Posts

Showing posts from December, 2020

നവവത്സര ആശംസകൾ...2021 ...!!

Image
  നവവത്സര ആശംസകൾ ... 20 21 ...!! കൊഴിഞ്ഞു വീഴാൻ 2020 ൽ ഇനി രണ്ടു ദലങ്ങൾ മാത്രം ....! വിടരാൻ കൊതിയ്ക്കുന്ന അനേകം ദ ല ങ്ങളുമായി 2021 തൊട്ടരികിലും...!! അതേ, പുത്തൻ പ്രതീക്ഷകളും പുതിയ ഉണർവ്വുമായി 2021 ഇതാ നമ്മുടെ പടിവാതിലിൽ. നിറയെ തിരിയിട്ടു കൊളുത്തിയ നിലവിളക്കുമായി നമുക്കവളെ വരവേൽക്കാം...! ആശകളും നിരാശകളും നിറഞ്ഞതായിരുന്നുവല്ലോ 2020. പതിവിലേറെ ആവേശത്തോടെ തുടങ്ങിയ വർഷം, കൊറോണ എന്ന ഒരൊറ്റ ഭീകരന് മുന്നിൽ  അടിയറവ് പറഞ്ഞ, ആ നിസ്സഹായ കാഴ്ച നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി എന്നത് സത്യം. എന്നാൽ, തോൽക്കാൻ നമ്മൾ തയ്യാറല്ലല്ലോ. ആ പദം നമ്മുടെ നിഘണ്ടുവിലും ഇല്ലല്ലോ. അതുകൊണ്ടു തന്നെ, ആ ഭീകരനൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങിനെ അവനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി, ഈ പുതുവർഷത്തിൽ  നമ്മൾ അവന്റെ അടിവേരറുക്കുക തന്നെ ചെയ്യും.  എല്ലാവർക്കും... നന്മയുടെ, സമാധാനത്തിന്റെ, പരസ്പര സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ഒക്കെ നവവത്സരം ആശംസിയ്ക്കുന്നു. ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ... സ്വന്തം  - ബിനു മോനിപ്പള്ളി ************************ Blog:  https://binumonippa...

ക്രിസ്തുമസ് കഴിയുമ്പോൾ .....

Image
  ക്രിസ്തുമസ് കഴിയുമ്പോൾ ..... കൊറോണയുടെ ദുഃഖം ഘനീഭവിച്ച നമ്മുടെ ഒക്കെ മനസിലേയ്ക്ക് സന്തോഷത്തിന്റെ ഒത്തിരി മധുരവുമായി ക്രിസ്തുമസ് എത്തി ..... സന്തോഷിച്ചു തുടങ്ങിയ ആ മനസുകളിലേയ്ക്ക്, ദുഃഖത്തിന്റെ കയ്പ്പുമായി വീണ്ടും മറ്റൊരു വാർത്തയെത്തി. "അയ്യപ്പനും കോശിയും" എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന ആ അനുഗ്രഹീത നടന്റെ അപകട മരണവാർത്ത... അൽപ സമയത്തിനുള്ളിൽ, 'സാംസ്കാരികമായി മുന്നിൽ' എന്ന്  അഹങ്കരിയ്ക്കാറുള്ള കേരളമനസാക്ഷിയെ നടുക്കി, മറ്റൊരു 'ദുരഭിമാന' കൊലപാതകം ..... അതെ ..... കണ്ടാൽ കൊതിപ്പിയ്ക്കുന്ന മുന്തിരിച്ചാറാണ് നമ്മുടെയൊക്കെ ജീവിതം. സുഖങ്ങളുടെ മധുരവും, ദുഃഖങ്ങളുടെ കയ്പ്പും ചേർന്ന, ചവർപ്പേറിയ ആ പാനീയം നമ്മൾ കുടിച്ചിറക്കിയേ പറ്റൂ .....  അവിടെ നമ്മൾ 'തിരഞ്ഞെടുക്കാൻ' അനുവാദമില്ലാത്തവരാകുന്നു.... !! തീർത്തും നിസ്സഹായർ ...!! ഓർക്കുക.... ജീവിതം, ജീവിച്ചു തന്നെ തീർക്കുക...!! സ്നേഹത്തോടെ സ്വന്തം ....  ബിനു മോനിപ്പള്ളി www.binumonippally.blogspot.com

നാഥാ ..... [ഭക്തിഗാനം]

Image
  നാഥാ ..... [ഭക്തിഗാനം] കുരിശു മരണത്തിൻ ഓർമ്മകളിന്നും  നെഞ്ചിൽ തീയായ് എരിയുന്നു നാഥാ .... നീയന്നു ചിന്തിയ ചുടുരക്ത ബിന്ദുക്കൾ  ഹൃദയത്തിലിന്നും പൊടിയുന്നു നാഥാ ....  നാഥാ ............ നാഥാ                                                                      [കുരിശു മരണത്തിൻ ............ ] പാപികൾ ഏറിയ ജനതതിയ്ക്കന്നു നീ  സ്നേഹപുണ്യം പകർന്നേകിയില്ലേ? അവരുടെ പാപങ്ങൾ കഴുകിക്കളയുവാൻ  നിൻ ജീവബലി തന്നെ നൽകിയില്ലേ .....  നാഥാ ............ നാഥാ                                                          ...

കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം

Image
കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം   തിരഞ്ഞെടുപ്പിന്റെ ഫലം വന്നു.  വിജയികൾ സന്തോഷിയ്ക്കുന്നു. പരാജയപ്പെട്ടവർ സങ്കടപ്പെടുന്നു. ചിലരെങ്കിലും ആ പരാജയം അംഗീകരിയ്ക്കാനാവാതെ, ചില 'വ്യർത്ഥ ന്യായീകരണങ്ങൾ' നിരത്തുന്നു.  ഇതൊക്കെ സ്വാഭാവികം. അതൊക്കെ അതിന്റെ വഴിയ്ക്കു നടക്കുകയും ചെയ്യട്ടെ. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.... !! പരാജിതർ, നിരാശരാകാതെ അടുത്ത പോരാട്ടത്തിനു തയ്യാറെടുക്കുക ...!! രാഷ്ട്രീയം നമ്മുടെ വിഷയം അല്ലാത്തതിനാലും, അത് നമ്മുടെ ഈ വേദിയിൽ ചർച്ച ചെയ്യാറില്ലാത്തതിനാലും നമുക്കത് വിടാം. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ, നമ്മൾ കാണേണ്ട പിന്നെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ട ചില കാര്യങ്ങളെങ്കിലും ഉണ്ട്. അവയിൽ പെട്ടെന്ന് ശ്രദ്ധയിലേയ്ക്ക് വന്ന ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശം. 1. ഇന്ന് പുറത്തു വന്ന ചില കണക്കുകൾ വിശ്വസിയ്ക്കാമെങ്കിൽ, മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമ-തലത്തിൽ LDF ന്റെ നഷ്ടം ഏതാണ്ട് 350 സീറ്റുകൾ. UDF ന്റെ നഷ്ടം ഏതാണ്ട് 450 സീറ്റുകൾ. ആ 800 സീറ്റുകൾ എങ്ങിനെ നഷ്ടമായി? ഇനി NDA യ്ക്കു ചുരുക്കം സീറ്റു...

അലുവ

Image
  അലുവ   "എന്തേ കുമാരച്ചാ താടിയ്ക്കു  കയ്യും കൊടുത്ത് ... ?   ഒരു മാതിരി ആയിട്ട് ....." "ഓഹ് ... എന്നാ പറയാനാ എന്റെ പാക്കരാ ...  മുട്ടനൊരു പണി കിട്ടിയെടാ ...." "എന്നാ പറ്റി ..? കുമാരച്ചാ ...  നീ കാര്യം പറയന്നെ ...." "പാക്കരാ, നീയും കാണുന്നതല്ലേ, ഇപ്പോൾ ദേ, റ്റീവീലും പത്രത്തിലും ...പിന്നെ ആ എഫ്ബി ഒണ്ടല്ലോ ..അതിലും ഒക്കെ....  ഈ വാർത്തകൾ അല്ലേ ഫുൾ ...? "നിങ്ങള് ... ചുമ്മാ ഒരു മാതിരി ആളെ വടിയാക്കാതെ കാര്യം പറയന്നേ ...." "ടാ ... പാക്കരാ ... നമ്മടെ ആ ജോയിച്ചന്റെ എളേ ചെറുക്കൻ കോഴിക്കോട്ടല്ലേ ... ?അവൻ മാസത്തില് ലീവിന് വരുമ്പോൾ എല്ലാ തവണയും എനിയ്ക്ക് ഓരോ കിലോ *അലുവാ കൊണ്ടെത്തരും ... കഴിഞ്ഞ തവണ പുതിയ ഐറ്റം ആണെന്നും പറഞ്ഞ് ഒരു 'സ്‌പൈസ് അലുവ'യും കൊണ്ടെത്തന്നു ..." "അതിനെന്താ പ്രശ്നം? നീ  കാശ് കൊടുത്തില്ലേ ...?" " അതൊക്കെ കൊടുത്തു ... അതല്ലടാ പ്രശ്നം ... ഇപ്പൊ ദേ വാർത്തേൽ ... പറയുന്നു, അവന്മാരെല്ലാം ഇപ്പോൾ  അലുവേടേം, സ്‌പൈസ് അലുവേടേം പൊറകേ ആണെന്ന്..... അതിൽ പെട്ട  എല...