'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ [ചെറുകഥ]

'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ വൈകുന്നേരത്തെ 'ക്ലയന്റ് മീറ്റിംഗി'നുള്ള തയ്യാറെടുപ്പിൽ സമയം പോയതറിഞ്ഞില്ല. ഏതാണ്ടെല്ലാം റെഡി ആയ ആശ്വാസത്തിൽ തോമസുകുട്ടി തന്റെ കസേരയിൽ ഒന്ന് മൂരി നിവർത്തു. "ഡാ.... തോമസുകുട്ടീ ..." "ഓ ..." "നീയെന്താ രാവിലെ ചോട്ടൂസിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാത്തെ ..?" ".. ..ഏത് ചോട്ടൂസ് ...എന്ത് ചോദ്യം?" തോമസുകുട്ടി ചുറ്റിനും നോക്കി. ഇല്ല, തന്റെ ക്യാബിനിൽ താനല്ലാതെ മറ്റാരുമില്ലല്ലോ ..! "നീ ചുറ്റും നോക്കണ്ട .... നിന്റെയാ എളേ മോൻ ചോട്ടൂസിന്റെ കാര്യമാ ഞാൻ ചോദിച്ചത്..." 'എന്റെ ദൈവമേ .. ഈ ചോദ്യം തന്റെയുള്ളിൽ നിന്നാണാല്ലോ....' ഒരു ഞെട്ടലോടെ തോമസുകുട്ടിയത് മനസ്സിലാക്കി. രാവിലെ പതിവുപോലെ നല്ല തിരക്കിലായിരുന്നു. മൂത്തയാളെ റെഡിയാക്കി ഒരുവിധം സ്‌കൂൾ വാനിൽ കയറ്റിവിട്ട്, ശേഷം താൻ വേഗം റെഡിയാകുന്ന തിരക്കിനിടയിൽ എപ്പോഴോ ആണ് ചോട്ടൂസ് അരികിലെത്തിയത്. എന്തൊക്കെയോ ചോദിച്ചു അവൻ. തന്റെയടുക്കൽ നിന്നും മൂളലുകല്ലാതെ വേറെ മറുപടിയൊന്നും കിട്ടാഞ്ഞാവും, പാവം തന്നെ തോണ്ടിവിള...