Posts

Showing posts from December, 2016

നേരുന്നു നന്മകൾ .... [പുതുവത്സരാശംസകൾ]

Image
പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി മറ്റൊരു വർഷം കൂടി ഇതാ നമ്മുടെ പടിവാതിലിൽ എത്തി. പോയ, 2016 ലെ ലാഭ-നഷ്ട കണക്കുകൾക്കു സമയം കളയാതെ നമ്മളിൽ പലരും , ലാഭങ്ങൾ  മാത്രമുള്ള ഒരു 2017 നെ സ്വപ്നം കാണാനാകും ഇഷ്ടപ്പെടുന്നത്. അല്ലെ ? തീർച്ചയായും ആ സ്വപ്‌നങ്ങൾ സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പോയവർഷം എന്റെ ഈ ചെറിയ ബ്ലോഗിലൂടെ നടത്തിയ രചനകളെ വിലയിരുത്തുകയും, വിമർശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഐശ്വര്യസമ്പൂർണ്ണവും, പ്രതീക്ഷാനിർഭരവും ആയ ഒരു പുതുവർഷം ആശംസിക്കുന്നു. മണ്മറഞ്ഞ നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ള ഒരു കാര്യം മാത്രം ഇവിടെ സ്മരിക്കട്ടെ. "വ്യക്‌തിയെ സ്നേഹിക്കുക, വസ്തുവിനെ ഉപയോഗിക്കുക" അതായത്, നമ്മുടെ ചുറ്റുമുള്ള വ്യക്തികളെ നമ്മൾ സ്നേഹിക്കുകയും അറിയുകയും ചെയ്യുക; വസ്തുക്കളെ അഥവാ സാധനങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുക. എന്നർത്ഥം. എന്നാൽ ഇന്ന് നമ്മൾ കാണുന്നത് നേരെ വിപരീതമല്ലേ? നാം ഓരോരുത്തരും ചിന്തിക്കുന്നത് മറ്റു വ്യക്തികളെ (അത് കുടുംബത്തിലായാലും, സുഹൃത്‌വലയത്തിലായാ...

നഷ്ടബാല്യം [കവിത]

Image
മഷിത്തണ്ടിൽ മഷിനിറച്ചതു നോക്കി ചിരിച്ചൊരാ- ബാലകുതൂഹലം മറന്നു പോയി പുളിമാങ്ങ പറിച്ചതിൽ ഉപ്പുകൂട്ടി കഴിച്ചൊരാ- ബാലകൗതുകങ്ങളും മറഞ്ഞു പോയി അപ്പുമാഷിൻ കയ്യിൽ നിന്നും അടി വാങ്ങാതിരിക്കുവാൻ പാണലുകൾ* കൂട്ടിക്കെട്ടിയ നല്ലകാലങ്ങൾ ഉച്ചനേരം വിളമ്പുമാ ഉപ്പുമാവ് കഴിക്കുവാൻ വട്ടയില പറിച്ചൊരാ 'കഷ്ട'കാലങ്ങൾ മുൻപിലത്തെ ബെഞ്ചിലെയാ 'ബുദ്ധിജീവി' പയ്യനെ പിന്നിൽ നിന്നും തോണ്ടിയപ്പോൾ തിരിഞ്ഞു നോക്കെ, മാഷവനെ ബെഞ്ചിലേറ്റി നിർത്തിയെന്നെ നോക്കിടുമ്പോൾ 'പഞ്ചപാവം' പയ്യനായ് ഞാനിരുന്ന കാലം 'ദൈവരൂപം' കാണുവാനായി കട്ടുറുമ്പിൻ ഞെട്ടെടുത്ത് കൈമടക്കിൽ തിരുകി നിന്ന 'മണ്ട'ബാല്യങ്ങൾ പത്തുപൈസ കൂട്ടി വച്ചാ പാൽമണക്കും ഐസുവാങ്ങാൻ കാത്തുകാത്തു ഞാനിരുന്ന 'പഞ്ഞ'കാലങ്ങൾ സ്കൂളു വിട്ടങ്ങെത്തിയാലോ നേരമൊട്ടും കളയാതെ കൂട്ടരുമായൊത്തുമേളിച്ചാർത്ത കാലങ്ങൾ കന്മഷത്തിൻ കണിക പോലും ഉള്ളിലുറയാതന്നു ഞങ്ങൾ പുഞ്ചിരിച്ചാ നല്ലകാലം ഓർമ്മയായി പോൽ ! ഇനി വരുന്നൊരു തലമുറയ്ക്കും കൈവരാതാ നല്ലകാലം പോയ്മറഞ്ഞാ ബാല്യകാലം ഓർമ്മയായി പോൽ ! നീറിടുന്നീ ജീവിതത്തിൽ, വേറിടുന്നോര...

'പ്രേതഭൂമി'യിലേക്കൊരു 'കര-കടൽ' യാത്ര ...! [യാത്രാ വിവരണം]

Image
നവംബർ. അതു ഞങ്ങൾ 'ടെക്കീസിനു' (ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നവരുടെ ചെല്ലപ്പേര്) കുറച്ചു കൂടുതൽ സന്തോഷം ഉള്ള ഒരു മാസമാണ്. കാരണം, ആ മാസം അമേരിക്കയിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്' ആഘോഷിക്കുമ്പോൾ ഞങ്ങൾക്കിവിടെ ഒന്നുരണ്ടു ദിവസം ജോലിത്തിരക്ക് കുറയും. സ്വന്തം നാടിനെ ഒന്ന് ചുറ്റിക്കാണാൻ കിട്ടുന്ന അവസരം അഥവാ അപൂർവ സൗഭാഗ്യം...! കഴിഞ്ഞ തവണ (2015ൽ) യാത്ര, ഇല്ലിക്കൽ കല്ലിന്റെ വന്യസൗന്ദര്യം ആസ്വദിച്ചു വാഗമണ്ണിലേക്കായിരുന്നു എങ്കിൽ, ഇത്തവണ ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടു മഹാസമുദ്രങ്ങളുടെ സംഗമഭൂമിയെന്നറിയപ്പെടുന്ന ധനുഷ്‌കോടി ആയിരുന്നു; ഒപ്പം പുണ്യനഗരമായ രാമേശ്വരവും. കേരളം ISL  ലീഗ് മാച്ച് ജയിക്കുന്നതു കണ്ട സന്തോഷത്തിൽ, രാത്രി ഏതാണ്ട് 9 മണിയോടെ ഞങ്ങൾ നാല് സുഹൃത്തുക്കൾ കാറിൽ തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ചു. തമാശകൾ പറഞ്ഞും, പൊട്ടിച്ചിരിച്ചും ഡ്രൈവ് ചെയ്യുന്നതിനിടെ ദൂരം താണ്ടുന്നത് അറിഞ്ഞതേയില്ല. റോഡുകളും അത്ര നല്ലതായിരുന്നു. എന്തിനും "ഞങ്ങൾ മുന്നിലാണ്" എന്ന് മേനി പറയുന്ന നമ്മൾ മലയാളികകൾ ഒന്ന് കണ്ടുമനസിലാക്കണം തമിഴ്‌നാട്ടിലെ റോഡുകളുടെ സ്ഥിതി; ഒ...