ജീവനെടുക്കുന്ന 'സെൽഫി'...... മാനം കെടുത്തുന്ന 'സെൽഫി'.....!! [ലേഖനം]

അമിത 'സെൽഫി ഭ്രമം' അഥവാ 'സെൽഫിറ്റിസ്' നാൾക്കുനാൾ കൂടിവരുന്ന 'സെൽഫി' ഭ്രമം. കൂടെക്കൂടെ പത്രത്തിൽ വരുന്ന ' 'സെൽഫി എടുക്കുന്നതിനിടെ അപകടം; വീണ്ടും മരണം' എന്ന വാർത്തകൾക്കപ്പുറം നമ്മൾ മലയാളികൾ കാര്യമായി ചർച്ച ചെയ്യാത്ത വിഷയം. എന്നാൽ ഓർക്കുക. പുതുതലമുറക്കിടയിൽ അതിവേഗം പടരുന്ന ഒരു വിപത്തായി മാറുകയാണ് ഇത്. എങ്ങിനെയെങ്കിലും 'വ്യത്യസ്ത 'സെൽഫി' എടുത്തു ഫേസ്ബുക്കിൽ (അല്ലെങ്കിൽ സമാനമായ മറ്റൊരു മീഡിയയിൽ) പോസ്റ്റ് ചെയ്യുകയും അങ്ങിനെ പരമാവധി 'ലൈക്' നേടി ആത്മനിർവൃതി അടയുകയും ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ അഥവാ പരക്കം പാച്ചിലിനിടയിൽ സ്വജീവൻ പൊലിഞ്ഞ എത്രയോ വാർത്തകൾ നമ്മുടെ മുൻപിലുണ്ട്? എന്നിട്ടും ? * ഇലക്ട്രിക് ട്രെയിനിനു മുകളിൽ നിന്ന് 'സെൽഫി' എടുക്കാൻ ശ്രമം. * ഉയർന്നു പൊങ്ങിയ തിരമാലകൾക്കു നടുവിൽ നിന്ന് 'സെൽഫി' എടുക്കാൻ ശ്രമം. *. ഓടിയെത്തുന്ന തീവണ്ടിക്ക് മുൻപിൽ നിന്ന് 'സെൽഫി' എടുക്കാൻ ശ്രമം. *. നുരഞ്ഞുപതയുന്ന വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് 'സെൽഫി' എടുക്കാൻ ശ്രമം. *...