"ഓർമ്മക്കായലിൽ ഒരു ഓടിവള്ളം" [ഓർമ്മപ്പുസ്തകം]
പ്രിയരേ,
ഈ കുറിപ്പ്, ഒരു ചെറിയ പുസ്‌തകത്തെ കുറിച്ചാണ്.
തിരൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സമസ്യ പബ്ലിക്കേഷൻസ് പുറത്തിറക്കിയ "ഓർമ്മക്കായലിൽ ഒരു ഓടിവള്ളം" എന്ന പുസ്‌തകത്തെ കുറിച്ച്.
2022 ജൂൺ-12 ഞായറാഴ്ച, തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ലളിത സുന്ദരമായ ചടങ്ങിൽ, സത്യജിത് റായ് പുരസ്‌കാര ജേതാവ് ശ്രീ. ഐ ഷൺമുഖദാസ് പ്രകാശന കർമ്മം നിർവ്വഹിച്ച ഈ പുസ്തകം, പുതുമയുള്ള ഒരു വായനാ അനുഭവം ആയിരിയ്ക്കും, ഒരു വായനക്കാരന് നൽകുക, എന്ന് തീർച്ച.
ലക്ഷണം തികഞ്ഞ, ആലങ്കാരിക വർണ്ണനകൾ തോരണം തൂക്കിയ, കടുകട്ടി സാഹിത്യസൃഷ്ടികൾ ഒന്നും തന്നെ, ഒരുപക്ഷെ നിങ്ങൾക്കിതിൽ കാണുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം, ഇതിലെ രചനകൾ വെറും ഭാവനാസൃഷ്ടികളല്ല, മറിച്ച് മുപ്പത് എഴുത്തുകാരുടെ, സ്വന്തം ജീവിത അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് എന്നത് തന്നെ. അവയിൽ :-
* പൊള്ളുന്ന ഓർമ്മകൾ ഉണ്ട്
* കണ്ണ് നനയിയ്ക്കുന്ന ഓർമ്മകൾ ഉണ്ട്
* ചിരിയ്പ്പിയ്ക്കുന്ന ഓർമ്മകൾ ഉണ്ട്
* നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ ഉണ്ട്
* നാട്ടുത്സവത്തിന്റെ, നാട്ടൊരുമയുടെ ഓർമ്മകൾ ഉണ്ട്
* പശ്ചാത്താപത്തിന്റെ ഓർമ്മകൾ ഉണ്ട്
* രംഗബോധമില്ലാത്ത ആ കോമാളിയെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ട്
* വീട്ടാകടങ്ങളുടെ ഓർമ്മകൾ ഉണ്ട്
അങ്ങിനെ ..അങ്ങിനെ ..ഒരുപാട് ഓർമ്മകൾ ...!!
ഇനി, എഴുത്തുകാരെക്കുറിച്ചാണെങ്കിൽ ......
# ഏറെ എഴുതിയവർ ഉണ്ട്
# കുറച്ചു മാത്രം എഴുതിയവർ ഉണ്ട്
# ഏറെ എഴുതാൻ വന്ന്, എന്നാൽ ഓർമ്മകളുടെ തിക്കുമുട്ടലിൽ, മുഴുവനായി എഴുതാൻ കഴിയാതെ പോയവരുണ്ട്....
....... മറ്റെല്ലാവരുടെയും കൂടെ, ഒരു ചെറിയ ഓർമ്മക്കുറിപ്പുമായി ഈ ഞാനും ഉണ്ട്.
വായന ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കും ഇഷ്ടമാകും ഈ ഓർമ്മക്കുറിപ്പുകൾ. അത് തീർച്ച.
പുസ്തകം ലഭിയ്ക്കുവാൻ സന്ദർശിയ്ക്കുക: https://samasyapublications.com/shop/
********************
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp BinuMonippally
********
Comments
Post a Comment