരണം ഇന്ന് അതിരാവിലെ തന്നെ നമ്മൾ ഒരു യാത്രയ്ക്കുള്ള പുറപ്പാടിലാണ് .... അതും നീണ്ട ഒൻപത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ....! അതെ... ഇന്ന് നമ്മൾ കൊല്ലൂർ ശ്രീ മൂകാംബികാ ദേവിയെ കൺനിറയെ കണ്ട് തൊഴാൻ പോകുകയാണ്.  കൂടാതെ, മറ്റൊരു വിശേഷം കൂടിയുണ്ട്. അവിടെ ആ തിരുനടയിൽ, മോളുടെ നൃത്തവും ഉണ്ട്. പുലർച്ചെ 4:30 നു തന്നെ ഞങ്ങൾ എല്ലാവരും തയ്യാർ. അല്പസമയത്തിനുള്ളിൽ 'അമ്പാടിക്കണ്ണനു'മായി ശരത് എത്തി. ഇനി അടുത്ത രണ്ടു ദിവസങ്ങളിൽ ഇവരാണ് നമ്മുടെ കൂട്ടും, സാരഥിയും. തിരുനെല്ലിക്കാട്ടിലൂടെ ആ തണുത്ത വെളുപ്പാൻ കാലത്ത്, അല്പം വിറച്ച് യാത്ര ചെയ്യുമ്പോഴും, ഞങ്ങൾ ജാഗരൂകരായിരുന്നു. കാരണം എപ്പോൾ വേണമെങ്കിലും ഒരു കാട്ടു...

ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും [ലേഖനം]

Image
  ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും [ലേഖനം] മുൻപ് വല്ലപ്പോഴും, ഇപ്പോൾ പലപ്പോഴും, ഏറെ വേദനിപ്പിയ്ക്കുന്ന ഇത്തരം ചില വാർത്തകളുമായാണ്, ദിനപത്രങ്ങൾ അതിരാവിലെ നമ്മുടെ മുൻപിലേയ്ക്കെത്താറുള്ളത്. "ജോലി സമ്മർദ്ദം മൂലം യുവാവ് അല്ലെങ്കിൽ യുവതി ആത്മഹത്യ ചെയ്തു ...".  അത്തരം വാർത്തകളുടെ ഉള്ളറകളിലേയ്ക്ക് ചെല്ലുമ്പോഴാണ് അറിയുന്നത്, ആൾ ജോലിയിൽ കയറിയിട്ട് ഏതാനും ചില മാസങ്ങളേ ആയിട്ടുള്ളൂ; അല്ലെങ്കിൽ കുറേയേറെയായി.... എന്നൊക്കെ. എന്തേ ഇത്തരം മരണങ്ങൾ അടുത്തിടെയായി വല്ലാതെ പെരുകുന്നു? എന്താണ് ഈ അമിത ജോലി സമ്മർദ്ദത്തിന് കാരണം? ജോലിഭാരവും, ജോലി സമ്മർദ്ദവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പലരും പറയുന്നത് പോലെ, സർക്കാരിനോ അല്ലെങ്കിൽ തൊഴിലുടമകൾക്കോ ഇതിൽ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടോ? എന്താണ് ഇതിനൊരു പരിഹാരം?   ചോദ്യങ്ങൾ, അങ്ങിനെ അനവധിയാണ്. ആദ്യം തന്നെ പറയട്ടെ, നമ്മൾ ഇതിന്റെ കാരണങ്ങളിലേയ്ക്ക് പോകുന്നതേയില്ല.  എന്തുകൊണ്ടെന്നാൽ, അത് ഏറെ ഗഹനവും, ഇത്തിരി സങ്കീർണ്ണവും ആയതു കൊണ്ടും, 'സമയമില്ലായ്മ' മൂലം അത്തരമൊരു ദീർഘവായനയ്ക്ക് നിങ്ങളിൽ ആർക്കും തന്നെ, തീരെ സമയമില്ലാത്തതു കൊണ്ടും, മാത്രം. ജോലിഭ...

കനിയാതെ പോകരുതേ... നാഥാ

Image
കനിയാതെ പോകരുതേ... നാഥാ  തിരിനാളമല്ലെന്റെ ഉള്ളിലായെരിയുന്ന  ദുഃഖാഗ്നിയാണെന്റെ നാഥാ .... മിഴിനാളമല്ലെന്റെ  ഉള്ളിലെയഗ്നി തൻ  ഉപനാളമാണെന്റെ നാഥാ ....   കാണാതെ പോകരുതേ ..നീ  കനിയാതെ പോകരുതേ... കാണാതെ പോകരുതേ .. നാഥാ കനിയാതെ പോകരുതേ...   കാൽവരിക്കുന്നിലെ കഠിനമാം പാതകൾ  കനിവിന്റെ ദേവാ നീ കയറിടുമ്പോൾ  തലയിലെ മുറിവിൽ നിന്നിറ്റിയ നിണമതിൽ  ഒഴുകിയ കണ്ണുനീർ ചേർന്നതില്ലേ?   കാലത്തിൻ താഡനമേറ്റ്‌ തളർന്ന നിൻ  കാലുകൾ തളരാതെ നോക്കീടുവാൻ  ഇറ്റുന്ന കണ്ണുനീർ തുടച്ചുകൊണ്ടിന്നും ഞാൻ  പരമപിതാവിനോടർത്ഥിച്ചിടും   ജീവിതക്കുന്നുകൾ കയറിക്കിതച്ചോരെൻ  ഇടറുന്ന കാലുകൾ തളർന്നിടുമ്പോൾ  കുളിരുള്ളൊരിളനീർത്തുള്ളി പോൽ ഇറ്റണെ  കനിവിയലും നിൻ കൃപാകടാക്ഷം   കാണാതെ പോകരുതേ ..നീ  എന്നിൽ .... കനിയാതെ പോകരുതേ... കാണാതെ പോകരുതേ .. നാഥാ എന്നിൽ .... കനിയാതെ പോകരുതേ... ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippall...

വിഷുവെന്ന് കേൾക്കുമ്പോൾ

Image
വിഷുവെന്ന് കേൾക്കുമ്പോൾ [ കവിത]  വിഷുവെന്ന് കേൾക്കുമ്പോൾ വിഷമങ്ങൾ മാറുന്ന  സുഖദമാം ഓർമ്മയാണിന്നും  വിഷുവെന്ന് കേൾക്കുമ്പോൾ വിരഹങ്ങൾ നീക്കുമാ കൊന്നകൾ പൂക്കുന്ന കാലം പുലർകാലമാകുമ്പോൾ പൂമുഖക്കോണിലെ  കണികാണാൻ എത്തിയ്ക്കുമമ്മ  പീതാംബരം ചുറ്റി കുഴൽ വിളിച്ചങ്ങിനെ  ചിരിതൂകി നിൽക്കുന്ന കണ്ണൻ  കുളികഴിഞ്ഞെത്തുമ്പോളരുമയായ് ചേർത്തെന്റെ  നിറുകയിൽ ചുംബിയ്ക്കുമച്ഛൻ  കൈനീട്ടി നിൽക്കുമ്പോൾ ചിരിയോടെ നൽകുമാ  കൈനീട്ടമാണെന്ൻറെ നോട്ടം  കൂവിത്തിമിർത്തെൻറെ  കൂട്ടുകാരൊത്ത് ഞാൻ  ഓടിക്കളിയ്ക്കുന്ന നേരം  പതിവുകൾ തെറ്റിച്ചന്നൊഴുകുന്ന കാറ്റിലാ നറുനെയ് മണക്കുന്ന നേരം  ചമ്രം പടിഞ്ഞിട്ട് തൂശനിലയിൽ ഞാൻ  പായസം ഉണ്ണുന്നൊരോർമ്മ   സംവത്സരങ്ങൾക്ക് ശേഷമെൻ നാവിലി- ന്നതുപോലെ നിൽക്കുന്നു നൂനം..!! ================= കണിക്കൊന്നകൾ പൂവിരിച്ച നാട്ടുവഴിയിലൂടെ, ഇതാ മറ്റൊരു വിഷു കൂടി വരികയായി....  കായാമ്പൂവർണ്ണനെ കണികണ്ടുണരാൻ..... മനം നിറഞ്ഞൊരു കൈനീട്ടം വാങ്ങാൻ ... മറ്റൊരാഘോഷം നമുക്കില്ല തന്നെ.....  ഏവർക്കും സമൃദ്ധിയുടെ, സന്തോഷത്തിന്റെ, ആഘോ...

കണിക്കൊന്ന

Image
    കണിക്കൊന്ന നിറയെ കണിക്കൊന്ന പൂത്തു നിൽക്കും  നിറമാല പോലെ നിരന്നു നിൽക്കും  നിറവാർന്ന വാനിലുദിച്ചുയരും  നിറമേളനങ്ങളിലന്ന് സൂര്യൻ    പുലർവേളയിൽ ഞാൻ ഉറങ്ങീടവേ  പതിയെയടുത്തെത്തി മിഴികൾ പൊത്തി  പതറാതെയെന്നെയാ ഉമ്മറത്തെ  പതിവില്ലാ കണികാട്ടുമമ്മയന്ന്  പീതാംബരം ചുറ്റി ചേലെഴുന്നാ  ഓടക്കുഴൽ വിളിച്ചുല്ലസിയ്ക്കും  പുന്നാരക്കണ്ണന്റെ മുന്പിൽ ഞാനോ  മറ്റൊരു കണ്ണനെ പോലെ നിൽക്കും    നിറമാർന്നൊരോർമ്മയാണിന്നുമെന്റെ കനവിലും നിറയുന്ന പൊൻവസന്തം  കണികണ്ടൊരാ കണിക്കൊന്ന തന്റെ  കനകവും തോൽക്കുമാ 'കനകശോഭ'  ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********                

ചുമ്മാണ്ടൊരി"ണ്ട"പ്പാട്ട്

Image
 ചുമ്മാണ്ടൊരി" ണ്ട "പ്പാട്ട് [തനിനാടൻ പാട്ട്] പഞ്ചാരപ്പുഞ്ചിരിയിൽ ഉണ്ടായി പണ്ടൊരിയ്ക്കൽ  ഉണ്ടാവതല്ലാത്തൊരിണ്ടൽ കേട്ടോ  മണ്ടൻ ഞാൻ ഉണ്ടായൊരിണ്ടലിൽ വീണുപോയിട്ടുണ്ടായ  നീണ്ടകഥ ചൊല്ലാം കേട്ടോ  മുണ്ടിന്മേൽ കേറുന്ന പണ്ടത്തെ കാലമതിൽ ഉണ്ടായൊരിണ്ടൽ കഥ കേട്ടോളൂട്ടോ  ആണ്ടിൻ പകുതിയ്ക്കലെത്തിയൊരുത്സവത്തിൽ  ആണ്ടു നടക്കുന്ന നേരം തന്നിൽ  മിണ്ടാണ്ടാ കുപ്പിവള കയ്യിൽ കടത്തുന്ന  പെണ്ണാളെ കണ്ടപ്പോൾ വല്ലാണ്ടായി  തഞ്ചത്തിലോരത്ത് നിന്നപ്പോൾ കണ്ടല്ലോ  കൽക്കണ്ട കണ്ണുകളിൽ കുണ്ടാമണ്ടി  ചുണ്ടത്ത് മിന്നിയ പഞ്ചാരപ്പുഞ്ചിരിയിൽ മണ്ടൻ ഞാൻ മണ്ടിയൊട്ട് കാതം മനസ്സിൽ   എങ്ങാണ്ടുന്നെത്തിയ ധൈര്യത്തിൽ ചെന്ന് ഞാനാ  കൈത്തണ്ട തന്നിൽ കരി-വളകൾ ചാർത്തേ  'പട്ടേ'ന്ന് പൊട്ടിയെന്റെ തലമണ്ടപ്പുറകിലൊരു  കൈത്തണ്ട പ്രഹരത്തിൻ ഗുണ്ട് കേട്ടോ  ഞെട്ടാണ്ട് ഞെട്ടിയിട്ട് 'പട്ടോ'ന്ന് നോക്കിയപ്പോ  വല്ലാണ്ട് നിൽക്കുന്നാ പെണ്ണിന്റപ്പൻ  ഉണ്ടാസ് പോലുള്ള രണ്ടുണ്ടക്കണ്ണുകളിൽ  വീണ്ടും ഞാൻ കണ്ടു മറ്റൊരു കുണ്ടാമണ്ടി  അഖിലാണ്ഡമണ്ഡലമൊരുമിച്ചു കണ്ട ഞാനോ വീ...

ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!!

Image
  ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!! [ഭക്തിഗാനം] ആറ്റുകാലമ്മയ്ക്ക് പൊങ്കാല, മനം  നീറ്റുമെൻ ദുഃഖങ്ങൾ മാറ്റുവാനായ്  ആറ്റണമമ്മേ  നിൻ കരുണയാലെന്നുമേ  പോറ്റണമെന്നെ നിൻ പൈതലായി    ഉല പോലെയെരിയും കതിരോനു താഴെയെൻ ഉടൽ നീറി നിൽക്കുമ്പോളുള്ളിൽ  ഉണരുവതെന്താണെന്നറിയുക, അമ്മേ നിൻ  ഉലകാകെ അറിയുന്ന രൂപം    തൂവിത്തിളയ്ക്കുമെൻ പൊങ്കാലപ്പായസം  തീർത്ഥാഭിഷേകത്തിൽ പുണ്യമാകേ  തീരാത്തൊരീജന്മ പാപങ്ങൾ, തീർത്തു ഞാൻ  തിരികെയെൻ കൂടാരമണയും  ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ================= ഇനിയല്പം പൊങ്കാല പുരാണം : (അവലംബം: വാമൊഴി/പുരാണങ്ങൾ) ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. "തിളച്ചു മറിയുക" എന്നാണ് പൊങ്കാല എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക.  *********** ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിന് ഓരോ ഫലങ്ങളാണ്. കിഴക്കോട്ടു തിളച്ചു തൂവുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാൽ ആഗ്രഹിച്ചകാര്യം  ഉടൻ നടക്കും.  വടക്കോ...