ശബരിമലയും സ്ത്രീപ്രവേശനവും [ലേഖനം]
ശബരിമലയും സ്ത്രീപ്രവേശനവും [ലേഖനം]
ഏറെ ദിവസങ്ങളായി, എല്ലാവരും ആവശ്യത്തിനും അനാവശ്യത്തിനും ധാരാളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമായതിനാൽ തന്നെ, ഞാനായിട്ട് ഇനി അതിന്റെ കുറിച്ച് വീണ്ടും എഴുതേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പിന്നെ, അതിങ്ങനെ ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ വഷളാവുമ്പോൾ ചില കാര്യങ്ങൾ കുറിയ്ക്കാം എന്ന് കരുതി.
1. ദേവൻ/ദേവി: ഹൈന്ദവ വിശ്വാസം
======================================
ലോകത്തിലെ മറ്റെല്ലാ മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈന്ദവരുടെ ദേവൻ/ദേവി സങ്കല്പം എന്ന് പറയാം. കാരണം, ആ വിശ്വാസപ്രകാരം ദേവനെ അഥവാ ദേവിയെ ഒരു പരിധി വരെ ഒരു 'വ്യക്തി' ആയാണ് സങ്കൽപ്പിക്കുന്നത്. കൂടുതൽ വ്യക്തത വരുത്തുവാൻ, വിശദമാക്കാം.
നമ്മുടെ ഒരു ദിവസത്തെ ദിനചര്യകൾക്ക് ഏതാണ്ട് സമാനമാണ് ഒരു ക്ഷേത്രത്തിലെ ദിവസപൂജകളും. അതിരാവിലെ ദേവനെ/ദേവിയെ കുളിപ്പിച്ച് വൃത്തിയാക്കി ഉഷഃപൂജ നടത്തുന്നു. ശേഷം, ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). പിന്നെ ഉച്ചപൂജ, വീണ്ടും ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). വൈകിട്ട് വീണ്ടും നടതുറന്നു ദർശനം. അത്താഴപൂജയ്ക്കു ശേഷം അന്നത്തേയ്ക്കു ക്ഷേത്രം അടച്ചു ദേവന്റെ ഉറക്കം. ഇതാണ് പൊതുവായി പറഞ്ഞാൽ ഒരു ക്ഷേത്രത്തിലെ ദിനചര്യ.
നോക്കൂ, സ്വന്തം വീട്ടിൽ നിന്നും പുറത്തു പോവാതെ തന്നെ, തന്റെ കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് പോകുന്ന ഒരു കുടുംബ കാരണവരുടെ ഏതാണ്ട് അതേ ദിനചര്യകൾ തന്നെ അല്ലേ ഏകദേശം ഇതും?
അതായത്, ഹിന്ദു വിശ്വാസപ്രകാരം അമ്പലം അഥവാ ക്ഷേത്രം എന്നത് ദേവന്റെ അഥവാ ദേവിയുടെ വാസഗൃഹം ആണ്. അല്ലാതെ ഒരിക്കലും പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള ഒരു പൊതുസ്ഥലമല്ല തന്നെ. അതുകൊണ്ട് തന്നെ ഒരു ക്ഷേത്രത്തിലും ശ്രീകോവിലിനു മുൻപിൽ, ഒരു കൂട്ട പ്രാത്ഥനയ്ക്കു വേണ്ടിയുള്ള വിശാലമായ ഹാളോ, ബെഞ്ചുകളോ ഒന്നും നമുക്ക് കാണാനാവില്ല.
ക്ഷേത്രം എന്നത് ദേവന്റെ അഥവാ ദേവിയുടെ വാസഗൃഹം ആണെങ്കിൽ, ഒരു കുടുംബത്തിൽ ആരൊക്കെ വരണം, അവർ എത്ര നേരം തങ്ങണം, എന്നൊക്കെ തീരുമാനിയ്ക്കുന്നത് ആ വീട്ടിലെ ഗൃഹനാഥൻ ആണ് എന്നതുപോലെ, സ്വന്തം ഗൃഹത്തിലേക്ക് വരുന്ന ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താനോ അല്ലെങ്കിൽ വരേണ്ട ദിവസങ്ങൾ തീരുമാനിയ്ക്കാനോ ഒക്കെ ഉള്ള അവകാശം ആർക്കാണ്? സംശയമെന്ത്? ദേവന് അഥവാ ദേവിയ്ക്ക് തന്നെ. ശരിയല്ലേ ?
ഇവിടെ ഉയരുന്ന ഒരു ചോദ്യം ഉണ്ട്. ശരി, ഇത് ശരിയാണെന്നു സമ്മതിച്ചാൽ തന്നെ, സ്വന്തം ഇഷ്ടം എന്താണ് എന്ന് ദേവൻ എങ്ങിനെ അറിയിക്കും? [എഴുതാൻ എളുപ്പത്തിനു വേണ്ടി 'ദേവൻ/ദേവി' എന്നതിന് പകരം 'ദേവൻ' എന്ന് തുടർന്നുള്ള ഭാഗത്ത് എഴുതുന്നു. അതിനെ 'ലിംഗവിവേചനം' ആയി കാണരുത് എന്ന് അപേക്ഷിയ്ക്കുന്നു].
ദേവഹിതം അറിയാനാണ് 'ദേവപ്രശ്‌നം'. എന്നാൽ, ദേവപ്രശ്നം എന്നത് സത്യമാണോ? എന്താണ് ഉറപ്പ് ?
ഓർക്കുക. വിശ്വാസത്തിൽ 'യുക്തി'ക്കു യാതൊരു സ്ഥാനവുമില്ല. വിശ്വാസം ,അതാണ് എല്ലാം. യുക്തിയുടെ അളവുകോൽ വച്ച് ഒരു വിശ്വാസത്തെയും (അത് മതം ആയാലും, രാഷ്ട്രീയം ആയാലും) അളക്കാൻ പറ്റില്ല തന്നെ. അതിനെപറ്റി കൂടുതൽ, വഴിയേ വിശദമാക്കാം.

അതത് ക്ഷേത്രങ്ങളിൽ നടത്തുന്ന ദേവപ്രശ്നങ്ങളിൽ കാണുന്ന രീതിയിൽ ആണ് അവിടുത്തെ ആചാരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവയിൽ കാലാകാലങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതും അങ്ങിനെ തന്നെ. അത് കൊണ്ടാണ് വിവിധ ഹിന്ദുക്ഷേത്രങ്ങളിലെ ആചാരങ്ങൾ വിവിധങ്ങളായ രീതികളിൽ കാണപ്പെടുന്നതും, ഓരോ ദേവനും ദേവിയ്ക്കും വേറെ വേറെ ആചാര-പൂജാ രീതികൾ വരുന്നതും.
ഭാരതത്തെ കുറിച്ച് നമ്മൾ അഭിമാനത്തോടെ പറയുന്ന 'നാനാത്വത്തിലെ ഏകത്വം' എന്നത് ഇവിടെയും അന്വർത്ഥമാണ് എന്ന് ചുരുക്കം.

പൂജയ്ക്കുപയോഗിയ്ക്കുന്ന പൂക്കൾ, പ്രദക്ഷിണ രീതികൾ, നടതുറക്കൽ- അടയ്ക്കൽ സമയങ്ങൾ, അഭിഷേക വസ്തുക്കൾ, വിശേഷ ദിവസങ്ങൾ, ഉത്സവ നാളുകൾ എന്നിങ്ങനെ സകല കാര്യങ്ങളിലും ക്ഷേത്രങ്ങൾ തമ്മിൽ തന്നെ വലിയ അന്തരമുണ്ടാകാൻ ഇതത്രെ കാരണം.
ചില ഉദാഹരണങ്ങൾ നോക്കാം.
പറശിനിക്കടവ് മുത്തപ്പന് വിശിഷ്ട പൂജാവസ്തുക്കൾ കള്ളും, ഉണക്കമീനും ആണ്. മറ്റൊരു ക്ഷേത്രത്തിലും അതില്ല.
മണ്ണാറശാല ക്ഷേത്രത്തിൽ പൂജ നടത്തുന്നത് സ്ത്രീ ആണ്.
ശിവക്ഷേത്രങ്ങളിൽ ശ്രീകോവിലിനു ചുറ്റും, ഒരു മുഴുവൻ പ്രദക്ഷിണം അനുവദനീയമല്ല.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സ്ത്രീകൾക്കു മാത്രം ഉള്ളതാണ്.
തിരുവൈരാണിക്കുളം ക്ഷേത്രം വർഷത്തിൽ 12 ദിവസം മാത്രമാണ് വിശേഷദർശനത്തിനായി തുറക്കുന്നത്.
നിറഞ്ഞൊഴുകുന്ന പുഴ നീന്തി കടന്നു മാത്രമേ കൊട്ടിയൂർ ക്ഷേത്രത്തിൽ ആറാട്ടു നടത്തുകയുള്ളൂ.
അഭിഷേകം നടത്തുന്ന എല്ലാ വസ്തുക്കളും (എണ്ണ, പാൽ, നെയ്യ് ) ശിവലിംഗത്തിനു മുകളിലൂടെ ഒഴുകുന്ന അരുവിയിലൂടെ താഴേക്കൊഴുക്കി കളയുന്നതാണ് വയനാട്ടിലെ മാനികാവ് ശിവക്ഷേത്ര രീതി.
ഈ ആചാരങ്ങളെ ഒക്കെ മറികടന്നു പൂജയോ ദർശനമോ ഒക്കെ ചെയ്താൽ, നടത്തിയാൽ എന്താണ് കുഴപ്പം എന്നു ചോദിച്ചാൽ ഉത്തരം പഴയതു തന്നെ. വിശ്വാസത്തിൽ യുക്തി ക്കു സ്ഥാനമില്ല. വിശ്വസിയ്ക്കുന്നു എങ്കിൽ ഉറച്ചു വിശ്വസിയ്ക്കുക. ഇല്ലെങ്കിൽ വേണ്ടെന്നു വയ്ക്കുക.
2. ശബരിമലയിലെ സ്ത്രീ പ്രവേശനവും ആർത്തവവും
ഈ വിവാദത്തിന്റെ തുടക്കത്തിൽ എവിടെയും ഇല്ലാതിരുന്ന 'ആർത്തവം' ആണ് ഇപ്പോൾ താരം. ആർത്തവം അശുദ്ധമാണ്എന്നതു പിന്തിരിപ്പൻ, സ്ത്രീവിരുദ്ധ ചിന്താഗതിയാണത്രെ. അതുകൊണ്ടു തന്നെ ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്നത് പുരോഗമന ചിന്താഗതിയാകുന്നു എന്നാണു ഒരു വാദം.
ആദ്യമേ തന്നെ പറയട്ടെ. ആർത്തവവും ശബരിമലയുമായി യാതൊരു ബന്ധവും ഇല്ല. ദേവൻ നൈഷ്ടിക ബ്രഹ്മചാരി ആയതിനാൽ, യൗവ്വനയുക്തകളായ സ്ത്രീകൾ ദർശനം നടത്തുന്നത് ഒഴിവാക്കണം എന്നതു മാത്രമാണ് ശബരിമലയിലെ നിബന്ധന. അല്ലാതെ ആർത്തവമുള്ള സ്ത്രീകൾ ദർശനം നടത്തരുത് എന്നല്ല.
ഇനി ഇവിടെ ഒരു ചോദ്യം ഉണ്ട്. അതെന്താ യൗവ്വനയുക്തകളായ സ്ത്രീകളെ കണ്ടാൽ അയ്യപ്പന് ബ്രഹ്മചര്യാഭംഗം ഉണ്ടാകുമോ എന്ന്. അല്ലെ ?
അത് കുറച്ചു വിശദമാക്കേണ്ടതാണ്. ലോകത്തിലെ മറ്റൊരു ആരാധനാലയത്തിലും ഇല്ലാത്ത ചില പ്രത്യേകതകൾ ശബരിമലയ്ക്കുണ്ട്. വ്രതമെടുത്തു മാലയിട്ടാൽ പിന്നെ, ഓരോ ഭക്തനും അയ്യപ്പന് തുല്യരാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അവരെ അയ്യപ്പൻ (സ്ത്രീ ആണെങ്കിൽ മാളികപ്പുറം) എന്ന് വിളിയ്ക്കുന്നതും. സ്വന്തം മകനാണ് എങ്കിൽ പോലും മകനെ 'അയ്യപ്പസ്വാമി' എന്നാണ് ഈ വ്രതകാലത്ത് സ്വന്തം അച്ഛനോ അമ്മയോ പോലും അഭിസംബോധന ചെയ്യുന്നത്. വേറെ ഏതെങ്കിലും ഒരു ആരാധനാലയത്തിൽ (ഹിന്ദുവിന്റേത് മാത്രമല്ല മറ്റു മതസ്ഥരുടെതും) ഈ ഒരു രീതി നിങ്ങൾ കണ്ടിട്ടുണ്ടോ?
വ്രതശുദ്ധിയിൽ പമ്പയിൽ കുളിച്ച് ഇത്തരം അയ്യപ്പൻമാർ, ഏക മനസോടെ എല്ലാം അയ്യപ്പനിൽ മാത്രം അർപ്പിച്ചു മല കയറുന്നു. സർവ പാപങ്ങളെയും ഉള്ളിൽ നിന്നും അകറ്റികളയുന്നു. ധനികനെന്നോ, പാവപ്പെട്ടവനെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ, ഹിന്ദുവെന്നോ, അഹിന്ദുവെന്നോ വ്യത്യാസമില്ലാതെ... എന്തിന് പേരിൽ പോലും വ്യതാസമില്ലാതെ, കാണുന്നതെല്ലാം അയ്യപ്പൻ, എന്ന ഒറ്റ കാഴ്ചയിൽ, ഒരൊറ്റ പേരിൽ, ഒരൊറ്റ വിശ്വാസത്തിൽ ദർശനം നടത്തുന്നു. ആ തത്വമാണ് ശബരിമലയിൽ എഴുതി വച്ചിരിയ്ക്കുന്ന 'തത്വമസി". തത്വമസി എന്നാൽ 'അത് നീ ആകുന്നു'. 'മാനുഷികമായ പാപങ്ങൾ തീർത്തും നീക്കിയ നീ .. അങ്ങിനെയുള്ള നീയാകുന്നു ദൈവം' അന്ന് അർത്ഥം.
അപ്പോൾ ഈ രീതിയിൽ ദേവതുല്യരായ അയ്യപ്പന്മാർ മല കയറുന്മ്പോൾ ഏകാഗ്രതാ ഭംഗം (അവർ ദൈവം അല്ല ദേവതുല്യരായ മനുഷ്യർ മാത്രമാണ് എന്നോർക്കുക) വരാനുള്ള സാധ്യത പോലും ഒഴിവാക്കാൻ ആകണം നൂറ്റാണ്ടുകൾ മുൻപ് മുതലേ, അത്തരമൊരു നിബന്ധന ശബരിമലയുടെ കാര്യത്തിൽ വച്ചിരിയ്ക്കുന്നത് എന്നാണ് നമുക്ക് കരുതാൻ ആകുക.
നമുക്ക് വീണ്ടും ആർത്തവത്തിലേയ്ക്കു തിരികെയെത്താം. യൗവ്വനയുക്തരായ സ്ത്രീകൾ എന്ന് പറഞ്ഞാൽ നമുക്കതിനെ ആർത്തവവുമായി ബന്ധപ്പെടുത്താൻ ആകുമോ? 10 ഉം 50 ഉം വയസ്സുകളുമായി ബന്ധപ്പെടുത്താൻ ആകുമോ? 10 വയസിനു മുൻപും 50 വയസിനു ശേഷവും ആർത്തവം ഉള്ളവരില്ലേ ?
[മറ്റൊന്നുകൂടി ഓർക്കുക. ഈ 10 -50 പ്രായപരിധി വച്ചതു തന്നെ, മുന്പൊരു കേസുമായി ബന്ധപ്പെട്ട് ഇവിടുത്തെ ഹൈക്കോടതി ആണ്].
ഇതിൽ നിന്നൊക്കെ എന്താണ് വ്യക്തമാകുന്നത്? ആർത്തവവുമായി ശബരിമലയെ ബന്ധിപ്പിയ്ക്കുന്നതു തികച്ചും തെറ്റാണ്. ഈ വിവാദത്തിനൊരു സ്ത്രീപക്ഷമുഖം നൽകാനുള്ള, ബോധപൂർവമായ ഒരു ശ്രമമായേ അതിനെ കാണാൻ പറ്റൂ.
ഇനി കൂട്ടത്തിൽ ഒന്ന് കൂടി. ആർത്തവം എന്നതിനെ മഹത്വവൽക്കരിക്കേണ്ട ഒരു കാര്യവുമില്ല. ഒപ്പം മലിനവൽക്കരിക്കുകയും വേണ്ട. സ്വേദനവും, സ്ഖലനവും, മലമൂത്ര വിസർജ്ജനവും ഒക്കെ പോലെ, ഒരു വിസർജ്ജന പ്രക്രിയ മാത്രമല്ലേ അതും? അല്ലെങ്കിൽ ഒരു 'ബയോളോജിക്കൽ പ്രോസസ്സ്'. അതിനപ്പുറം എന്ത് പ്രസക്തിയാണ് അതിനുള്ളത്?
3. കോടതി വിധികൾ:
തങ്ങളുടെ മുന്നിലെത്തുന്ന വസ്തുതകളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തിൽ മാത്രം വിധിയെഴുതുന്നവരാണ് കോടതികൾ. അഥവാ നമ്മുടെ നിയമവ്യവസ്ഥ അനുസരിച്ച് കോടതികൾക്ക് അതേ പറ്റൂ. കൂടുതൽ മിടുക്കുള്ള വക്കീലന്മാർ, കൂടുതൽ മിടുക്കോടെ ആർക്കു വേണ്ടി വാദിക്കുന്നു, എന്നതിന് അവിടെ വലിയ പ്രാധാന്യം തന്നെയുണ്ട്.
ഇനി, കോടതികൾക്ക് തെറ്റ് പറ്റില്ല എന്നും ഇല്ല. പല വിധികളും അതേ കോടതിയോ അല്ലെങ്കിൽ മേൽക്കോടതികളോ ഇവിടെ തിരുത്തിയിരിയ്ക്കുന്നു അല്ലെങ്കിൽ, അസാധുവാക്കിയിരിയ്ക്കുന്നു. അതുപോലെ തന്നെ, ഒരു സാധാരണ പൗരന് ചില കോടതി വിധികൾ എങ്കിലും അയാളുടെ കാഴ്ചപ്പാടിൽ തികച്ചും യുക്തിഹീനം എന്ന് തോന്നുകയും ചെയ്തേക്കാം.
ഉദാഹരണത്തിന്, സിനിമ കൊട്ടകകളിൽ, പ്രദർശനത്തിനു മുൻപായി ദേശീയഗാനം ആലപിയ്ക്കണം എന്നും, അങ്ങിനെ ചെയ്താൽ, അത് ദേശസ്നേഹം വളർത്തും എന്നും ഉത്തരവിട്ടത് നമ്മുടെ പരമോന്നത കോടതിയാണ്. അതിലെ യുക്തിരാഹിത്യം മനസിലായപ്പോൾ ആ വിധി പിൻവലിയ്ക്കുകയും ചെയ്തു. ബീഫ് നിരോധനവും, ജെല്ലിക്കെട്ടും ഒക്കെ നമ്മുടെ മുൻപിൽ തന്നെയുള്ള ഇത്തരം ഉദാഹരണങ്ങൾ അല്ലേ?
4. യുക്തിയും വിശ്വാസവും:
എല്ലായ്‌പോഴും മതവിശ്വാസവുമായി ബന്ധപ്പെട്ട്, അതിന്റെ യുക്തിയെ കുറിച്ച് ഒട്ടുവളരെ ചർച്ചകൾ ഉയർന്നു വരാറുണ്ട്. അതിവിടെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ചും ഉയരുന്നുണ്ട്.
അയ്യപ്പൻ പറഞ്ഞിട്ടുണ്ടോ സ്ത്രീകളെ കയറ്റരുത് എന്ന്? എങ്കിൽ ഏതു പുരാണത്തിൽ അല്ലെങ്കിൽ ഏതു പുസ്‌തകത്തിൽ ? അയ്യപ്പൻ ഉണ്ട് എന്നതിന് തന്നെ എന്താണ് തെളിവ് ? എന്നൊക്കെയുള്ള ഒരു പാട് ചോദ്യങ്ങൾ....
ഇതിനുള്ളത് ഒറ്റ ഉത്തരമാണ്. വിശ്വാസത്തിൽ യുക്തിക്കു യാതൊരു കാര്യവും ഇല്ല. അത് മതവിശ്വാസം ആയാലും രാഷ്ട്രീയമായാലും അതുമല്ലെങ്കിൽ മറ്റെന്തു വിശ്വാസങ്ങൾ ആയാലും.
ചില ഉദാഹരണങ്ങൾ നോക്കാം.
ലോകത്തു പല രാജ്യങ്ങളിലും (നമ്മുടെ സ്വന്തം രാജ്യത്ത് പല സംസ്ഥാനങ്ങളിലും), പരീക്ഷിച്ചു പരാജയപ്പെടുകയോ അല്ലെങ്കിൽ പ്രതീക്ഷിച്ച വിജയം കാണാതിരിക്കുകയോ ചെയ്തിട്ടും 'കമ്മ്യൂണിസം' എന്ന ആശയം അഥവാ വിശ്വാസം, സ്വന്തം നെഞ്ചിൽ അണയാതെ കാത്തുസൂക്ഷിയ്ക്കുന്ന എത്രയോ ലക്ഷം കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്?.
('കമ്മ്യൂണിസം', എന്ന ആശയം ഉദാത്തമാണ് എന്ന സത്യം ഇവിടെ വിസ്മരിക്കുന്നില്ല; എന്നാൽ അതതു രാജ്യങ്ങളിൽ അത് പ്രാവർത്തികമാക്കിയ രീതി ആവാം അതിന്റെ പരാജയത്തിനു കാരണം)
ഒരിയ്ക്കൽ ഈ ലോകം മുഴുവൻ കമ്മ്യൂണിസം വരും, തൊഴിലാളിവർഗ സർവാധിപത്യം വരും എന്നൊക്കെ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ലേ?
എന്താണ് അതിലെ യുക്തി അല്ലെങ്കിൽ ഉറപ്പ്? ഒരു ഉറപ്പുമില്ല വെറും വിശ്വാസം മാത്രം. ആ വിശ്വാസത്തെ ഊട്ടി ഊട്ടിയുറപ്പിയ്ക്കാൻ ഉള്ള അവരുടെ മന്ത്രോച്ചാരണങ്ങൾ അല്ലേ 'ഇൻക്വിലാബും' 'സഖാവും' ഒക്കെ?
ഇനി, യുക്തി അഥവാ ഉറപ്പ് ഇല്ലാത്തതു കൊണ്ട്, ലോകത്ത് കമ്മ്യൂണിസം വരും എന്ന് വിശ്വസിക്കുന്നവരോട് അങ്ങിനെ വിശ്വസിക്കരുത് എന്ന് പറയാൻ ആർക്കാണ് അധികാരം ? ആർക്കുമില്ല.
ഇനി മറ്റൊരു ഉദാഹരണം എടുത്താൽ, 'അച്ഛാ ദിൻ' വരും എന്ന് കേട്ടപ്പോൾ അതപ്പാടെ അങ്ങ് വിശ്വസിയ്ക്കുകയും, കഴിഞ്ഞ കുറെ വർഷങ്ങളായി ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന എത്രയോ ലക്ഷം ആളുകൾ നമ്മുടെ ഈ രാജ്യത്തുണ്ട്? ഇന്ധനവില റോക്കറ്റ് പോലെ കുതിയ്ക്കുമ്പോഴും, വിലക്കയറ്റം സ്വന്തം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിയ്ക്കുമ്പോഴും അവർ അങ്ങിനെ തന്നെ വിശ്വസിയ്ക്കുന്നൂ. അതിൽ എന്താണ് യുക്തി? ഒന്നുമില്ല അതവരുടെ വിശ്വാസമാണ്.
ഇവിടെയും, യുക്തി അഥവാ ഉറപ്പ് ഇല്ലാത്തതു കൊണ്ട് അങ്ങിനെ വിശ്വസിക്കരുത് എന്ന് അവരോട് പറയാൻ ആർക്കാണ് അധികാരം ? ആർക്കുമില്ല.
യേശുദേവൻ മരിച്ചിട്ടില്ല എന്നും ലോകരക്ഷക്കായി ഒരിയ്ക്കൽ കൂടി വരും എന്ന് വിശ്വസിയ്ക്കുന്ന ഒരു വലിയ സമൂഹം ഈ ലോകത്തില്ലേ?

ഇനി, ഈ സുപ്രീംകോടതി വിധിയിലേയ്ക്കു തന്നെ വന്നാൽ, ആ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി എന്താണ് രേഖപ്പെടുത്തിയത്? മറ്റൊന്നുമല്ല "വിശ്വാസത്തിൽ യുക്തിയ്ക്ക് സ്ഥാനമില്ല" എന്ന് തന്നെയല്ലേ?
അപ്പോൾ ചുരുക്കത്തിൽ, വിശ്വാസത്തിൽ യുക്തിയ്ക്ക് സ്ഥാനമില്ല, വിശ്വാസം ഉള്ളവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം.
5. ആചാരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ പറ്റില്ല എന്നാണോ ?
അല്ലേയല്ല, മറിച്ച്, മാറ്റങ്ങൾ വരുക തന്നെ, അഥവാ വരുത്തുക തന്നെ വേണം. അപ്പോൾ പിന്നെ എന്താണ് ശബരിമല കാര്യത്തിൽ പ്രശ്നം?
ഇവിടെ കാതലായ പ്രശ്നം ആ മാറ്റങ്ങൾ, ആര്, എപ്പോൾ, എങ്ങിനെ, എത്ര കാലം കൊണ്ട് വരുത്തണം എന്നതാണ്.
ഒരു ഉദാഹരണത്തിന് നമ്മൾ മുൻപ് പറഞ്ഞ രാഷ്ട്രീയ പാർട്ടികളുടെ കാര്യം തന്നെ എടുക്കാം.
കമ്മ്യൂണിസ്റ് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റണം, അല്ലെങ്കിൽ നയങ്ങൾ മാറ്റണം എന്ന് തീരുമാനിയ്ക്കുന്നതു ആരാണ്? അവരുടെ പിബി യും കേന്ദ്രകമ്മിറ്റിയും. അല്ലെ ? കോൺഗ്രസിലേയ്ക്ക് വന്നാൽ എഐസിസി. ബിജെപിയിലേക്ക് വന്നാൽ അവരുടെ കേന്ദ്രസമിതി. [ഇനി മറ്റു സംഘടനകൾ/പാർട്ടികൾ ആണെങ്കിൽ അവരവരുടെ ഉന്നത ഭരണസമിതികൾ]. അങ്ങിനെ അല്ലേ?
ഒരു പാർട്ടിയുടെ അഥവാ സംഘടനയുടെ നയങ്ങളിൽ മാറ്റം വരുത്തണം എന്ന് പറയാൻ മറ്റൊരു പാർട്ടിയ്ക്ക്/സംഘടനയ്ക്ക് എന്നതാണ് അധികാരം? അഥവാ അങ്ങിനെ പറഞ്ഞാൽ ഏതെങ്കിലും പാർട്ടി അത് ചെവിക്കൊള്ളുമോ ?
മറ്റൊരു പാർട്ടിയ്ക്ക് എന്നല്ല, അതേ പാർട്ടിയിൽ പെട്ട ഒരു സാധാരണ പ്രവർത്തകനു തന്നെ ആ പാർട്ടിയുടെ നയം മാറ്റണം എന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഏതെങ്കിലും പാർട്ടി നൽകുന്നുണ്ടോ? ഇല്ല.
മേല്പറഞ്ഞ ഉന്നത സമിതികൾ തീരുമാനിയ്ക്കും എന്തു വേണം എന്ന്. അത് അനുസരിയ്ക്കാൻ പറ്റാത്ത പാർട്ടി പ്രവർത്തകന് പാർട്ടിയിൽ നിന്ന് പുറത്തേയ്‌ക്ക് പോകാം. അത്ര തന്നെ. ശരിയല്ലേ?
അപ്പോൾ പിന്നെ, മതവിശ്വാസത്തിന്റെ കാര്യത്തിൽ മാത്രം എങ്ങിനെ ആണ് ഈ രീതിയ്ക്ക് ഒരു മാറ്റം വരുന്നത്? അവിടെ, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും, അതിന് ഉത്തരവാദിത്വപ്പെട്ടവർ തീരുമാനിയ്ക്കട്ടെ എന്ന് വയ്ക്കുന്നതല്ലേ നല്ലത്? അതൊന്നും ഇഷ്ടപ്പെടാത്തവർ അതിനു പുറത്തേയ്ക്കു പോകട്ടെ.
ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യത്തിലേക്കു വന്നാൽ, മേൽപ്പറഞ്ഞ കേന്ദ്ര കമ്മിറ്റി എന്നു പറയുന്നത് ആ ക്ഷേത്രത്തിലെ തന്ത്രി, (ചിലപ്പോൾ പൂജാരി), ക്ഷേത്ര കമ്മിറ്റി എന്നിവർ അടങ്ങുന്നതാണ്. ദേവപ്രശ്നത്തിലൂടെ ദേവവഹിതം മനസിലാക്കി, അതതിനനുസരിച്ചു ആചാരങ്ങൾ തീരുമാനിയ്ക്കേണ്ടതും, വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതും ഇത്തരം സമിതികൾ ആണ്.
എന്നിട്ട് ആ മാറ്റങ്ങളെ കുറിച്ച് വിശ്വാസികളെ ബോധവൽക്കരിയ്ക്കുക. അതിന്റെ ആവശ്യകതയും, അനിവാര്യതയും അവരെ ബോധ്യപ്പെടുത്തുക. അവർ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാകമാകുന്ന മുറയ്ക്ക്, ആ മാറ്റങ്ങൾ ആചാരങ്ങളിൽ കൊണ്ടുവരിക.
ഒരു പക്ഷേ ഇതിനു കുറച്ചു കൂടുതൽ സമയം എടുത്തേക്കാം. അതിൽ കുഴപ്പം കാണേണ്ടതില്ല. അസഹിഷ്ണുത കാട്ടേണ്ടതും ഇല്ല.
അല്ലാതെ ഏതെങ്കിലും സർക്കാർ നിയമംവഴിയോ, അതുമല്ലെങ്കിൽ കോടതിവിധികൾ വഴിയോ അല്ല, ഒരു ആരാധനാലയത്തിലെ (ഏതു മതത്തിന്റെയും) ആചാര രീതികളിൽ മാറ്റം വരുത്തേണ്ടത്.
ഇനി ഏതെങ്കിലും ഒരു അമ്പലത്തിലെ ആചാരങ്ങൾ നമുക്ക് ബോധ്യം വരുന്നില്ല, അംഗീകരിയ്ക്കാൻ പറ്റുന്നില്ല എങ്കിൽ, ആ ക്ഷേത്ര ദർശനം തന്നെ തീർത്തും ഒഴിവാക്കാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ.
ഭാരതം പോലൊരു രാജ്യം ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ വിശ്വസിയ്ക്കണമെന്നോ, അല്ലെങ്കിൽ മതത്തിൽ തന്നെ വിശ്വസിച്ചേ പറ്റൂ എന്നോ ഒരു പൗരനെയും നിർബന്ധിയ്ക്കുന്നില്ലല്ലോ.
പിന്നെന്തിന് അനാവശ്യ പിടിവാശികൾ കാട്ടണം?
6. ലിംഗനീതിയും തുല്യനീതിയും:
എവിടെ നിന്നെന്നറിയില്ല, പെട്ടെന്ന് ശബരിമല വിവാദവുമായി ബന്ധപ്പെട്ടു മാധ്യമ ചർച്ചകളിൽ കയറി വന്ന രണ്ടു കാര്യങ്ങൾ ആണ് ഈ പറഞ്ഞ ലിംഗ നീതിയും തുല്യനീതിയും. ശബരിമലയിൽ യുവതികളെ കയറ്റാൻ പറ്റില്ല എന്ന് പറയുന്നത്, ഇത് രണ്ടിന്റെയും ലംഘനം ആണത്രേ.
ഒരു നിമിഷം.
ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികളെയും, കലാ-സാംസ്കാരിക സംഘടനകളെയും, സാമുദായിക സംഘടനകയും ഒക്കെ ഒന്നെടുത്തു നോക്കൂ. ഇവർക്കൊക്കെ ഉണ്ട് അവരവരുടെ ഓരോ വനിതാ വിഭാഗങ്ങൾ. ഇല്ലേ ?
ലിംഗനീതിയും തുല്യനീതിയും ഉയർത്തിപ്പിടിയ്ക്കുന്ന നാട്ടിൽ, വായ്തോരാതെ പുരോഗമനം പറയുന്ന നാട്ടിൽ, എന്തിനാണ് പ്രത്യേക വനിതാ സംഘടനാ വിഭാഗങ്ങൾ?
പുരുഷന്മാർക്കും സ്ത്രീകൾക്കും ആയി ഒരൊറ്റ സംഘടന പോരെ ? എന്നിട്ട് , അതിന്റെ ഭാരവാഹിത്വം കൃത്യമായി 50% വീതം പുരുഷന്മാർക്കും സ്ത്രീകൾക്കും ആയി വീതിച്ചു നൽകട്ടെ. രാഷ്ട്രീയ പാർട്ടികൾ ആണെങ്കിൽ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ 50% വീതം പുരുഷന്മാർക്കും സ്ത്രീകൾക്കും ആയി വീതിച്ചു നൽകട്ടെ. മന്ത്രി സ്ഥാനങ്ങളും ഇതേ രീതിയിൽ വീതം വയ്ക്കട്ടെ.
അങ്ങിനെ തങ്ങളുടെ വീടുകളിലും സംഘടനയ്ക്കുള്ളിലും ഒക്കെ പൂർണ്ണമായും ഈ 50-50% ലിംഗനീതിയും തുല്യനീതിയും നടപ്പിൽ വരുത്തിയിട്ട്, മറ്റുള്ളവരോട് വിളിച്ചു പറയട്ടെ 'നോക്കൂ ഞങ്ങൾ ഞങ്ങൾക്കിടയിൽ ലിംഗനീതിയും തുല്യനീതിയും നടപ്പാക്കി. ഇനി നിങ്ങളും ഇത് മാതൃകയാക്കിക്കോളൂ" എന്ന്.
ഏതെങ്കിലും പാർട്ടിയോ സംഘടനകളോ ഇതിന് തയ്യാറുണ്ടോ?
ഇത്തരം നീതി നടപ്പാക്കൽ പ്രക്രിയകൾ പൂർത്തിയാക്കിയിട്ട് പോരേ, വളരെ സെൻസിറ്റീവ് ആയ മതവിശ്വാസങ്ങളിൽ ലിംഗനീതിയും തുല്യനീതിയും നടപ്പാക്കാൻ ?
7. വിധിച്ചത് സുപ്രീം കോടതിയായിട്ടും എന്താണ് കേരളസർക്കാരിനെതിരെ വിശ്വാസികൾ തിരിയാൻ കാരണം?
അത് കേരളത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് ഒരു കമ്മ്യൂണിസ്റ് സർക്കാർ ആയതുകൊണ്ടു മാത്രമല്ല, എന്നാണ് എനിയ്ക്കു തോന്നുന്നത്. മറ്റു പല കാരണങ്ങളും അതിനു പുറകിൽ ഉണ്ടാകാം. ചിലതൊക്കെ ഇതാ.
A. പുതിയ മദ്യനയത്തെ കുറിച്ച് പറഞ്ഞപ്പോൾ ഈ സർക്കാർ വളരെ യാഥാർഥ്യബോധത്തോടെ ഒരു കാര്യം പറഞ്ഞിരുന്നു " കേരളത്തിൽ ഒരിക്കലും നിയമം മൂലമുള്ള മദ്യനിരോധനം പ്രാവർത്തികമല്ല, മറിച്ച് വേണ്ടത് മദ്യവർജ്ജനത്തിനു വേണ്ടിയുള്ള ബോധവൽക്കരണം ആണ്" എന്ന്. വളരെ ശരിയായ കാഴ്ചപ്പാടാണത്. വർഷങ്ങളായി തുടർന്ന് പോരുന്ന മദ്യപാനശീലം, ഒരു ദിവസംസർക്കാർ മദ്യത്തെ നിയമം മൂലം നിരോധിച്ചതു കൊണ്ട് ആരും നിർത്താൻ പോകുന്നില്ല. പക്ഷെ, ഈ യാഥാർഥ്യബോധം ശബരിമല പ്രശ്നം വന്നപ്പോൾ സർക്കാർ ഓർത്തില്ല അഥവാ സൗകര്യപൂർവം മറന്നു. നൂറ്റാണ്ടുകളായി വിശ്വാസികൾ തുടർന്ന് വരുന്ന ആചാരങ്ങൾ ഒരൊറ്റ ദിവസത്തെ നിയമം/വിധി കൊണ്ട് മാറ്റാവുന്നതാണ് എന്ന് അവർ ധരിച്ചു, അല്ലെങ്കിൽ അങ്ങിനെ നിലപാടെടുത്തു.
B. മുൻ സർക്കാരിന്റെ കാലത്തെടുത്ത നിലപാടിൽ നിന്ന് മാറി, പുതിയ സത്യവാങ്മൂലം കോടതിയിൽ കൊടുക്കുന്ന സമയത്ത്, ബന്ധപ്പെട്ട കക്ഷികളുമായോ, വിശ്വാസികളുമായോ യാതൊരുവിധ ചർച്ചകളും നടത്താൻ തയ്യാറായില്ല.
C. ദേവസ്വം ബോർഡ് എന്നത് ഒരു സ്വതന്ത്ര സംവിധാനമാണെന്നും ക്ഷേത്ര കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവരെ അനുവദിയ്ക്കുന്നതാണ് നല്ലതെന്നും ഉള്ള, സാമാന്യബോധം സർക്കാരിനുണ്ടായില്ല. മറിച്ച്, തങ്ങളുടെ രാഷ്ട്രീയ നിലപാട് ദേവസ്വം ബോർഡിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്.
D. മറ്റു മത വിഭാഗങ്ങളെ പോലെ അത്രയധികം സംഘടിതർ അല്ലാത്ത ഹൈന്ദവ സമൂഹത്തിൽ നിന്നും, വിശ്വാസികളുടെ ഇത്ര കടുത്ത എതിർപ്പുയരും എന്ന്, മുൻകൂട്ടി കണ്ടതേയില്ല.
E. വിധി വന്ന ഉടനെ തന്നെ, റിവ്യൂ പെറ്റീഷൻ കൊടുക്കും എന്ന് ആദ്യം നിലപാടെടുക്കുകയും, അത് ദൃശ്യമാധ്യമങ്ങളിൽ പറയുകയും ചെയ്ത ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ മുഖ്യമന്ത്രി തന്നെ പരസ്യമായി തള്ളിപ്പറയുകയും, അയാളെ കൊണ്ട് ആ നിലപാട് തിരുത്തിയ്ക്കുകയും ചെയ്‌തത്, ഇക്കാര്യത്തിൽ സർക്കാരിന് എന്തോ 'രഹസ്യ അജണ്ട' ഉണ്ട് എന്ന് വിശ്വാസികൾ സംശയിയ്ക്കാൻ കാരണമായി.
F. ദേവസ്വം കാര്യങ്ങൾക്കു മാത്രമായി ഒരു മന്ത്രി തന്നെ ഉണ്ടെങ്കിലും, വിശ്വാസികൾക്കു മുൻപിൽ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വൻ പരാജയമായി.
G. സുപ്രീംകോടതിയുടെ ഈ വിധി, നാളെ മറ്റേതൊരു മതവിഭാഗങ്ങളെയും ബാധിക്കാം എന്നത് കൊണ്ട്, അതിനെതിരെ ഉള്ള എതിർപ്പുകൾക്ക് എല്ലാ മതക്കാരും ആവശ്യമായ പിന്തുണ നൽകിയേക്കാം എന്ന് സർക്കാർ കണക്കുകൂട്ടിയില്ല.
H. പല മന്ത്രിമാരും നേതാക്കളും, വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ ഉള്ള രൂക്ഷപ്രതികരണങ്ങൾ, തരംതാണ തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ നടത്തി. അത് കൂടുതൽ വിശ്വാസികളെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു.
I. ദൃശ്യ-നവ മാധ്യമങ്ങൾ ഇത്രയധികം പ്രചാരത്തിൽ ഉള്ള ഈ കാലഘട്ടത്തിൽ, അവധാനതയോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. മറ്റു മതങ്ങളുമായി ബന്ധപ്പെട്ട സമാന അവസരങ്ങളിൽ, തങ്ങൾ മുൻപ് കൈകൊണ്ട നിലപാടുകളും ദൃശ്യങ്ങളും ഒക്കെ ട്രോളുകളായും മറ്റും ജനങ്ങൾക്ക് മുൻപിലേയ്ക്ക് എത്തുമെന്നും, അവർ അതിന്റെ പൊള്ളത്തരങ്ങൾ മനസിലാക്കും എന്നും സർക്കാർ ഓർത്തില്ല, അല്ലെങ്കിൽ സൗകര്യപൂർവ്വം മറന്നു കളഞ്ഞു.
J. ശബരിമല എന്നത് ഹിന്ദുക്കൾ മാത്രം പോകുന്ന ഒരു ക്ഷേത്രമല്ല, മറിച്ച്, നാനാ ജാതി മതസ്ഥർ പോകുന്ന 'മത സാഹോദര്യത്തിന്റെ' വലിയ സന്ദേശം നൽകുന്ന ഒരു ദേവാലയമാണ് എന്നത് വിസ്മരിച്ചു. വൃതമെടുത്ത്, ഇരുമുടിക്കെട്ടുമായി എത്തുന്ന ഏതു മതക്കാരനും കയറാവുന്ന, (ഒരു പക്ഷെ ഒരേയൊരു) ക്ഷേത്രമാണ് ശബരിമല എന്നത് വിസ്മരിച്ചു.
[അത് കൊണ്ട് തന്നെയാണ് ഈ പ്രശ്നത്തിൽ, ഒരു രാഷ്ട്രീയ സാമുദായിക സംഘടനകളുടെയും ആഹ്വാനം ഇല്ലാതിരുന്നിട്ടും പ്രതിഷേധങ്ങൾക്ക് ഇത്രയധികം ജനപങ്കാളിത്തം ഉണ്ടാകുന്നത് എന്നോർക്കുക]
8. സുപ്രീം കോടതി വിധിയിലെ അപ്രായോഗികത
നമ്മുടെ കോടതിയോ അല്ലെങ്കിൽ ഭാരത സർക്കാരോ നാളെ ഇങ്ങനെ ഒരു വിധി പുറപ്പെടുവിയ്ക്കുന്നു എന്നിരിക്കട്ടെ.
"ഇന്നുമുതൽ ഈ രാജ്യത്തെ ഏതു ആരാധനാലയങ്ങളിലും, ജാതി- മത- വേഷ-ഭാഷ-വർണ്ണ-ലിംഗ വ്യത്യാസമില്ലാതെ ആർക്കും എപ്പോഴും ആരാധന നടത്താവുന്നതാണ്".
ഇത് നാളെ മുതൽ തന്നെ പൂർണ്ണമായും നടപ്പായാലോ? ഒരു നിമിഷം അതൊന്നു മനസ്സിൽ കണ്ടു നോക്കൂ.
ഈ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ രാജ്യം നമ്മുടെ ഭാരതം ആയിരിയ്ക്കും എന്നതിന് ആർക്കെങ്കിലും തർക്കമുണ്ടോ? ലവലേശമില്ല !
എന്നാൽ ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ വിധി കൊണ്ട് (നമ്മുടെ നോട്ടു നിരോധനം പോലെ ) ഇത് നടപ്പിൽ വരും എന്ന് ഈ നാട്ടിലെ, അരിയാഹാരം കഴിയ്ക്കുന്ന ആരെങ്കിലും വിശ്വസിയ്ക്കുന്നുണ്ടോ? ഇല്ലേയില്ല !
ഇനി, ഇത് ഒരിയ്ക്കലും വരില്ല എന്ന് പറയാൻ പറ്റുമോ? ഇല്ല.
വരും, എപ്പോൾ?
എപ്പോൾ ആണോ ഭാരത സമൂഹത്തെ ബോധവൽക്കരണം നടത്തി ആ ഒരു തലത്തിലേയ്ക്ക് നമ്മുടെ ചിന്താധാരകളെ എത്തിയ്ക്കുവാൻ നമുക്ക് സാധ്യമാകുന്നത്, അപ്പോൾ ഈ ഒരു അവസ്ഥ വന്നേക്കാം. ഒരു പക്ഷെ, അതിനു നൂറ്റണ്ടുകൾ തന്നെ എടുത്തേക്കാം എന്ന് മാത്രം.
അതല്ലാതെ, സമൂഹം അതിനു സജ്ജമാകാതെ ഇത്തരം നിയമങ്ങൾ, വിധികൾ ഒക്കെ നടപ്പിലാക്കാൻ ശ്രമിച്ചാൽ, ഒരു പക്ഷെ, നേരെ വിപരീത ഫലം ആകും ഉണ്ടാകുക. ചിലപ്പോൾ അത് ആ നാട്ടിലെ ക്രമസമാധാനത്തെയും, ജനജീവിതത്തെ തന്നെയും ആകെ മാറ്റി മറിയ്ക്കാൻ പോന്ന ഒരു വൻ പ്രശ്‌നം തന്നെ ആയി മാറിയേക്കാം. ശരിയല്ലേ ?

9. ഏറുന്ന ആശങ്കകൾ:
ഓർക്കുക, ഓരോ ദിവസവും പതിനായിരങ്ങൾ ആണ് നാമജപ ഘോഷയാത്രയിൽ അണിചേരുന്നത്. ഇപ്പോൾ തികച്ചും സമാധാനപരമായി നടക്കുന്ന ഈ പ്രതിഷേധങ്ങൾ, എപ്പോൾ വേണമെങ്കിലും രൂപം മാറാവുന്നതല്ലേ ?
കൃത്യമായ നേതൃത്വമോ, നിയതമായ ആസൂത്രണമോ, ഒന്നുമില്ലാതെ നടക്കുന്ന ഈ പതിനായിരങ്ങളുടെ ഒത്തുചേരലുകൾ, എപ്പോൾ വേണമെങ്കിലും ഒരു വൻ സംഘർഷത്തിലേക്കോ, കലാപത്തിലേക്കോ ഒക്കെ വഴിമാറിയേക്കാം. അല്ലേ?
10. എന്താണ് പ്രതിവിധി?
ദുരഭിമാനം (ഉണ്ടെങ്കിൽ, അതു) വെടിഞ്ഞു സർക്കാർ റിവ്യൂ പെറ്റിഷൻ നല്കാൻ ദേവസ്വം ബോർഡിനെ അനുവദിയ്ക്കുക.
റിവ്യൂ പെറ്റിഷനിലും ഇതേ വിധി തന്നെയാണ് എങ്കിൽ, അത് നടപ്പിൽ വരുത്താൻ കുറച്ചു കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെടുക.
ബന്ധപ്പെട്ട കക്ഷികളുമായി, ഒട്ടും സമയം കളയാതെ ചർച്ചകൾ നടത്തി, അ വരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ശേഷം, അവർ വഴി പരമാവധി വിശ്വാസികളെ ബോധവൽക്കരിയ്ക്കുക. എന്നിട്ട്, പടിപടിയായി വേണ്ട മാറ്റങ്ങൾ വരുത്തുക.
ഈ സമയത്തൊക്കെ, സ്വന്തം നേതാക്കന്മാരുടെയും മന്ത്രിമാരുടെയും ഈ വിഷയത്തിലെ പ്രതികരണങ്ങൾ, അതിരു കടക്കാതെ നോക്കുക.
ഓർക്കുക, ഒരു സാധാരണ പൗരനേക്കാൾ, വിശ്വാസിയെക്കാൾ, അവിശ്വാസിയേക്കാൾ, ഈ നാടിനെ സമാധാനപരമായും, സൗഹാർദ്ദപരമായും മുൻപോട്ടു കൊണ്ടു പോകേണ്ട (കൂടുതൽ) ഉത്തരവാദിത്വം ഇവിടുത്തെ സർക്കാരിനാണ് അല്ലെങ്കിൽ സർക്കാരുകൾക്കാണ്.
ആർക്കും പരിക്കേൽക്കാതെ, ആരുടെയും വികാരങ്ങൾ വ്രണപ്പെടാതെ, ഈ പ്രശ്നത്തിന് ഒരു പരിഹാരം, എത്രയും വേഗം ഉരുത്തിരിയട്ടെ..... !!
സ്വാമിയേ ശരണമയ്യപ്പ...!!
--------------------------- ബിനു മോനിപ്പള്ളി
****************************
പിൻകുറിപ്പ്: വ്യക്തികളുടെയോ, സംഘടനകളുടെയോ, വിശ്വാസികളുടെയോ, അവിശ്വാസികളുടെയോ ഒന്നും വികാരം വ്രണപ്പെടുത്താൻ ഈ ലേഖനം വഴി ഉദ്ദേശിച്ചിട്ടില്ല. ഇതിലെ ഏതെങ്കിലും പരാമർശങ്ങൾ ആർക്കെങ്കിലും ആക്ഷേപകരമായി തോന്നുന്നുവെങ്കിൽ അറിയിയ്ക്കുക. ഉടൻ നീക്കം ചെയ്യുന്നതാണ്.

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
പിൻകുറിപ്പ്: വ്യക്തികളുടെയോ, സംഘടനകളുടെയോ, വിശ്വാസികളുടെയോ, അവിശ്വാസികളുടെയോ ഒന്നും വികാരം വ്രണപ്പെടുത്താൻ ഈ ലേഖനം വഴി ഉദ്ദേശിച്ചിട്ടില്ല. ഇതിലെ ഏതെങ്കിലും പരാമർശങ്ങൾ ആർക്കെങ്കിലും ആക്ഷേപകരമായി തോന്നുന്നുവെങ്കിൽ അറിയിയ്ക്കുക. ഉടൻ നീക്കം ചെയ്യുന്നതാണ്.
Comments
Post a Comment