ഇന്നിന്റെ സ്വപ്നങ്ങളെല്ലാം... [ഗാനം]

ഇന്നിന്റെ സ്വപ്നങ്ങളെല്ലാം...
നാളെ തൻ മൗനങ്ങളാകും
പിന്നവ ദുഃഖങ്ങളായ്........
ഓർമ തൻ താളിൽ മറയും...[2]
                              [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....]

മരണമാം കരിനിഴലില്ലയെങ്കിൽ
മണ്ണിതിൽ ജീവന്റെ അർത്ഥമെന്ത് ?
സുഖമെന്ന നിദ്ര തൻ മടിയിൽ മയങ്ങുമ്പോൾ
കാലൊച്ചയില്ലാതെയരികിലെത്തും,
കാണികൾ നമ്മളോ ഭയന്നു നിൽക്കും
ജീവിതം ദുഖത്തിലാണ്ടുമുങ്ങും
                            [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....]

മറവിയാം മാന്ത്രികനില്ലയെങ്കിൽ
മണ്ണിതിൽ ജീവിതം ദുരിതമത്രെ !
ദുഃഖങ്ങൾ തൻ കരിംകൂടു  തുറന്നവൻ
സുഖമെന്ന പ്രാവിനെ പറത്തിടുമ്പോൾ,
കാണികൾ നമ്മളോ കയ്യടിക്കും
ജീവിതം ചിരിച്ചുകൊണ്ടാസ്വദിക്കും
                          [ഇന്നിന്റെ സ്വപ്നങ്ങളെല്ലാം ....]



******
visit: binumonippally.blogspot.in
mail: binu_mp@hotmail.com 

[ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്]

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]