Posts

Showing posts from January, 2017

കേരളത്തിലെ മാറിവരുന്ന സമര രീതികൾ [ലേഖനം]

Image
ഒരു പക്ഷെ നിങ്ങളും ശ്രദ്ധിച്ചു കാണണം, നമ്മുടെ ഈ കൊച്ചു കേരളത്തിൽ കുറച്ചു നാളായി നമ്മൾ കാണുന്ന ചില വേറിട്ട സമരരീതികളും, അവയുടെ സചിത്ര പത്രവാർത്തകളും, ഒപ്പം ലൈവ് ആയ ചാനൽ സംപ്രേഷണവും. ചില ഉദാഹരണങ്ങൾ ഇതാ. 1 . PSC റാങ്ക് ലിസ്റ്റ് കാലാവധി കൂട്ടണം എന്നാവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുൻപിൽ സമരസമിതിയുടെ ധർണയും, അതിനിടയിൽ സമീപത്തെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള ഒരു യുവാവിന്റെ പ്രതിഷേധവും. 2. തങ്ങളുടെ ചില ആവശ്യങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു  ഫാർമസി  വിദ്യാർത്ഥിനികൾ കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി സമരം നടത്തി. 3. മെച്ചപ്പെട്ട സേവനവ്യവസ്ഥകൾക്കും സർക്കാർ അംഗീകരിച്ച മിനിമം വേതനം കിട്ടുന്നതിനുമായി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർ, ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ കയറി സമരം നടത്തുകയും  ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.  ഇത് ചില ഉദാഹരങ്ങങ്ങൾ മാത്രം. സമാനരീതിയിൽ മറ്റു കുറെ സമരങ്ങൾ കൂടി കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി, എന്താണ് ഇതിൽ ഇത്ര വലിയ പ്രത്യേകത എന്നാണോ ? ഒന്ന് ...

ഇന്നിന്റെ സ്വപ്നങ്ങളെല്ലാം... [ഗാനം]

Image
ഇന്നിന്റെ സ്വപ്നങ്ങളെല്ലാം... നാളെ തൻ മൗനങ്ങളാകും പിന്നവ ദുഃഖങ്ങളായ്........ ഓർമ തൻ താളിൽ മറയും...[2]                               [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....] മരണമാം കരിനിഴലില്ലയെങ്കിൽ മണ്ണിതിൽ ജീവന്റെ അർത്ഥമെന്ത് ? സുഖമെന്ന നിദ്ര തൻ മടിയിൽ മയങ്ങുമ്പോൾ കാലൊച്ചയില്ലാതെയരികിലെത്തും, കാണികൾ നമ്മളോ ഭയന്നു നിൽക്കും ജീവിതം ദുഖത്തിലാണ്ടുമുങ്ങും                             [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....] മറവിയാം മാന്ത്രികനില്ലയെങ്കിൽ മണ്ണിതിൽ ജീവിതം ദുരിതമത്രെ ! ദുഃഖങ്ങൾ തൻ കരിംകൂടു  തുറന്നവൻ സുഖമെന്ന പ്രാവിനെ പറത്തിടുമ്പോൾ, കാണികൾ നമ്മളോ കയ്യടിക്കും ജീവിതം ചിരിച്ചുകൊണ്ടാസ്വദിക്കും                           [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....] ****** visit:  binumonippally.blogspot.in mail:  binu_mp@hotmail.com  [ചിത്രത്തിന്...

സമരിയാക്കാരൻ [ചെറു കവിത]

Image
നല്ലയൽക്കാരനെ കാണിച്ചു നൽകുവാൻ സമരിയാക്കാരന്റെ കഥ പറഞ്ഞു ജെറുസലേം വീഥിയിൽ മുറിവേറ്റു വീണൊരാ പാവമാം പഥികന്റെ കഥ പറഞ്ഞു ജീവിത യാത്രയിൽ കാലിടറീടുന്ന നിന്നയൽക്കാരനെ കൈ പിടിച്ചാൽ, കാരുണ്യവാനവനേറെയിഷ്ടം 'കാണിക്ക'യെക്കാളുമേറെയിഷ്ടം മനസിന്റെയൊരു കോണിലുറവു വറ്റാതെ നീ കാരുണ്യമിത്തിരി സൂക്ഷിക്കണം കണ്ണീരു തൂവുന്ന ജന്മങ്ങളെ കാൺകെ കനിവോടെ നീയെന്നും  തുണയാകണം സ്നേഹവും കരുണയും ഉള്ളിൽ നിറച്ചു നീ ഇഹലോക ജീവിതം ജീവിയ്ക്കുകിൽ കരുണാമയനവൻ കാത്തു വയ്ക്കും സ്വർല്ലോക ജീവിതം നിന്റെ മുൻപിൽ കരുണാമയനവൻ കാത്തു വയ്ക്കും സ്വർല്ലോക ജീവിതം നിന്റെ മുൻപിൽ !! ****** For the Video of the Kavitha ****** visit:  binumonippally.blogspot.in mail:  binu_mp@hotmail.com  ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്