നെറ്റ്മാൻ [കഥ]

രാവിലെ പതിവുപോലെ, കാറിനടുത്തു നിൽക്കുന്ന ഡ്രൈവർക്കു "ഗെറ്റ് റെഡി?' എന്ന് വാട്സാപ്പിൽ സന്ദേശം അയച്ചു ധൃതിയിൽ പടികൾ ഇറങ്ങുമ്പോളാണ് പെട്ടെന്നു പിന്നിൽ നിന്നും ഒരു ശബ്ദം... "ഗുഡ് മോർണിംഗ് നെറ്റ് മാൻ". ഞെട്ടിത്തിരിഞ്ഞു നോക്കി. കണ്ണടച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നു ഒരു കൊച്ചു പെൺകുട്ടി. സ്‌കൂൾ യൂണിഫോമിൽ ആണ്. അടുത്ത ഫ്ളാറ്റിലെ ആകണം ! കാറിലിരിക്കവേ അയാൾ ഓർത്തു. ഫ്‌ളാറ്റിലെ മിക്കവാറും എല്ലാവരും തന്നെ വിളിക്കുന്നത് "നെറ്റ്മാൻ" എന്നാണോ ? അതെ, പ്രായഭേദമന്യേ എല്ലാരും അങ്ങിനെ തന്നെയാണല്ലോ വിളിക്കുന്നത് ! കാരണം? അയാൾ ഏതാണ്ട് ഒരു വർഷം മുൻപേ തന്നെ തന്റെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് വഴി ആക്കിയത്രേ. സംസാരം പോലും കുറച്ചു, അതുപോലും ഇന്റർനെറ്റ് വഴി മാത്രമാക്കി. ഇപ്പോൾ ആണെങ്കിൽ എല്ലാം വാട്സാപ്പ് മെസ്സേജുകൾ വഴി മാത്രം. വീട്ടിലും, ഓഫീസിലും, പുറത്തും ! രാവിലെ ഉണർന്നാൽ ... "ടീ " കുറച്ചു കഴിഞ്ഞാൽ ... "BF റെഡി ?" അങ്ങിനെ അങ്ങിനെ.... ഓഫീസിൽ എത്തിയാലോ? അവിടെ പിന്നെ എല്ലാ 'കമ്മ്യൂണിക്കേഷൻസും' കമ്പനി വക ചാറ്റിംഗ് സോഫ്റ്റ്‌വെയർ വഴി മാത്രമാണ്...