ആരണ്യകാണ്ഡം [നർമ്മഭാവന]

[രംഗം -1 : "കലപില" രാജ്യത്തെ രാജസദസ്സ് ] ഡും ...ഡും...ഡും .....എല്ലാവരും നിശബ്ദത പാലിക്കൂ ........ ...മഹാരാജാവ് എഴുന്നള്ളുന്നു ..... "സചിവാ ...എല്ലാരും ഹാജരല്ലേ ?" "ഉവ്വ് രാജൻ ....." "എങ്കിൽ തുടങ്ങാം ഇന്നത്തെ അങ്കം. എന്താണ് സചിവോത്തമാ ഇന്നത്തെ ഇനങ്ങൾ ?" "രാജൻ നമുക്ക് നമ്മുടെ രാജ്യത്തു പുതിയ കുറെ മദ്യശാലകൾ തുറക്കണം. നമ്മുടെ പ്രജകൾ മദ്യശാലകളിൽ വരിനിന്നു കഷ്ടപ്പെടുന്നു ...." "അതിനെന്താ ...തുറന്നോളൂ .... ഒരു നൂറെണ്ണം ആകട്ടെ ...നമ്മുടെ പ്രജകൾ ആവോളം സുരപാനം നടത്തട്ടെ..." "അല്ല രാജൻ ...അങ്ങിനെ പെട്ടെന്ന് തുറന്നാൽ ...?" "ഹ.ഹ.ഹ,.. എന്റെ മന്ത്രീ ...തനിക്കറിയാൻ പാടില്ലാഞ്ഞിട്ടാ ...നമ്മുടെ നാട്ടിൽ ഈ കാര്യത്തിൽ മാത്രം എല്ലാരും ഒറ്റക്കെട്ടല്ലേ ....ആരും എതിർക്കില്ല ....മ് അടുത്തത് ?" "അത് രാജൻ ... പിന്നെ ...നമ്മുടെ രാജ്യത്തു പനി പടർന്നു പിടിക്കുകയാണ് ...പ്രജകൾ അസാരം കഷ്ടത്തിലാണേ ....." "എടോ മന്ത്രീ നാം അവർക്കു രണ്ടു രൂപയ്ക്കു അരി കൊടുക്കുന്നില്ലേ ? 87 രൂപയ്ക്കു കോഴിയെ കൊ...