ക്രിസ്തുമസ് കഴിയുമ്പോൾ .....
ക്രിസ്തുമസ് കഴിയുമ്പോൾ .....
കൊറോണയുടെ ദുഃഖം ഘനീഭവിച്ച നമ്മുടെ ഒക്കെ മനസിലേയ്ക്ക് സന്തോഷത്തിന്റെ ഒത്തിരി മധുരവുമായി ക്രിസ്തുമസ് എത്തി .....
സന്തോഷിച്ചു തുടങ്ങിയ ആ മനസുകളിലേയ്ക്ക്, ദുഃഖത്തിന്റെ കയ്പ്പുമായി വീണ്ടും മറ്റൊരു വാർത്തയെത്തി. "അയ്യപ്പനും കോശിയും" എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന ആ അനുഗ്രഹീത നടന്റെ അപകട മരണവാർത്ത...
അൽപ സമയത്തിനുള്ളിൽ, 'സാംസ്കാരികമായി മുന്നിൽ' എന്ന് അഹങ്കരിയ്ക്കാറുള്ള കേരളമനസാക്ഷിയെ നടുക്കി, മറ്റൊരു 'ദുരഭിമാന' കൊലപാതകം .....
അതെ ..... കണ്ടാൽ കൊതിപ്പിയ്ക്കുന്ന മുന്തിരിച്ചാറാണ് നമ്മുടെയൊക്കെ ജീവിതം. സുഖങ്ങളുടെ മധുരവും, ദുഃഖങ്ങളുടെ കയ്പ്പും ചേർന്ന, ചവർപ്പേറിയ ആ പാനീയം നമ്മൾ കുടിച്ചിറക്കിയേ പറ്റൂ .....
അവിടെ നമ്മൾ 'തിരഞ്ഞെടുക്കാൻ' അനുവാദമില്ലാത്തവരാകുന്നു.... !! തീർത്തും നിസ്സഹായർ ...!!
ഓർക്കുക.... ജീവിതം, ജീവിച്ചു തന്നെ തീർക്കുക...!!
സ്നേഹത്തോടെ സ്വന്തം ....
ബിനു മോനിപ്പള്ളി
www.binumonippally.blogspot.com
Comments
Post a Comment