'വർക്കിംഗ് ഫ്രം ഹോം' : അതും, ഈ കൊറോണക്കാലത്ത് ....

'വർക്കിംഗ് ഫ്രം ഹോം' : അതും, ഈ കൊറോണക്കാലത്ത് .... പ്രിയരേ, നാടും നഗരവും ദേശവും ലോകവും, ഒരു മഹാമാരിയുടെ മുൻപിൽ ഇങ്ങിനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ, പിന്നെ കൈമെയ് മറന്നു പൊരുതുമ്പോൾ, അതിജീവനത്തിനായി ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ജോലിക്കാരും 'വീട്ടിൽ നിന്നും ജോലി' അഥവാ 'വർക്കിംഗ് ഫ്രം ഹോം' എന്ന രീതിയിലേക്ക് മാറിയിരിയ്ക്കുന്നു. അതേ, അങ്ങിനെയൊന്നും തോൽക്കാൻ നമുക്ക് മനസ്സില്ല തന്നെ....!! പക്ഷേ, നല്ല ആസൂത്രണത്തോടെ ചെയ്തില്ലയെങ്കിൽ, ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഒരു സംഗതിയാണ് ഈ 'വർക്കിംഗ് ഫ്രം ഹോം' എന്ന്, നമ്മളിൽ എത്ര പേർക്കറിയാം? അതെ, നല്ല പ്ലാനിങ്ങോടെ ചെയ്തില്ലായെങ്കിൽ, ജോലിയും, ഓഫീസും, വീടും, എന്തിന് സ്വന്തം വീട്ടുകാരെ വരെ വെറുക്കാൻ ഇടയാക്കുന്നതാവും, പലർക്കും ഈ പറഞ്ഞ 'വർക്കിംഗ് ഫ്രം ഹോം'. അതിനിട നൽകാതെ, 'വർക്കിംഗ് ഫ്രം ഹോം' എങ്ങിനെ ഫലപ്രദമായി ചെയ്യാം എന്നതിനുള്ള ചെറിയ ചില സൂത്രവിദ്യകളാണ് നമ്മൾ ഇന്നിവിടെ പ്രതിപാദിയ്ക്കുന്നത്. [സൂത്രവിദ്യകളിലേയ്ക്കൊക്കെ കടക്കുന്നതിനു മുൻപ്, ആദ്യം ചെയ്യേണ്ട കാര്യം, എന്താണ് ഈ 'വർക്കിംഗ് ...