നാഥാ ..... [ഭക്തിഗാനം]
[ഭക്തിഗാനം]
കുരിശു മരണത്തിൻ ഓർമ്മകളിന്നും
നെഞ്ചിൽ തീയായ് എരിയുന്നു നാഥാ ....
നീയന്നു ചിന്തിയ ചുടുരക്ത ബിന്ദുക്കൾ
ഹൃദയത്തിലിന്നും പൊടിയുന്നു നാഥാ ....
നാഥാ ............ നാഥാ
[കുരിശു മരണത്തിൻ ............ ]
പാപികൾ ഏറിയ ജനതതിയ്ക്കന്നു നീ
സ്നേഹപുണ്യം പകർന്നേകിയില്ലേ?
അവരുടെ പാപങ്ങൾ കഴുകിക്കളയുവാൻ
നിൻ ജീവബലി തന്നെ നൽകിയില്ലേ .....
നാഥാ ............ നാഥാ
[കുരിശു മരണത്തിൻ ............ ]
നാവികനില്ലാതെ ആഴിയിലലയുന്ന
പായ്ക്കപ്പലാണിന്നു ജീവിതങ്ങൾ
ഒരു കര പറ്റുവാൻ ഒരു മാത്രയെങ്കിലും
വഴികാട്ടിയാകണേ എന്റെ നാഥാ ....
നാഥാ ............ നാഥാ
[കുരിശു മരണത്തിൻ ............ ]
പിൻകുറിപ്പ്: കൊറോണയുടെ പേടിപ്പെടുത്തുന്ന ആ നിർവികാരതയ്ക്കിടയിലും, തിരുപ്പിറവിയുടെ സന്തോഷവുമായി എത്തുന്ന ക്രിസ്തുമസ്സിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങവേ, ആ സന്തോഷത്തെ എഴുത്തിലേക്കെത്തിയ്ക്കുവാനായിരുന്നു ശ്രമം. എന്നാൽ എന്തുകൊണ്ടോ, മനസിന്റെ ഉൾക്കോണിനുള്ളിൽനിന്നും ഒരു വേദനയായ് പൊടിഞ്ഞുതിർന്നത്, കുരിശിൽ പിടഞ്ഞ ആ ലോകരക്ഷകന്റെ ചിത്രമായിരുന്നു, ആ ത്യാഗസ്മരണകൾ ആയിരുന്നു. അതങ്ങിനെ തന്നെ നിങ്ങൾക്കു മുന്നിൽ കുറിയ്ക്കുന്നു.
******
Comments
Post a Comment