സമരിയാക്കാരൻ [ചെറു കവിത]


നല്ലയൽക്കാരനെ കാണിച്ചു നൽകുവാൻ
സമരിയാക്കാരന്റെ കഥ പറഞ്ഞു
ജെറുസലേം വീഥിയിൽ മുറിവേറ്റു വീണൊരാ
പാവമാം പഥികന്റെ കഥ പറഞ്ഞു

ജീവിത യാത്രയിൽ കാലിടറീടുന്ന
നിന്നയൽക്കാരനെ കൈ പിടിച്ചാൽ,
കാരുണ്യവാനവനേറെയിഷ്ടം
'കാണിക്ക'യെക്കാളുമേറെയിഷ്ടം

മനസിന്റെയൊരു കോണിലുറവു വറ്റാതെ നീ
കാരുണ്യമിത്തിരി സൂക്ഷിക്കണം
കണ്ണീരു തൂവുന്ന ജന്മങ്ങളെ കാൺകെ
കനിവോടെ നീയെന്നും  തുണയാകണം

സ്നേഹവും കരുണയും ഉള്ളിൽ നിറച്ചു നീ
ഇഹലോക ജീവിതം ജീവിയ്ക്കുകിൽ
കരുണാമയനവൻ കാത്തു വയ്ക്കും
സ്വർല്ലോക ജീവിതം നിന്റെ മുൻപിൽ

കരുണാമയനവൻ കാത്തു വയ്ക്കും
സ്വർല്ലോക ജീവിതം നിന്റെ മുൻപിൽ !!

******
For the Video of the Kavitha


******

visit: binumonippally.blogspot.in
mail: binu_mp@hotmail.com 

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]