ബാക്കിപത്രം [ഗദ്യ കവിത]

ബാക്കിപത്രം [ഗദ്യ കവിത] ആ നാട് സുന്ദരമായിരുന്നു അവിടുത്തെ ജനങ്ങൾ പൊതുവെ സമാധാനപ്രിയരും... അവർ പലനിറത്തിലുള്ള കൊടികൾ കൈകളിലേന്തിയിരുന്നു എന്നാൽ... നിറങ്ങൾ കൊടികളിൽ മാത്രമായിരുന്നു... ഒരു ദിനം പൊടുന്നനെ, അവനെത്തി എല്ലാം നക്കിത്തുടച്ച്, അവനകന്നപ്പോൾ ഒന്നും ബാക്കിയായിരുന്നില്ല. കൊടികളുടെ നിറങ്ങൾ ഒഴുകിയിറങ്ങിയിരുന്നു എല്ലാം വെളുപ്പായി മാറിയിരുന്നു! പിന്നെ അവർ കൈമെയ് മറന്നു മനസുകളും വെളുപ്പായി മാറി അവർ ഉയിർക്കുകയായിരുന്നു.. ദുരിത 'ആശ്വാസ' മെത്തിയപ്പോൾ അവർക്കു തോന്നി കൊടികൾക്കു നിറം അത്ര പോരെന്ന് ! വെള്ളക്കൊടികളിൽ അവർ കടുംനിറങ്ങൾ മുക്കി ഒരു കാവി ചുവപ്പായി പല ചുവപ്പു കാവിയായി പിന്നെ ബാക്കിയായവ പച്ചയും നീലയും മഞ്ഞയുമായി ഇടയ്ക്കൊരു വെളുപ്പ് കറുപ്പായി...