കുളങ്ങൾ ... കുളിക്കടവുകൾ [ലേഖനം]
കുളങ്ങൾ/കുളിക്കടവുകൾ
: കൂട്ടായ്മയ്ക്കൊരിടം.... കുന്നായ്മയ്ക്കും !!

ഒരു പക്ഷെ ഈ തലക്കെട്ട് നിങ്ങളെ ഒരല്പ്പം ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. ആശങ്കപ്പെടേണ്ട!
നമ്മൾ ഇനി പറയാൻ പോകുന്നത് ഏതാണ്ട് രണ്ടു ദശാബ്ദം മുൻപ് വരെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന, കുളങ്ങളേയും കുള/കുളിക്കടവുകളേയും, അതിനെ ചുറ്റിപറ്റി കറങ്ങിയിരുന്ന അന്നത്തെ ആ ഗ്രാമജീവിതങ്ങളെയും കുറിച്ചാണ് !

ഏതൊരു ഗ്രാമത്തിന്റെയും മുഖമുദ്ര തന്നെ ആയിരുന്നു അന്ന് ഇത്തരം കുളങ്ങൾ. കുളങ്ങൾ എന്ന് പറഞ്ഞാൽ, നല്ല വിശാലമായ, പടവുകൾ കെട്ടിയിറക്കി മനോഹരമാക്കിയ കുളങ്ങൾ. വശങ്ങൾ നാലും, ഒന്നുകിൽ ചെങ്കല്ലു കൊണ്ടോ അല്ലെങ്കിൽ കരിങ്കല്ലു കൊണ്ടോ കെട്ടി ഒതുക്കിയ കുളങ്ങൾ. ജലസമൃദ്ധിയാൽ അതങ്ങിനെ നിറഞ്ഞു തുളുമ്പുന്നുണ്ടാകും. കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം, ആഴത്തിന്റെ കൂടുതൽ കൊണ്ട് നീലിമയാർന്ന് ചെറിയ ഓളങ്ങൾ ഇളക്കി അങ്ങിനെ കിടക്കും. അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ, ഒന്നോ രണ്ടോ ചെറിയ കൈത്തോടുകൾ തീർത്തിട്ടുണ്ടാകും. അധികവെള്ളം അതുവഴി താഴെയുള്ള കൃഷിസ്ഥലത്തേയ്ക്കോ, അല്ലെങ്കിൽ പാടങ്ങളിലേയ്‌ക്കോ ഒഴുകിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ, കുളത്തിലാകട്ടെ എപ്പോളും ശുദ്ധജലം നിറഞ്ഞിരിയ്ക്കും!
അതിരാവിലെ ഉറക്കമുണരുന്ന ചില മുത്തച്ഛന്മാർ, കുളത്തിലെത്തി കുളിച്ചു മടങ്ങും. ചിലപ്പോൾ ക്ഷേത്രദർശനത്തിനും പോകും. രാത്രി മുഴുവൻ നിലാവിൽ മുങ്ങി, അങ്ങിനെ തണുത്തുറഞ്ഞു കിടക്കുന്ന കുളത്തിലെ, അതിരാവിലെ ഉള്ള ഇത്തരം കുളികൾ ആയിരുന്നുവോ അന്നത്തെ ആ മുത്തച്ഛൻമാരുടെ ആരോഗ്യരഹസ്യം? ആയിരിയ്ക്കും.
രാവിലെ കുളിക്കാൻ വരുന്നവരിൽ പലരും, കയ്യിൽ കുറച്ച് ഉമിക്കരിയും കൊണ്ടാകും എത്തുന്നത്. അത് ഇടത്തെ കൈവെള്ളയിൽ ഇട്ടു ഞെരടി പൊടിച്ച്, ആ പൊടി കൊണ്ടാണ് പല്ലു തേയ്ക്കുന്നത്. മറ്റു ചിലരാകട്ടെ ഉമിക്കരിയ്ക്കു പകരം കുളക്കരയിൽ നിന്ന് തന്നെ ഒരു പഴുത്ത മാവില അടർത്തിയെടുക്കും. പിന്നെ അത് നെടുകെ രണ്ടായി കീറും. ശേഷം ആ കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി, ഒരറ്റത്ത് നിന്നും ചുരുട്ടിയെടുക്കും. എന്നിട്ടോ ? അതിനെ വലതു കൈയ്യിലെ മൂന്ന് വിരലുകളാൽ പിടിച്ച്, ഒരഗ്രം നന്നായി കടിച്ചു ചവയ്ക്കും. പിന്നെ ആ ഭാഗം വച്ചാണ് പല്ലു തേയ്ക്കുന്നത്. ശേഷം കുളക്കരയിലെ തൈത്തെങ്ങിൽ നിന്നും ഒരു ഈർക്കിൽ എടുത്ത്, അത് പല്ലു കൊണ്ട് കടിച്ചു രണ്ടായി നെടുകെ കീറി, അതു വച്ച് നാക്കു വടിയ്ക്കും. മനസിലായില്ലേ ? നാച്ചുറൽ ടങ് ക്ളീനർ !
[അതുകൊണ്ടെന്താ? അന്നൊന്നും ഇന്നത്തെ പോലെ മുക്കിനു മുക്കിനു ദന്താശുപത്രികൾ ഇല്ലായിരുന്നു.]

നേരം കുറച്ചു കൂടി വെളുത്താൽ പിന്നെ, പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികളുടെ 'കാക്കക്കുളി' ആണ്. അതുകൂടി കഴിഞ്ഞാൽ കുളം ഏതാണ്ട് വിജനമായിരിക്കും. ഇടക്കിടെ ഉയർന്നു ചാടുന്ന ചില മാക്കാച്ചികളും, പിന്നെ വശങ്ങളിലെ പൊത്തുകളിൽ നിന്ന് എത്തി നോക്കുന്ന ചില നീർക്കോലികളും മാത്രം. ഇടയ്ക്കു നീർക്കോലിയുടെ വായിൽ അകപ്പെടുന്ന മാക്കാച്ചിയുടെ ദീനരോദനവും.
ഉച്ചയൂണിന്റെ സമയം കഴിഞ്ഞാൽ പിന്നെ കുളവും കുളിക്കടവും സജീവമായി തുടങ്ങും. നാട്ടിലെ പെണ്ണുങ്ങൾ എല്ലാവരും തന്നെ, ഒറ്റയ്‌ക്കോ കൂട്ടായോ കുളത്തിലേക്കു എത്തും. കൈയ്യിലാകട്ടെ, പുതപ്പിലോ കൈലിമുണ്ടിലോ കെട്ടിയ, ഒരു വലിയ കെട്ട് തുണിയും ഉണ്ടാവും അലക്കാൻ. ആ കെട്ടിൽ തന്നെ കാണും ഒരു 501 അലക്കുസോപ്പും, പിന്നെ ഒരു കുളിസോപ്പും. കുളിസോപ്പ് മിക്കവാറും രാധാസ് ആയിരിക്കും അല്ലെങ്കിൽ റെക്സോണയോ, ലക്സോ.
വരുന്നവർ, വരുന്നവർ സൗകര്യപ്രദമായ കല്ലുകൾക്കടുത്ത് തുണിക്കെട്ട് ഇറക്കി വച്ച്, ഉടുത്തിരിക്കുന്ന മുണ്ട് ഒന്ന് എടുത്തുകുത്തി, തുണികൾ മൊത്തത്തിൽ ഒന്ന് വെള്ളത്തിൽ മുക്കിയെടുത്ത്, അരികിലെ കല്ലിൽ വെയ്ക്കും. (അന്ന് ഇന്നത്തെ പോലെ നൈറ്റി അല്ല കേട്ടോ നമ്മുടെ ഗ്രാമീണ സ്ത്രീവേഷം, മറിച്ച് മുണ്ടും ബ്ലൗസും ആയിരുന്നു. ഇനി, കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ആണെങ്കിൽ ഫുൾ പാവാടയും ബ്ലൗസും. അതിലും ചെറിയവർക്ക് അരപ്പാവാടയും ബ്ലൗസും). പിന്നെ 501 ന്റെ ഒരു കഷ്ണം എടുത്ത് ഓരോരോ തുണികൾ ആയി സോപ്പിടും. ഇതിനിടയിൽ നാട്ടുകാര്യങ്ങൾ മുഴുവൻ അവർ പങ്കുവെയ്ക്കും.
"എടിയേ നീ അറിഞ്ഞോ ?"
"എന്തോന്ന്?"
"ആ... നമ്മുടെ തെക്കേലെ സുനിൽ ഇല്ലേ അവനു ksrtc യിൽ കിട്ടിയെടി...."
"ആണോ .. നന്നായി ...ആ പാവം ലീലാമ്മ എത്ര പാടുപെട്ടതാ .. ആ ചെറുക്കനെ പഠിപ്പിക്കാൻ ...."
"അതെ ..അതെ .."
ഇനി ചിലപ്പോൾ ഈ സംഭാഷണങ്ങൾ അല്പം പരദൂഷണത്തിലേക്കോ, കുന്നായ്മയിലേക്കോ ഒക്കെ പോയി എന്നും വരാം. ദാ ഇങ്ങനെ ....

"...പിന്നെ നീ അരോടും പറയണ്ട കേട്ടോ .."
"എന്താടി ..?"
"നമ്മുടെ ആ സുമയുടെ മോളില്ലേ ...?"
"ആര് രജനിയോ ..?"
"ആന്നെ... ആ സുന്ദരിക്കോത... അവൾ ഏതോ ഒരു പയ്യന്റെ കൂടെ കോട്ടയം സ്റ്റാൻഡിൽ നിൽക്കുന്ന കണ്ടു എന്ന്..."
"ഓ.... അതിനെന്താ? വല്ല ആവശ്യത്തിനും പോയതാകും...."
"പിന്നെ സ്റ്റാൻഡിൽ അല്ലേ ആവശ്യം? രണ്ടു പേരും കൂടെ സിനിമയ്ക്ക് പോയതാന്നാ പറേന്നത്..."
"എന്റെ ചേച്ചി..... വെർതെ വേണ്ടാതീനം പറയല്ലേ ..."
"ഓ...ഇപ്പം പറഞ്ഞ ഞാൻ ആയി കുറ്റക്കാരി,..ആ .. ഞാൻ ഒന്നും പറയുന്നില്ലേ...."
ഈ വിശേഷംപറച്ചിലുകൾ ഇങ്ങനെ അനസ്യൂതം തുടരും. വിഷയങ്ങൾ മാറിമാറി വരും. പങ്കെടുക്കുന്നവരും.
അടുത്ത ടൗണിലെ ജൗളിക്കടയിൽ വന്ന പുതിയ ഫാഷൻ മുണ്ടോ, അല്ലെങ്കിൽ അടുത്തുള്ള മഞ്ജു സ്റ്റോഴ്‌സിൽ വന്ന ചുവന്ന ക്യൂട്ടക്സോ, അതുമല്ലെങ്കിൽ അടുത്ത ദിവസം പോകേണ്ട കല്യാണ യാത്രകളോ, കുളി കഴിഞ്ഞു വീട്ടിൽ എത്തി അന്ന് അത്താഴത്തിനു വയ്ക്കേണ്ട ചക്കക്കുരുകൂട്ടാനോ(കറി), അതുമല്ലെങ്കിൽ തലേന്ന് മൂക്കറ്റം കുടിച്ചു വന്ന് തന്റെ കെട്ടിയോൻ കാണിച്ചുകൂട്ടിയ അഭ്യാസപ്രകടനങ്ങളോ ...... അങ്ങിനെ എന്തുവേണമെങ്കിലും ആകാം അവിടെ ചർച്ചാവിഷയങ്ങൾ.
[ഈ നാട്ടുവർത്തമാനങ്ങൾക്കിടയിൽ ചില 'പരമ രഹസ്യ ഇടപാടുകൾ' കൂടി നടക്കും ചിലപ്പോളൊക്കെ. എന്താണെന്നു പറയാം. അന്നൊക്കെ നാട്ടിൽ സ്വർണ്ണമാലയുള്ളത് ഒന്നോ രണ്ടോ പെണ്ണുങ്ങൾക്കാണ്. അതില്ലാത്തവർ, വല്ല കല്യാണങ്ങൾക്കോ മറ്റോ പോകാനായി, ആ മാലകൾ രഹസ്യമായി, ആരും കേൾക്കാതെ 'ബുക്കു'ചെയ്യന്നത് ഈ കുളിക്കടവുകളിൽ വച്ചായിരുന്നു പോലും !]

ഇതിനിടയിൽ, അലക്കി തീർന്നവർ കുളത്തിലിറങ്ങി കുളി ആരംഭിയ്ക്കും. തെളിഞ്ഞ വെള്ളത്തിൽ ആണ്ടുമുങ്ങി, നീന്തിത്തുടിച്ച് അങ്ങിനെ വിശാലമായ കുളി. ഇടയ്ക്കു നീന്തി കടവിൽ എത്തി, കൂടെ കൊണ്ടുവന്ന ചെമ്പരത്തി ഇലകൾ അവിടെത്തന്നെ കല്ലിൽ ഉരച്ചു താളി ആക്കും. അത് തലയിൽ പുരട്ടി, ദേഹത്ത് രാമച്ചത്തിന്റെ കുളിരും കസ്തുരിമഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ രാധാസും തേച്ചുള്ള നല്ല ഒന്നാംതരം നീരാട്ട്. ഇടയ്ക്കു പുറം തേയ്ക്കാൻ കൂടെ ഉള്ള ആരെങ്കിലും സഹായിയ്ക്കും.
കുളി കഴിഞ്ഞവർ കഴിഞ്ഞവർ, പോയികൊണ്ടിരിക്കും അതുപോലെ കൂടുതൽ പെണ്ണുങ്ങൾ വന്നു കൊണ്ടുമിരിക്കും. എന്തായാലും കുളിക്കടവിലെ വർത്തമാനങ്ങൾ..... അതങ്ങിനെ ഇടമുറിയാതെ മുന്നോട്ടു പോയികൊണ്ടിരിക്കും.
വളരെ അപൂർവ്വമായി, ഇതിനിടയിൽ ചിലപ്പോൾ ഒരു സുഗന്ധം പരക്കും. പിന്നെ എല്ലാവരുടെയും ശ്രദ്ധ അതിലേയ്ക്കാവും. എന്താണ് എന്നല്ലേ?മറ്റൊന്നുമല്ല, ആരോ ഒരാൾ 'പിയേഴ്സ്' സോപ്പ് കൊണ്ടുവന്നതാണ്. അന്നൊക്കെ പിയേഴ്സ് "സൂപ്പർലക്ഷ്വറി സോപ്പ്" ആണ്. മിക്കവാറും നവജാതശിശുക്കളെ കുളിപ്പിക്കാൻ വേണ്ടി മാത്രം വീടുകളിൽ വാങ്ങുന്നത്. (നല്ല പഴുത്ത് വീണ കമുകിൻപാളയിൽ കിടത്തി ആ കുട്ടികളെ പിയേഴ്സ് തേച്ചു കുളിപ്പിക്കും, അതും കിണർ വെള്ളത്തിൽ).
എന്തായാലും കുളത്തിൽ പിയേഴ്സ് കൊണ്ടുവന്ന ആൾ അന്നത്തെ 'വിഐപി' ആണ്. എല്ലാവരും അതെടുത്തു ഒന്ന് മണക്കും, ഒരു കണ്ണടച്ച് അതിലൂടെ സൂര്യനെ നോക്കും. പിന്നെ, പറ്റിയാൽ ഉടമസ്ഥന്റെ അനുവാദത്തോടെ, വെള്ളത്തിൽ ചെറുതായി ഒന്ന് മുക്കി സ്വന്തം മുഖം കഴുകും. ആഹാ... ആ സമയത്തു അവർ അനുഭവിക്കുന്ന ആ സന്തോഷം ഉണ്ടല്ലോ? അത് അതേപടി അവരുടെ മുഖത്തങ്ങിനെ പ്രതിഫലിയ്ക്കും.
[ഈ പിയേഴ്സ് സോപ്പിനു മറ്റൊരു ഉപയോഗം കൂടി ഉണ്ട് കേട്ടോ. അന്ന് മിക്ക വീടുകളിലും അലക്കിയ തുണികൾ സൂക്ഷിച്ചു വയ്ക്കുന്നത് വലിയ തടിപ്പെട്ടികളിൽ അല്ലെങ്കിൽ ട്രങ്കുപെട്ടികളിൽ ആണ്. ആ കൂടെ പെട്ടിയിൽ ഒരു പിയേഴ്സ് സോപ്പ് കൂടി പാക്കറ്റ് പൊട്ടിച്ചങ്ങ് വയ്ക്കും. എന്തിനാണെന്നോ? അതിന്റെ ആ സുഗന്ധം തുണികൾക്കു കിട്ടാൻ. ഇന്നത്തെ പോലെ പെർഫ്യൂമോ ഡിയോഡറന്റ്കളോ ഒന്നും അന്ന് സുലഭമല്ലായിരുന്നു. അല്ലെങ്കിൽ അവ വാങ്ങാൻ അന്ന് ആ പാവം ഗ്രാമവാസികൾക്ക് പാങ്ങുമില്ലായിരുന്നു]
കുളത്തിലെ നീന്തലും കുളിയും കഴിഞ്ഞ്, ഈറൻ ഇറ്റുവീഴുന്ന മുടിത്തുമ്പും, കയ്യിൽ ഒതുക്കിപ്പിടിച്ച നനഞ്ഞ തുണിക്കെട്ടുമായി, വീട്ടിലേയ്ക്കു മടങ്ങുന്ന നാടൻ പെൺകുട്ടികൾ അന്നത്തെ മനോഹര കാഴ്ച മാത്രമല്ല, ഒപ്പം ഒരു ഐശ്വര്യവും ശാലീനതയും കൂടിയായിരുന്നു എന്ന് പറയാതെ വയ്യ. [ഷവറിന് അടിയിൽ കുളികഴിഞ്ഞു, ഡ്രയറിൽ മുടി ഉണക്കി, കയറിക്കൂടാൻ പറ്റാത്തത്ര ടൈറ്റായ ജീൻസും ബനിയനും ഇട്ട്, ചെവിയിൽ മൊബൈലിന്റെ ഇയർഫോണും തിരുകി, അലസഗമനം നടത്തുന്ന ഇന്നത്തെ പെൺകുട്ടികൾ മോശമാണ് എന്ന് ഇതിനർത്ഥമില്ല കേട്ടോ]

വൈകുന്നേരം ഏതാണ്ട് നാല് മണി കഴിയുന്ന നേരം, ആണുങ്ങൾ പതുക്കെ കുളത്തിലേക്കു വന്നു തുടങ്ങും അപ്പോഴും പെണ്ണുങ്ങൾ മുഴുവനായി പോയി കഴിഞ്ഞിരിക്കില്ല പക്ഷെ അവർ പെണ്ണുങ്ങൾക്കുള്ള കടവുകളിൽ മാത്രമായി ഒതുങ്ങും. ആണുങ്ങൾ വന്നാൽ കുളി തുടങ്ങുന്നതിനു മുൻപ് മറ്റു ചില കലാപരിപാടികൾ കൂടി ഉണ്ട്.
മിക്കവരുടെയും കാലുകളിൽ അന്ന് 'പാരഗൺ' ചെരുപ്പുകൾ ആണ്. അല്ലെങ്കിൽ 'പ്രീമിയർ'. അത് ഊരിയെടുക്കും, പിന്നെ കുളിക്കടവിലെ കല്ലിന്റെ അടിയിൽ താൻ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന ചകിരി എടുക്കും, അതിൽ സോപ്പ് തേച്ച്, ചെരുപ്പിന്റെ വള്ളികൾ നന്നായി വെളുപ്പിക്കും. ഈ സമയം ചുണ്ടിൽ മിക്കവാറും ഒരു ദിനേശ് എരിയുന്നുണ്ടാകും. മിക്കവരുടെയും ചെരുപ്പിന്റെ വള്ളികളിലെ ഡിസൈൻ ഒക്കെ, ചകിരിയുടെ ഈ നിത്യപ്രയോഗത്തിൽ നന്നേ തേഞ്ഞു തീർന്നിട്ടുണ്ടാകും. ശേഷം, ചെരുപ്പിന്റെ വശങ്ങൾ (സോളിന്റെ വശങ്ങൾ) കല്ലിൽ ആഞ്ഞുരച്ചുകഴുകും. ഏറ്റവും നന്നായി ചെരുപ്പ് തേച്ചു കഴുകുന്നവർ ആണ് അവിടെ സ്റ്റാർ. [നമ്മുടെ 'മഹേഷിന്റെ പ്രതികാരം' സിനിമയിൽ നിങ്ങൾ ഈ രംഗം കണ്ടിട്ടുണ്ടാകും. ഫഹദിന്റെ കഥാപാത്രം മനോഹരമായി, വളരെ തന്മയത്തത്തോടെ തന്നെ ഇത് ചെയ്യുന്നുണ്ട്].
ഇനി ചെരുപ്പിന്റെ പണി കഴിഞ്ഞാൽ, അടുത്ത പണി സ്വന്തം കാലിൽ ആണ്. ചകിരിയിൽ വീണ്ടും സോപ്പ് തേച്ച്, അതുകൊണ്ട് നഖങ്ങൾ എല്ലാം കഴുകി വൃത്തിയാക്കും. പിന്നെ, കാലിന്റെ വശങ്ങളും ഉപ്പുറ്റിയും ഒക്കെ കല്ലിൽ ഉരച്ചു വെളുപ്പിക്കും. ഇത്രയും പണി കഴിഞ്ഞാൽ പിന്നെ, ആ ചകിരി വീണ്ടും കല്ലിനിടയിൽ ഭദ്രമായി സൂക്ഷിച്ചു വക്കും. അടുത്ത ദിവസം എടുക്കാൻ!
പിന്നെ, തോർത്ത് മുണ്ടും ഉടുത്ത് കുളത്തിലേയ്ക്ക് ഒരു ചാട്ടമാണ്. ചേട്ടന്മാർ അങ്ങിനെ നീന്തിത്തുടിയ്ക്കുന്നതിനിടയിൽ ചിലപ്പോളൊക്കെ നോട്ടം അപ്പുറത്തെ കടവിലേക്ക് ഒന്ന് പാറി വീഴും. നനഞ്ഞ ഈരെഴ തോർത്തുമുണ്ടിൽ നിറഞ്ഞ നാടൻ സൗന്ദര്യം, അതങ്ങിനെ കണ്ണുകളെ അറിയാതെ ആകർഷിക്കുന്നതാണ്. പക്ഷെ, അത്തരം നോട്ടങ്ങൾ പതിനാലു സെക്കൻഡിൽ കൂടുതൽ നീണ്ടുനിൽക്കാത്തതു കൊണ്ടോ, അതോ, ആ നോട്ടങ്ങളിൽ അശ്ളീലച്ചുവ കാര്യമായി ഇല്ലാതിരുന്നതു കൊണ്ടോ എന്നറിയില്ല, അതൊരിക്കലും ഒരു പീഡനമായി ആരും കണ്ടിരുന്നില്ല! അതിനാൽ തന്നെ, അതിനെ ചൊല്ലി ഒരു കേസും വഴക്കും നാട്ടിൽ ഒട്ടുണ്ടായതുമില്ല.
[കൂട്ടത്തിൽ ഒന്നു കൂടെ പറയാം. അന്നത്തെ യുവതലമുറയുടെ കാമചോദനകൾ ഇത്തരം ചെറിയ ചില കുളിക്കടവ് ദൃശ്യങ്ങളിലും, പിന്നെ 'നാന' യുടെ നടുപേജിലും, അതിലും കൂടിയാൽ ചുരുക്കം ചില "കൊച്ചുപുസ്തക"ങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്നതാണ്. എന്നാൽ ഇന്നോ? ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായതെന്തും (അതോ അതിൽ കൂടുതലോ?) ഏതറ്റം വരെയും, സ്വന്തം വിരൽതുമ്പാൽ തുറക്കാൻ പറ്റുകയല്ലേ? ഒന്നോർത്താൽ, ഇന്നത്തെ ഏറി വരുന്ന ഈ പീഡന കേസുകളുടെ ഒരു പ്രധാന കാരണം അതാണോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിയ്ക്കുന്നു. കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തുതന്നെ ആയാലും ഒന്ന് പറയാം, അന്നത്തെ നാട്ടിൻപുറത്തും വർത്തമാന പത്രങ്ങളിലും പീഡനകേസുകൾ അപൂർവമല്ല, അത്യപൂർവ്വം തന്നെയായിരുന്നു.]

ഏതാണ്ട് അഞ്ച്-അഞ്ചരയോടെ കുളക്കടവ് മിക്കവാറും ആണുങ്ങളുടേതായി മാറും, പിന്നെ സ്കൂൾ കഴിഞ്ഞു എത്തിയ ആൺകുട്ടികളുടേതും. ആൺകുട്ടികൾ (നിക്കർ ഇട്ടോ, ഇടാതെയോ) വശങ്ങളിലെ ഏറ്റവും ഉയരം കൂടിയ കല്ലിൻ മുകളിൽ കയറി, കുളത്തിലേക്കു എടുത്തു ചാടും. പിന്നെ ആഴങ്ങളിലേയ്ക്ക് മുങ്ങാംകുഴി ഇടും. കൂട്ടത്തിലെ മിടുക്കന്മാർ ഈ ചാട്ടത്തിനിടയിൽ തന്നെ ഒന്നോ രണ്ടോ തവണ കരണം മറിയും. എന്നിട്ടോ? വെള്ളത്തിൽ നിന്നും ഉയർന്നു വരുമ്പോൾ അപ്പുറത്തേക്കൊന്നു ഒളിഞ്ഞു നോക്കും. ആരാധനയോടെ വല്ല പെൺകുട്ടികളും തന്നെ നോക്കുന്നുണ്ടോ എന്നറിയാൻ! ഈ ഉയരമുള്ള കല്ലിൻമുകളിൽ നിന്നും എടുത്തു ചാടുമ്പോൾ, അടിവയറ്റിൽ നിന്നും എന്തോ ഒരിത് (ഒരുതരം കുളിരു പോലെ) ഇങ്ങനെ അറിയാതെ മുകളിലേയ്ക്ക് പടർന്നു കയറും.
[പിന്നെ കൂട്ടത്തിലെ ചില മഹാവികൃതി പിള്ളേർ ചിലപ്പോൾ മറ്റൊരു പണി കൂടി ഒപ്പിയ്ക്കും. അടുത്തുള്ള തെങ്ങിൽ നിന്നും ഉരിഞ്ഞെടുത്ത പച്ചീർക്കിലിയുടെ അറ്റത്ത് അവന്മാർ ചെറിയ കുടുക്ക് ഉണ്ടാക്കും. എന്നിട്ട് കുളത്തിലെത്തി അതുപയോഗിച്ചു പാവം തവളകളെ പിടിയ്ക്കും. ചൂണ്ടയിട്ട് മീൻ പിടിയ്ക്കുന്ന പോലെ. നമ്മൾ ഈ പറഞ്ഞത് പോലെ അതത്ര എളുപ്പമല്ല പണിയല്ല കേട്ടോ. വളരെ ശ്രദ്ധയോടെ, ഒച്ചയുണ്ടാക്കാതെ, പതുങ്ങി ചെന്ന് കുടുക്കിലാക്കുന്നതാണ് ഈ തവളകളെ. ഇങ്ങനെ പിടിയ്ക്കുന്ന തവളകളെ കൊല്ലുകയൊന്നും ഇല്ല. കുറച്ചു കഴിഞ്ഞു കുടുക്കഴിച്ചു കുളത്തിലേയ്ക്കു തന്നെ വിടും.]
ആണുങ്ങൾ കുളിക്കിടയിൽ ഗൗരവതരമായ രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടും. പലരും പല രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ ആയിരിക്കും, എന്നാലും അതൊരിക്കലും ഒരു സംഘർഷത്തിലേക്കോ വഴക്കിലേക്കോ ഒന്നും പോയിരുന്നില്ല. നെഹ്രുവും, ഇന്ദിരാഗാന്ധിയും. നായനാരും ഗൗരിയമ്മയും. കെ എം മാണിയും. കമ്മ്യൂണിസവും, വിമോചന സമരവും എല്ലാമെല്ലാം ഒരേ പോലെ അവിടെ ചർച്ചാവിഷയങ്ങൾ ആകും.

രാഷ്ട്രീയം മാത്രമല്ല, സ്പോർട്സും, കലയും, സാഹിത്യവും എല്ലാം ചർച്ച ചെയ്യപ്പെടും. മൂളിപ്പാട്ടുകൾ മുതൽ ചലച്ചിത്രഗാനങ്ങളും, ലളിതഗാനങ്ങളും ഭരണിപ്പാട്ടുകളും, എന്തിനേറെ, ചിലപ്പോൾ ശാസ്ത്രീയസംഗീതം വരെ ആ കുളക്കടവുകളിൽ അലയടിച്ചിരുന്നു!
പക്ഷെ മുൻപ് പറഞ്ഞത് പോലെ, എത്ര തന്നെ ചൂടേറിയ ചർച്ചകളും വാഗ്‌വാദങ്ങളും ഉണ്ടായാൽ പോലും, അതൊരിക്കലും വലിയ കലഹങ്ങളിലേക്കു വഴി മാറിയിരുന്നില്ല. പിറ്റേന്ന് കാണുമ്പോൾ ചിരിയോടെ തന്നെയാകും തലേന്നത്തെ വാഗ്‌വാദക്കാർ തമ്മിൽ സംസാരിക്കുന്നതും. അതു തന്നെയായിരുന്നു നാട്ടിൻപുറത്തിന്റെ നന്മയും !
രാത്രി ഏതാണ്ട് എട്ട്-എട്ടരയോടെ കുളക്കടവ് മിക്കവാറും വിജനമാകും. എങ്കിലും, ചിലപ്പോൾ ചില ഏകാന്ത കാമുകർ (ഏകാന്തതയുടെ കാമുകർ) ചുണ്ടിൽ മൂളിപ്പാട്ടുകളുമായി രാവേറെ വൈകിയും കുളിക്കാൻ എത്തും.
ശേഷം, നാടും നാട്ടാരും ഉറക്കത്തിൽ ആകുമ്പോൾ, ചീവീടുകളുടെ കഠോര താരാട്ടിൽ, നമ്മുടെ കുളവും മെല്ലെ ഉറക്കമാകും. മുകളിൽ, ഉറക്കമിളച്ചു നോക്കിയിരിയ്ക്കുന്ന ആ ചന്ദ്രന്റെ കാവലിൽ.

ചുരുക്കത്തിൽ, അന്നത്തെ ആ കുളിക്കടവുകൾ അഥവാ കുളക്കടവുകൾ, അത് ഗ്രാമത്തിന്റെ ഒരു സാംസ്‌കാരിക വേദി തന്നെ ആയിരുന്നു എന്ന് പറയാം. ചലനാത്മകമായ വേദി. അതതു നാട്ടിലെ നിവാസികൾ പരസ്പരം കാണുന്നതും, വിശേഷങ്ങൾ പങ്കുവെക്കുന്നതും, ചെറിയ വഴക്കുകൾ പറഞ്ഞു തീർക്കുന്നതും, ചില ചെറിയ ഏഷണിക്കഥകൾ ഉത്ഭവിക്കുന്നതും, പിന്നെ അതും പറഞ്ഞു തീർക്കുന്നതും, ചില പരിശുദ്ധ പ്രണയങ്ങൾ മൊട്ടിടുന്നതും, മറ്റു ചില പ്രണയങ്ങൾ തകരുന്നതും, നാട്ടിലെ ആഘോഷ-ഉത്സവ പരിപാടികളുടെ പ്രാരംഭ ചർച്ചകൾ നടക്കുന്നതും...... അങ്ങിനെ..... അങ്ങിനെ.... ആളുകൾക്കിടയിലെ പരസ്പര സംവേദനത്തിന്റെയും, സ്നേഹത്തിന്റെയും സംഗമവേദി ആയിരുന്നു അന്നത്തെ ആ ഗ്രാമീണ കുളിക്കടവുകൾ.
എന്നാൽ, പിന്നീട് ആളുകൾ പതുക്കെ തങ്ങളുടെ കുളി സ്വന്തം വീട്ടിലെ കുളിമുറികളിലേക്ക് മാറ്റി. നാട്ടിൽ പുറങ്ങളിൽ പോലും ഇന്ന് കുളിക്കാൻ പറ്റുന്ന ശുദ്ധജലം ഉള്ള ഒരു കുളം കാണാൻ പറ്റുമോ എന്ന് സംശയമാണ്. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ, അത്തരം കുളങ്ങളിൽ കുളിക്കുന്ന ഏതെങ്കിലും പെണ്ണുങ്ങൾ ഉണ്ടാവുമോ? ഇന്നത്തെ പെൺകുട്ടികൾ ഇത് കേൾക്കുമ്പോൾ തന്നെ "അയ്യേ! പൊതുകുളത്തിൽ കുളിക്കാനോ . നാണമാവില്ലേ?" എന്ന് മൂക്കത്തു വിരൽ വച്ചേക്കും. ഒരു പക്ഷെ, പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും.

കുളിക്കടവുകളിലേയും, നാല്കവലകളിലേയും സാന്നിധ്യം പലരും തീർത്തും ഒഴിവാക്കി. അവർ സ്വന്തം വീടുകളിലേയ്ക്ക് ഒതുങ്ങി. പിന്നീട് സ്വന്തം മുറിയിലേയ്ക്ക് ഒതുങ്ങി. ഇന്നോ? അത് സ്വന്തം മൊബൈലിലേക്കു മാത്രമായി ഒതുങ്ങി!! അതിനപ്പുറം എന്തു തന്നെ നടന്നാലും, അതൊരിയ്ക്കലും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന നിലയിൽ ആയി കാര്യങ്ങൾ. ശരിയല്ലേ ?
ആ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് തീർച്ചയായും അസംഭവ്യം ആണ്. അപ്രായോഗികവും.
എന്നാൽ, ഇന്ന് നാം കാണുന്ന ഇത്തരം മാറ്റങ്ങൾ അഥവാ സാമൂഹിക-സാംസ്കാരിക-മാനുഷിക അപചയങ്ങൾ... അത് നമുക്ക് എത്രമാത്രം നല്ലതാണ്? അത് നമ്മെ എവിടെ കൊണ്ടുചെന്നെത്തിയ്ക്കും ?

ആഴത്തിൽ ചിന്തിക്കേണ്ടതല്ലേ? ..... അല്ലേ ?
കുളത്തെ കുറിച്ചു പറഞ്ഞ് പറഞ്ഞ്, ആകെ-മൊത്തം കുളമാക്കിയില്ല എന്ന വിശ്വാസത്തോടെ...
നന്മകൾ നിറഞ്ഞ ആശംസകളോടെ ... ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഒന്നിലേറെ കുളങ്ങൾ. കാവുംപുറം കുളം, വടക്കേകുളം, പനിച്ചേൽകുളം, തെറ്റംപാറകുളം .... അങ്ങനെ അങ്ങനെ കുറെയേറെ കുളങ്ങൾ. ഒരുപാടുനാളു കൂടി ഇത്തവണ നാട്ടിൽ ചെന്നപ്പോൾ, ഓർമ്മ പുതുക്കാൻ വെറുതെ ചില കുളങ്ങൾക്കരികിൽ പോയിരുന്നു. വേദനയോടെ പറയട്ടെ. പലതും വെള്ളം വറ്റി ചേറുമൂടി കിടക്കുന്നു. വെള്ളമുള്ളവയാകട്ടെ കാലങ്ങളായി മനുഷ്യ-പാദസ്പർശം ഏൽക്കാതെ കാടുമൂടി കിടക്കുന്നു !
****************************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment