ഓണക്കാഴ്ചകൾ - 2020

ഓണക്കാഴ്ചകൾ - 2020 ഓണത്തിനെത്തുമോ മാവേലിയേ? 'കെട്ടകാല'ത്തിന്റെ കാഴ്ച കാണാൻ? കെട്ടകാലം മാത്രമല്ല രാജൻ 'കെട്ടുകാലം' കൂടി ഓർമ്മ വേണം ! കാഴ്ചകൾ കാണുവാനേറെയുണ്ട് കുറെയൊക്കെ ഞാനിന്നു ചൊല്ലിത്തരാം കേട്ടിട്ടു നീ തന്നെ ചിന്തിച്ചു കൊൾ- കേതൊക്കെ നല്ലത്, ചീത്തയെന്നും ഭീതി വിതയ്ക്കുന്ന കോവിഡിനാൽ നാട് നടുങ്ങുന്ന കാഴ്ച്ച കാണാം ദുരിതപർവ്വത്തിലും പുഞ്ചിരിയാൽ ആശ്വാസമേകുന്ന നന്മ കാണാം നാട് നടുങ്ങി വിറച്ചീടിലും വീടുകൾ പട്ടിണിയായീടിലും 'ക്യൂ' നിന്ന് സാധനം കൈക്കലാക്കി പാമ്പു കളിയ്ക്കുന്ന കാഴ്ച കാണാം കനകം വിളയുന്ന പാടമില്ലാ... കനകം കടത്തുന്ന കാഴ്ച കാണാം 'സ്വപ്ന ഗേഹ'ങ്ങളിൽ കൂത്താടുവോർ നാടു മുടിയ്ക്കുന്ന കാഴ്ച കാണാം മഴയൊന്നു പെയ്യുകിൽ ആകെ മുങ്ങും നഗരങ്ങൾ കാണാതെ പോകരുത് നരകവും നാണിച്ചു കണ്ണുപൊത്തും, നാടിതിൻ 'ആസൂത്രണ'ങ്ങൾ കണ്ടാൽ ! ജോലിയ്ക്കു വേണ്ടിയിട്ടായിരങ്ങൾ കാത്തിരിയ്ക്കുന്നൊരു കാഴ്ച കാണാം 'കൺസൾട്ടന...