Posts

Showing posts from November, 2020

ഇത് പരാജിതർക്കു വേണ്ടി ...? [ലേഖനം]

Image
ഇത് പരാജിതർക്കു വേണ്ടി ...? [ലേഖനം] നമ്മളിൽ ചിലർക്ക് പലപ്പോഴും, പലർക്ക് ചിലപ്പോഴും, ബാക്കിയുള്ളവർക്ക് വല്ലപ്പോഴും, ഒക്കെയെങ്കിലും ഉണ്ടാകുന്ന, ഒരു 'ചിന്ത'യെ കുറിച്ചാണ്, ഇന്നിവിടെ നമ്മൾ പറയാൻ പോകുന്നത്. അതെന്താണ് അത്ര വലിയ ആ ചിന്ത, എന്നാണോ ഇപ്പോൾ നിങ്ങളുടെ ചിന്ത?  വേണ്ട സമയം കളയേണ്ട, ഞാൻ തന്നെ പറയാം. "ജീവിതത്തിൽ തനിയ്ക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. താൻ ഒരു തികഞ്ഞ പരാജയമല്ലേ?" എന്ന ആ 'മുട്ടക്കാട്ടൻ' ചിന്തയെ കുറിച്ചാണ് നമ്മൾ പറയുന്നത്.  ഈ ഒരു ചിന്ത മനസ്സിൽ വരാത്തവരായി ആരും തന്നെ കാണില്ല. അല്ലേ? എന്നാൽ, ഇത് കൂടെക്കൂടെ നിങ്ങളുടെ മനസ്സിലേയ്ക്ക് വരുന്നുവെങ്കിൽ, അത് നിങ്ങളെ തീർത്തും അസ്വസ്ഥരാക്കുന്നു എങ്കിൽ സൂക്ഷിയ്ക്കുക; ആ ചിന്തയെ വേരോടെ പിഴുതെറിയേണ്ട സമയം ആയിരിയ്ക്കുന്നു, എന്ന് മനസ്സിലാക്കുക. പക്ഷെ, എങ്ങിനെ? ഒരല്പം തമാശ മട്ടിൽ ആണ് ഈ ലേഖനം നമ്മൾ തുടങ്ങിയതെങ്കിലും, ഒട്ടും തമാശയല്ല ഈ വിഷയം. മറിച്ച് അതീവ ഗൗരവതരമാണുതാനും. പലരുടെയും ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ തക്ക മാരക ശേഷിയുള്ളതത്രെ ഈ ചിന്ത.  ഇതിന് ഒരൊറ്റ മരുന്നേ ഉള്ളൂ. മനസ്സിൽ 'പോസ...

ഇന്ന് വൃശ്ചികം ഒന്ന്...!

Image
സ്വാമിയേ ശരണം അയ്യപ്പാ ...!! ഇന്ന് വൃശ്ചികം ഒന്ന്...! ഭക്തലക്ഷങ്ങൾ വ്രതാനുഷ്ടാനങ്ങളുടെ തുടക്കം കുറിയ്ക്കുന്ന പുണ്യ ദിവസം...! സ്വജന്മത്തിന്റെ പാപ-പുണ്യക്കെട്ടുമായി മലകയറി, ഭക്തർ സ്വാമിദർശനം നടത്തുന്ന മണ്ഡലകാലത്തിന്റെ തുടക്കം..!! മനുഷ്യനും ദൈവവും ഒന്നായി തീരുന്ന, അതല്ലയെങ്കിൽ, മനുഷ്യനെ ദൈവ സമാനനായി കാണുന്ന മറ്റൊരു ദേവാലയവും, ഈ ഭൂമുഖത്ത് വേറെ ഉണ്ടാകില്ല, തന്നെ. പുണ്യത്തിന്റെ നിറകുടമായി ഈ ലോകത്തിൽ പിറന്ന്,  പിന്നെ ലൗകികജീവിതത്തിൽ നിന്നും ഒരുപാട് പാപങ്ങൾ, അറിഞ്ഞോ അറിയാതെയോ ആർജ്ജിച്ച്, സുഖലോലുപനായി മാറിയ ഒരു സാധാരണ മനുഷ്യനെ, 41 ദിവസത്തെ കഠിനവ്രതാനുഷ്ടാനങ്ങളാൽ ശുദ്ധനാക്കി, ദൈവ സമാനനാക്കുന്ന പുണ്യസന്നിധിയത്രെ ശബരിമല.  അങ്ങിനെ ശുദ്ധനായ, ആ ഭക്തനോടുള്ള ദൈവ വചനമാണ്, അല്ലെങ്കിൽ ആദരവാണ്, 'അത് നീ ആകുന്നു' എന്നർത്ഥം വരുന്ന ആ ഒരൊറ്റ മന്ത്രം "തത്വമസി"...!! സ്വാമിയേ ശരണം അയ്യപ്പാ ...!! ശരീരം കൊണ്ടുള്ള, ഒരു ഭക്തന്റെ തീർത്ഥയാത്ര താൽക്കാലികമായി തടയാൻ ഒരു പക്ഷേ ഈ കൊറോണയ്ക്കോ, അല്ലെങ്കിൽ മറ്റു ചില ശക്തികൾക്കോ ഒക്കെ കഴിഞ്ഞേക്കാം... എന്നാൽ, മനസ്സുകൊണ്ടുള്ള ആ തീർത്ഥയാത്രയെ തടയാൻ...

ദീപാവലി ആശംസകൾ ...!!

Image
ദീപമൊന്നെരിയട്ടെ നെഞ്ചിൽ  കുഞ്ഞു ദീപങ്ങളെരിയട്ടെ കണ്ണിൽ.... ! തീപ്പന്തമാവട്ടെ  ചിന്ത അറിവിന്റെ ഉലയാക  ഉള്ളം .... ! ആവലി തീർക്കുന്ന ദീപ- പ്പേടിയിലിരുൾ പോയിടട്ടെ .....!! - എല്ലാ പ്രിയപ്പെട്ടവർക്കും, നന്മയുടെ നൂറായിരം ദീപങ്ങൾ തൊങ്ങൽ ചാർത്തിയ, ദീപാവലി ആശംസകൾ ...!! -ബിനു മോനിപ്പള്ളി

ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..? [ഓർമ്മക്കുറിപ്പ് ]

Image
ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..? വിവാദങ്ങളുടെയും, വിഴുപ്പലക്കുകളുടെയും ഗന്ധം പേറുന്ന, ദിനപത്ര താളുകളിൽ,  മനസില്ലാമനസ്സോടെ പതിവുള്ള ആ പ്രഭാത ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ്, നിന്നെ ശ്രദ്ധയിൽ പെട്ടത്.  ശരിയ്ക്കും, വിശ്വസിയ്ക്കാനായില്ല.... ഒരിയ്ക്കലും പ്രതീക്ഷിയ്ക്കുന്നില്ലല്ലോ,  ഇങ്ങനെയൊന്ന് ..... അല്ല ... ഇത്തരം ആകസ്മികങ്ങളുടെ ആകെത്തുകയാണല്ലോ ഈ ജീവിതം തന്നെ ... അല്ലേ ? - പ്രഭാതഭേരിയുടെ ഒച്ച ഒരൽപ്പം കൂട്ടി, മടിയനായ എന്നെ നീ എന്നും വിളിച്ചുണർത്തിയിരുന്നത് ... - പുലർകാല മഞ്ഞിൽ, അല്പം അടഞ്ഞ ഒച്ചയിൽ, ലോകവിവരങ്ങൾ നീ എന്നിൽ പകർന്നു നൽകിയത് ..... - നിന്റെയാ മധുരസ്വരമൊന്നു കേൾക്കാൻ,  മധ്യാഹ്നങ്ങളിൽ ആരും കാണാതെ നിന്റെ തറവാടിന്റെ അതിരിൽ, പൊട്ടിച്ചെടുത്ത ഒരു മാങ്ങ തിന്നുന്നു എന്ന വ്യാജേന, ഒഴിവുദിവസങ്ങളിൽ ഞാൻ കാത്തിരുന്നിരുന്നത്..... - പുന്നമടയുടെ ഓളപ്പരപ്പിൽ, ചമ്പക്കുളവും, ആലപ്പാടനും, ആയാപറമ്പനും കുതികുതിയ്ക്കുമ്പോൾ, ആർക്കും പിടികൊടുക്കാതെ ചില ഇരുട്ടുകുത്തികൾ അതിനിടയ്ക്കു നുഴഞ്ഞു കയറുമ്പോൾ .... സർവ്വശ്രീ ലൂക്കിനെയും ജോസഫ് മാഷിനെയും ഒക്കെ, നീ എന...