നന്മ നിറഞ്ഞവൻ കുംഭകർണ്ണൻ ? [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ -9]

നന്മ നിറഞ്ഞവൻ കുംഭകർണ്ണൻ ? [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ -9] നമസ്‍കാരം... പ്രിയപ്പെട്ടവരെ .... കുംഭകർണ്ണനെ നമ്മളെല്ലാം അറിയും. അല്ലേ? മുഴുവൻ സമയ ഉറക്കക്കാരനായ, ഉണർന്നിരിയ്ക്കുന്ന ആ ഒരേ ഒരു ദിവസം വെറും തീറ്റഭ്രാന്തനായ, രാമായണത്തിലെ ആ തടിയൻ രാക്ഷസ കഥാപാത്രം. വേണമെങ്കിൽ, കൂട്ടത്തിൽ മറ്റൊന്ന് കൂടി പറയാം. നമ്മുടെ ദൈനംദിന ജീവിതത്തിൽ, ആവശ്യത്തിനും അനാവശ്യത്തിനുമായി നമ്മൾ ഏറ്റവും കൂടുതൽ എടുത്തു പ്രയോഗിയ്ക്കുന്ന ഒരു പേരും കൂടിയാണ് ഈ കുംഭകർണ്ണൻ. "ഓ ..അവനോ? അവൻ അകത്ത് കുംഭകർണ്ണ സേവ തുടങ്ങിയല്ലോ !.." "നീയെന്താടാ കുംഭകർണ്ണന്റെ അനിയനോ മറ്റോ ആണോ ?.." "എന്റമ്മോ ... നോക്കടാ ..അവന്റെ തീറ്റ കണ്ടോ? ഒരു മാതിരി കുംഭകർണ്ണനെ പോലെ ..." ഇങ്ങിനെ, പല പല രീതിയിലുള്ള വാക്പ്രയോഗങ്ങൾ. പക്ഷേ, അവയൊന്നും അത്ര നല്ല അർത്ഥങ്ങളിൽ അല്ല എന്ന് മാത്രം. എന്നാൽ, ഈ രീതിയിൽ അവഹേളിയ്ക്കപ്പെടേണ്ട ഒരു കഥാപാത്രമാണോ ശരിയ്ക്കും ഈ കുംഭകർണ്ണൻ? അതിനപ്പുറം, എന്തെങ്കിലും നല്ല വശങ്ങൾ ഈ രാക്ഷസരാജനുണ്ടോ? ഉള്ളിൽ തോന്നിയ ആ സംശയത്തിൽ, രാമായണത്തിലെ യുദ്ധകാണ്ഡം പല ആവർത...