'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ [ചെറുകഥ]
'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ
"ഡാ.... തോമസുകുട്ടീ ..."
"ഓ ..."
"നീയെന്താ രാവിലെ ചോട്ടൂസിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാത്തെ ..?"
".. ..ഏത് ചോട്ടൂസ് ...എന്ത് ചോദ്യം?"
തോമസുകുട്ടി ചുറ്റിനും നോക്കി.
ഇല്ല, തന്റെ ക്യാബിനിൽ താനല്ലാതെ മറ്റാരുമില്ലല്ലോ ..!
"നീ ചുറ്റും നോക്കണ്ട .... നിന്റെയാ എളേ മോൻ ചോട്ടൂസിന്റെ കാര്യമാ ഞാൻ ചോദിച്ചത്..."
'എന്റെ ദൈവമേ .. ഈ ചോദ്യം തന്റെയുള്ളിൽ നിന്നാണാല്ലോ....'
ഒരു ഞെട്ടലോടെ തോമസുകുട്ടിയത് മനസ്സിലാക്കി.
രാവിലെ പതിവുപോലെ നല്ല തിരക്കിലായിരുന്നു. മൂത്തയാളെ റെഡിയാക്കി ഒരുവിധം സ്‌കൂൾ വാനിൽ കയറ്റിവിട്ട്, ശേഷം താൻ വേഗം റെഡിയാകുന്ന തിരക്കിനിടയിൽ എപ്പോഴോ ആണ് ചോട്ടൂസ് അരികിലെത്തിയത്.
എന്തൊക്കെയോ ചോദിച്ചു അവൻ. തന്റെയടുക്കൽ നിന്നും മൂളലുകല്ലാതെ വേറെ മറുപടിയൊന്നും കിട്ടാഞ്ഞാവും, പാവം തന്നെ തോണ്ടിവിളിച്ചു. ആ തിരക്കിൽ, താൻ അതൊട്ടു ശ്രദ്ധിച്ചുമില്ല.
"അച്ഛയ്ക്ക് ... ശരിയ്ക്കും എന്നോട് സ്നേഹോണ്ടോ ..?"
"ഉം .."
വീണ്ടും വീണ്ടുമുള്ള ആ മൂളൽ കേട്ട് അവൻ ഒന്നും മിണ്ടാതെ അമ്മയുടെ അടുത്തേയ്ക്കു പോയി. അവിടെയും മിക്കവാറും ഇതൊക്കെ തന്നെയാവും സംഭവിച്ചിട്ടുണ്ടാകുക.
ആ കാര്യമാണിപ്പോൾ ദേ ഇപ്പോൾ വീണ്ടും.....
"അതിപ്പം, കുട്ടികൾക്ക് വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നേ? അതിനല്ലേ ദേ ഈ ഇന്നും പണിയ്ക്കു വന്നതും?"
"വേണ്ട, തോമസുകുട്ടീ, നീ ഉരുളണ്ട. നീ നിനക്ക് വേണ്ടിയല്ലേ അവരെ നിനക്കിഷ്ടമുള്ള ആ സ്‌കൂളിൽ ചേർത്തത്? അതും നിന്റെ കൂട്ടുകാരോടും ബന്ധുക്കളോടും ഇത്തിരി വീമ്പു പറയാൻ? മൂത്തയാളെ ഡോക്ടറും, ഇളയവനെ എൻജിനീയറും ഒക്കെ ആക്കാൻ ഇപ്പോഴേ പ്ലാൻ ചെയ്യുന്നതും? അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ലല്ലോ?"
"അങ്ങിനെയൊക്കെ ചോദിച്ചാൽ?"
"ശരി.... നീ എന്നാ അവരോടൊപ്പം ഒന്നോടിക്കളിച്ചത്? ഒന്നു സാറ്റ് കളിച്ചത്? പോട്ടെ, എന്നാ അവർക്കൊരു കഥ പറഞ്ഞു കൊടുത്തത്?"
"അതിപ്പം ... "
" .... എന്നാ .... ഇനി ഇതൊക്കെ പോട്ടെ, എന്നാണ് നീ നിന്റെ മക്കളെ അരികിൽ ചേർത്തുനിർത്തി അവർക്കൊരുമ്മ കൊടുത്തത്? ഓർമ്മയുണ്ടോ ആ തീയതി?"
"അതിപ്പം ... "
"ഏതിപ്പം ..? നീ എന്റെ വായിൽ നിന്നും വല്ലതും കേൾക്കും... കേട്ടോഡാ ... ടെക്കീ^&*....മോനെ ... "
"അല്ല ..അതി...."
"ഡാ ... തോമസുകുട്ടീ... നീ വിഷമിക്കണ്ട .... ഇന്നത്തെ ഏതാണ്ടെല്ലാ അപ്പനമ്മമാരും നിന്നെപ്പോലോക്കെ തന്നെയാ ... അവരവരുടെ ഇഷ്ടത്തിനനുസരിച്ച് മക്കളെ 'മോൾഡ്' ചെയ്യാനുള്ള തത്രപ്പാടിലാണവർ ... അതിനിടയിൽ, ആ മക്കളെ ഒന്നു നന്നായി സ്നേഹിയ്ക്കാനും ലാളിയ്ക്കാനും പോലും, അവർ തീരെ അങ്ങു മറന്നു പോകുന്നു .... അതോണ്ട് നീയേ..... ഇനിയേലും ഒന്നാലോചിച്ചു വേണ്ടത് ചെയ്യ്.... ട്ടോ "
"ചെയ്യാം ..... ദേ ഈ ക്ലയന്റ് മീറ്റിംഗ് ഒന്ന് കഴിഞ്ഞോട്ടെ ..."
"ഡാ .."
"അല്ലന്നേ..... ഈ സായിപ്പിന് ഇന്നത്തെ മീറ്റിംഗിലെങ്ങാൻ എന്നോട് വല്ല സ്നേഹക്കുറവും തോന്നിയാൽ .... ? എന്റെ ദൈവമേ ...... അതോണ്ടാ ..."
"ഇല്ലടാ.... നീയൊന്നും ശരിയാവില്ല .... സുല്ല് ..സുല്ല് ... ഞാൻ പോണ് ...നീയായി നിന്റെ പാടായി ... !!"

"അല്ല ... അങ്ങിനെയങ്ങ് പോകല്ലേ ..... പോകല്ലേ ..... പ്ലീസ് ....."
*****
"എന്തോന്നാ മനുഷ്യാ ...ഇങ്ങനെ കിടന്ന് അലറുന്നെ ... ദേ പിള്ളേര് പേടിച്ചു പോകൂല്ലോ .."
അവളാ ....
ഞെട്ടിയുണർന്ന തോമസുകുട്ടി കണ്ണു തുറക്കാതെ ആ സോഫയിൽ തന്നെ അങ്ങിനെ ഇരുന്നു ....
" ഏതവളായിരുന്നു സ്വപ്നത്തിൽ ....? പോകല്ലേ... പോകല്ലേ ..എന്നൊക്കെ കരയുന്നത് കേട്ടു ..."
ഇനി ഉറക്കം നടിച്ചാൽ പ്രശ്നമാ ....
"ഏയ് ... അങ്ങിനൊന്നുമില്ല ..... നിനക്ക് തോന്നിയതാവും ... ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ... ഞാൻ ദേ ഒരു ഗൂഗിൾ മീറ്റ് നു വെയിറ്റ് ചെയ്യുവാ .....ഒരു ലണ്ടൺ ക്ലയന്റ്....!"
"ഉവ്വ ...ഉവ്വ ... കൊറോണേന്നും പറഞ്ഞ് നിങ്ങൾ ഈ 'വർക്കിങ് ഫ്രം ഹോം' ഏർപ്പാട് തുടങ്ങിയപ്പോൾ മുതൽ ഇത് ഞാൻ കാണുന്നതല്ലേ ? .. ഒരു ലാപ്‌ടോപ്പും മുന്നിൽ വച്ച് ഉറക്കം തൂങ്ങും ...എന്നിട്ടോ? ആരാണ്ടെയൊക്കെ സ്വപ്നോം കണ്ട് ചുമ്മാ കിടന്നങ്ങ് കാറും ..... വേണ്ട.... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട ......."
'അതാ ശരി .... വേണ്ട. ഇനിയൊന്നും പറയാതിരിയ്ക്കുന്നതാ ബുദ്ധി. മുഖമൊന്നു കഴുകി ആ മീറ്റിംഗ് നു കേറിയേക്കാം. ഛെ ..എന്നാലും മോശമായിപ്പോയി ......'.
=============
സ്നേഹപൂർവ്വം,
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്
*ടെക്കി = ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ വിളിപ്പേര്
Hilarious and at the same time thought provoking. Well written!!!!
ReplyDeletethank you ....
DeleteThis comment has been removed by the author.
ReplyDeleteBinu കൊള്ളാം bro
ReplyDeleteReal
thank you ...!!
Delete