ഒരു വാലുമുറിയൻ പ്രതികാര കഥ [ചെറുകഥ]

ഒരു വാലുമുറിയൻ പ്രതികാര കഥ കഥ തുടങ്ങുന്നതിനു മുൻപേ തന്നെ ഒരു അഭ്യർത്ഥന ഉണ്ട് കേട്ടോ .... ദേ .... ഈ വായന ഇങ്ങനെ പകുതി വച്ച് മതിയാക്കി അങ്ങ് പോയേക്കല്ല് ... വേറൊന്നുമല്ല, ഇതേ... ഇത് എന്റേം കൂട്ടുകാരുടെം മാത്രമല്ല ഞങ്ങളുടെ വർഗ്ഗത്തിന്റെ മൊത്തം ആത്മനൊമ്പരങ്ങൾ ആണേ .... പിന്നെ പ്രതികാരവും..!! അതുകൊണ്ട് , എന്റെ പൊന്നു ടീമേ .. ഇടയ്ക്കു വച്ച് മുങ്ങിയേക്കല്ലേ.... അപ്പൊ തുടങ്ങാം .... അല്ലേ ? ദാ ..നല്ലരീതിയിൽ കഥ തുടങ്ങാം എന്ന് കരുതിയപ്പോഴേയ്ക്കും ഇയാള് എന്നെ പിടിച്ചു ഞെക്കാനും, തേയ്ക്കാനും തുടങ്ങിയല്ലോ .... ഇങ്ങിനെ ആയാൽ ഞാൻ എങ്ങിനെ കഥ പറയും ? മുൻപൊക്കെ ഇവന്മാർ, ഈ മൊയ്‌ലാളിമാർ എത്ര ഡീസന്റ് ആയി, കരുതലോടെയാണ് ഞങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്നറിയാമോ ? വളരെ സൂക്ഷിച്ച്, തൂത്തു തുടച്ച്, സാവധാനം ഞങ്ങളെ മേശപ്പുറത്തു വയ്ക്കുമായിരുന്നു. അതും മേശയ്ക്കു പോലും വേദനിയ്ക്കാതെ. ഇടയ്ക്കൊക്കെ എടുത്തു ഒന്ന് നോക്കും, എന്നിട്ട് അതേപടി മേശമേൽ വയ്ക്കും. 'പൊന്നു പോലെ' എന്നൊക്കെ പറയില്ലേ ..? ഏതാണ്ട് അതു തന്നെ. ഓ ..അന്നൊക്കെ ഒരു സന...