ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്
ശ്രീനാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത് പ്രിയപ്പെട്ടവരെ നമസ്കാരം, ശ്രീ നാരായണ ദർശനങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപ്, നമുക്കാദ്യം ശ്രീ നാരായണ ഗുരു ആരായിരുന്നു എന്നൊന്നു നോക്കാം? എന്താ ? ആരായിരുന്നു ശ്രീ നാരായണ ഗുരു ? ദൈവമായിരുന്നോ ? അല്ല ഒരു അവതാരമായിരുന്നോ ? അല്ല ഒരു അമാനുഷികനായിരുന്നോ ? അല്ല പിന്നെ, ആരായിരുന്നു ? ഞാൻ പറയും, അദ്ദേഹം ഒരു ഉത്തമ മനുഷ്യൻ ആയിരുന്നു, അഥവാ കറകളഞ്ഞ ഒരു മനുഷ്യസ്നേഹി ആയിരുന്നു എന്ന്. എന്നാൽ, അതായിരുന്നോ അദ്ദേഹത്തിന്റെ പ്രസക്തി ? അല്ല പിന്നെ ? അദ്ദേഹം കേരളം കണ്ട അഥവാ ഭാരതം കണ്ട, ഏറ്റവും വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു. പക്ഷേ, ഭാരതത്തിലും കേരളത്തിലും വേറെയും ഒരുപാട് സാമൂഹ്യപരിഷ്ക്കർത്താക്കൾ ഉണ്ടായിരുന്നുവല്ലോ. അപ്പോൾ, അവരിൽ നിന്നും ഗുരു എങ്ങിനെ ആണ് വ്യത്യസ്തനാകുന്നത് ? തന്റെ ജീവിതകാലത്ത്, സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാ അനീതികൾക്കെതിരെയും പ്രതികരിച്ച, അവയെ തുറന്നെതിർത്ത ഒരു വിപ്ലവകാരിയായിരുന്നു ഗുരു. അഹിംസാ മാർഗത്തിൽ ചരിച്ച വിപ്ലവകാരി. തന്റെ ലളിതമായ വാക്...
Comments
Post a Comment