തൃ-തിരു സന്നിധികളിലേയ്ക്ക് ... [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4]

തൃ-തിരു സന്നിധികളിലേയ്ക്ക് ... [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4] മഞ്ഞുചേല ചുറ്റിയ വയനാടൻ പുലരിപ്പെണ്ണ്, ആവോളം തടഞ്ഞുവെങ്കിലും, വയനാടൻ യാത്രകളെ ഒരൽപ്പം കൂടുതൽ ഇഷ്ടമായതിനാൽ, സ്നേഹപൂർവ്വം ആ കൈകളെ വിടർത്തി മാറ്റി, ഞാൻ മറ്റൊരു യാത്രയ്ക്ക് തയ്യാറായി. കൂടെ കൂടാൻ നിങ്ങളും തയ്യാറല്ലേ? ശരി, എന്നാൽ നമുക്ക് പുറപ്പെടാം..... ഇന്നത്തെ നമ്മുടെ യാത്ര, രണ്ടു മഹാക്ഷേത്രങ്ങളിലേയ്ക്കാണ് - തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലേയ്ക്കും, തുടർന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്കും. [" തൃ-തിരു സന്നിധികളിലേയ്ക്ക് ... "എന്നാൽ, തൃശ്ശിലേരി-തിരുനെല്ലി അഥവാ ശങ്കര-നാരായണ സന്നിധികളിലേയ്ക്ക് ... ] ആ യാത്രയിൽ, നമുക്ക് വയനാടൻ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പും നൈർമ്മല്യവും അറിയാം; പിന്നെ വയനാടൻ വനങ്ങളുടെ ആ വന്യത നേരിൽ അനുഭവിയ്ക്കാം. കൂടെ, തിരുനെല്ലിക്കാട്ടിലെ ആ ട്രൈബൽ സൊസൈറ്റിയിൽ നിന്നും, മായം കലരാത്ത നല്ല അസ്സൽ വയനാടൻ വനവിഭവങ്ങൾ വാങ്ങുകയും ചെയ്യാം. 'നൈർമ്മല്യം' എന്ന് പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസമായില്ലേ? ഇല്ലെങ്കിൽ, തൃശ്ശിലേരി യാത്രയ...