Posts

Showing posts from October, 2021

നാട്, തോട്, പിന്നെ .... ഭാഷ [കവിത]

Image
നാട്, തോട്, പിന്നെ .... ഭാഷ  [കവിത] "നാടു മുടിഞ്ഞേ, നാടു മുടിഞ്ഞേ ....." കേഴുവതെല്ലാരും നാടിനു വേണ്ടിയിട്ടെന്തൊക്കെ ചെയ്തുവെന്നോർക്കുവതില്ലാരും വീടു നന്നാക്കുവാൻ നാടിനെ വിട്ടെന്നു ന്യായം പറഞ്ഞവർ നാം വീടും വിട്ടിന്നങ്ങു തൻകാര്യം നോക്കുന്ന സ്വാർത്ഥരായ് മാറിയോർ നാം ! "തോടു നികന്നേ, തോടു നികന്നേ...." കരയുവതെല്ലാരും തോടിനു വേണ്ടി നാം എന്തൊക്കെ ചെയ്തുവെന്നോർക്കുവതില്ലാരും  മാളിക കെട്ടുവാൻ തോട് നികത്തിയോർ തൂകുന്ന കണ്ണുനീരിൻ ഉപ്പുരസത്തിന്റെ ഗാഢത നോക്കുന്ന മണ്ടരായ് മാറിയോർ നാം! "ഭാഷ ക്ഷയിച്ചേ, ഭാഷ ക്ഷയിച്ചേ...." തേങ്ങുവതെല്ലാരും ഭാഷയെ പോറ്റുവാൻ എന്തൊക്കെ ചെയ്തുവെന്നോർക്കുവതില്ലാരും 'പെറ്റമ്മ'യെന്നോതി കൂട്ടിലടയ്ക്കുകിൽ ഭാഷ വളരുകില്ല ആംഗലേയത്തിന്റെ അറ്റത്തു കെട്ടുവാൻ ഭാഷയെ കൊല്ലുവോർ നാം! ഏറെപ്പറയുവാൻ മോഹമുണ്ടെങ്കിലും ഒട്ടു കുറച്ചിടുന്നു കൂട്ടത്തിൽപ്പെട്ടവനെന്നുള്ള ചിന്തയിൽ നെഞ്ചകം പൊള്ളിടുന്നു! നാടുകരയുമ്പോൾ കൂടെക്കരയുവാൻ പോലുമശക്തനിന്നീ- നാടിന്റെ ദുർഗ്ഗതിയ്ക്കെങ്ങിനെയൊക്കെയോ ഹേതുവായ്‌ തീർന്നു ഞാനും !! - ബിനു ...

ആഹാ ....ചൊറിയാനെന്തു സുഖം ..!! [ലേഖനം]

Image
ആഹാ ....ചൊറിയാനെന്തു സുഖം ..!! [ലേഖനം] ഒരിയ്ക്കൽ, അതിപ്രശസ്തനും, അതിലേറെ രസികനുമായ, ഒരു വിശിഷ്ട അതിഥിയുമായുള്ള  അഭിമുഖം നടക്കുകയായിരുന്നു. പരിപാടി, ഏതാണ്ട് അവസാന ഭാഗത്തോടടുക്കുന്നു.   അവതാരകൻ: സാർ ... ഇത്രയും നേരം ഞങ്ങളോട് സംവദിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി. അവസാനമായി, ഒരൊറ്റ ചോദ്യം കൂടി. ജീവിതത്തിൽ അങ്ങ് ഏറ്റവും ആസ്വദിച്ച് ചെയ്യുന്നത്, എന്താണ്? അതിഥി: അത് .... അർധോക്തിയിൽ ഒന്ന് നിർത്തിയ, അതിഥിയുടെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. അപകടം മണത്ത അവതാരകൻ, ചെറിയ ജാള്യതയോടെ ഉടൻ ഇടപെട്ടു. അവതാരകൻ: അല്ല സാർ ...ഞാൻ ഉദ്ദേശിച്ചത്...  വായന, എഴുത്ത്, സംഗീതം, കായിക വിനോദങ്ങൾ, യാത്ര ..... ഇങ്ങിനെയൊക്കെ ഉള്ളവയിൽ വച്ച്, സാർ ഏറ്റവും നന്നായി ആസ്വദിയ്ക്കുന്നത്, ഏതാണ്? അഥവാ എന്താണ്? എന്നാണ്. അതിഥി: അതെ.... അതെ ... അതുതന്നെയാണ് ഞാൻ പറയാൻ വന്നത്... ഞാൻ ഏറെ ആസ്വദിയ്ക്കാറുള്ളത് സത്യത്തിൽ ഇതൊന്നുമല്ല.... എന്റെ ശരീരത്തിലെ ആ നിമ്നോന്നതങ്ങളിൽ എവിടെയെങ്കിലും ഒരു ചൊറിച്ചിൽ വരുമ്പോൾ, എല്ലാം മറന്ന്, എല്ലാരേം മറന്ന്, സകല പരിസരോം മറന്ന്, ഈ ലോകം തന്നെ മുഴുവനായ...

അതിജീവനം [കവിത]

Image
   അതിജീവനം   [കവിത] അതിജീവനത്തിന്നു കൂട്ട് വേണോ? അതിജീവനത്തിന്നു മണ്ണ് വേണോ? അതിജീവനത്തിന്നു വേണ്ടിയെത്ര,  അധികമായ്‌ ഞാൻ കാത്തുവയ്ക്ക വേണം? ചോദ്യങ്ങളെന്നോട് ചോദിയ്ക്കുകിൽ  ഉത്തരം ചൊല്ലിടാം ഒറ്റവീർപ്പിൽ  "നീയെന്റെ ജീവിതം നോക്കീടുക,  നീയത് നേരിൽ പകർത്തീടുക"  കായായ് അലഞ്ഞ ഞാൻ എങ്ങിനെയോ  കാണുകീ ദ്വാരത്തിൽ വന്നു പെട്ടു  കണ്ണെത്താ ദൂരത്തു പോലുമില്ല  ഹരിതാഭ പേറുമൊരു പൊട്ടു പോലും  ഒരുതരി മണ്ണിന്റെ പിൻബലത്തിൽ  ഒരു തുള്ളി നീരിന്റെ പോഷകത്തിൽ  ഒരു കുഞ്ഞു കാറ്റിന്റെ ലാളനയിൽ  ഓമനയായ്  ഞാൻ വളർന്നുപൊങ്ങി   'ഇല്ലായ്മയിൽ ഞാൻ തളർന്നുവെന്നാൽ  ഇല്ലൊരു ജീവിതം എന്റെ മുൻപിൽ'  ഒട്ടല്ല നല്കിയതാ ചിന്തയെൻ, നെഞ്ചിൽ  ഇരുമ്പൊത്തൊരുൾക്കരുത്ത്  ഇന്നു ഞാൻ പുഷ്പ്പിച്ചു, ജന്മചക്രം  പൂർത്തീകരിച്ചിതാ സുസ്മേരയായ്  എങ്ങുനിന്നറിയില്ല  ഭൃംഗങ്ങളും  മൂളിപ്പറന്നിങ്ങു വന്നുചേർന്നു  "നീയെന്റെ ജീവിതം നോക്കീടുക,  നീയത് നേരിൽ പകർത്തീടുക  അതിജീവനത്തിന്റെ സാക്ഷ്യപത്രം  ...