സ്വാതന്ത്ര്യദിന ചിന്തകൾ-2022 [കവിത]
സ്വാതന്ത്ര്യദിന ചിന്തകൾ-2022
[കവിത]
നാല്പത്തിയേഴിലെ പാതിരാവിൽ, പണ്ടു
നാടിതു നേടിയാ സ്വാതന്ത്ര്യം
സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ
പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം
പാലൊളി ചന്ദ്രനെ സാക്ഷിയാക്കി
ബാപ്പുജി ഒരു മൂകസാക്ഷിയായി
നാടിതു നേടിയാ സ്വാതന്ത്ര്യം !
നമ്മൾ, ആമോദമാർത്തൊരാ സ്വാതന്ത്ര്യം !
ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ
സ്വാതന്ത്ര്യമിന്നൊരു ശാപമായോ ?
അഴിമതിയാകെയും മൂടിനിൽക്കുന്നൊരെൻ
ജന്മനാടിന്നുൾപ്പിടച്ചിൽ കാൺകെ
കണ്ണിൽ നിറയുന്നു, കണ്ണുനീരല്ലതെൻ
ഹൃദയത്തിലൂറുന്ന ജീവരക്തം
തമ്മിൽ ഗുണിച്ചു കുതിച്ചു കയറുമാ
കമ്പോള വിലകളിൽ പ്രജകൾ പിടയവേ
അരമന മോടി കൂട്ടീടുന്ന സചിവരി-
ന്നാരാൽ തളയ്ക്കപ്പെടേണമെന്നോർക്ക നാം
ജാതിവെറികളും ദു-രഭിമാനകൊലകളും
നാടിന്റെ നെഞ്ചകം കീറിപ്പിളർക്കവേ
പിഞ്ചുബാല്യത്തെയും 'ഇര'യായി കാണുന്ന
കാമാന്ധരെങ്ങുമിന്നാർത്തു പുളയ്ക്കവേ
എങ്ങുനിന്നെത്തുമാ ആശാസ്ഫുലിംഗങ്ങൾ
നന്മ തൻ യാഗാഗ്നി ഊതിയുണർത്തുവാൻ?
അറിയില്ലതെങ്കിലും അറിയാതെ ഇപ്പോഴും
അതിനായി ആശിച്ചു പോകുന്നു, വെറുതെയോ?
* * *
സ്വപ്നങ്ങളിൽ പണ്ടു നാം കണ്ട ഭാരതം
സ്വച്ഛമാം വാഗ്ദത്തഭൂമിയല്ലേ ?
ഹിന്ദുവും ക്രിസ്ത്യനും സിഖും മുസൽമാനും
ഒന്നായ് പുലരുന്ന സ്വർഗ്ഗമല്ലേ ?
മൂന്നായ് പിരിഞ്ഞോരു ഭാരതഖണ്ഡത്തെ
ഒന്നായിക്കാണുവതെന്നിനി നാം?
അല്ലെങ്കിൽ, വേണ്ടന്നു ചിന്തിയ രക്തങ്ങൾ
ചിന്താതെ നോക്കണം ഇന്നിനി നാം
ചിന്തിക്കണം നമ്മൾ ചിന്തിച്ചു ചിന്തിച്ചു
ചിന്തിച്ചുപായങ്ങൾ കണ്ടെത്തണം
ജാതി മതങ്ങളും രാഷ്ട്രീയവൈരവും
ദൂരെയകറ്റി നാം ഒന്നാകണം !!
ഒരുപാട് കുറവുകൾ ഉണ്ടെന്റെ നാടിന്
ഒരുപാട് മാറ്റങ്ങൾ വേണ്ടതും ഉണ്ടതിന്
എങ്കിലും, ചൊല്ലിടാമെന്നുമെൻ ഹൃത്തിലെ
അഭിമാന രക്തമാണെന്നുമെൻ ഭാരതം !
'വന്ദേ' പറഞ്ഞു ഞാൻ വന്ദിയ്ക്കും അമ്മയാ-
ണെന്നുമെനിയ്ക്കെന്റെ സ്വന്തമാം ഭാരതം !
'വന്ദേ' പറഞ്ഞു ഞാൻ വന്ദിയ്ക്കും അമ്മയാ-
ണെന്നുമെനിയ്ക്കെന്റെ സ്വന്തമാം ഭാരതം !
ജയ് ഹിന്ദ് !!!
എല്ലാ സ്നേഹിതർക്കും, സ്വാതന്ത്ര്യദിനാശംസകൾ...!!
- ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
Coool
ReplyDeletethanks mashe...
Deleteഇനി എന്ത് ചെയ്യാൻ പറ്റുമെന്നു വരും തലമുറയെ പഠിപ്പിച്ചു എടുകാം 😔😔😔
ReplyDeleteഅവർ പഠിയ്ക്കുമെങ്കിൽ .... :)
DeleteThis comment has been removed by the author.
ReplyDeleteBinu നന്നായിട്ടുണ്ട്
ReplyDeleteGood thought shared.
ReplyDeletethank you ...
Deleteഎല്ലാർക്കും ചോരയുടെ നിറം ഒന്ന്
ReplyDeleteവർണങ്ങൾ ഇല്ലാത്ത(അർഥംകോടിയുടെ വർണം )ഒരു ഭാരതത്തെ പടുത്തുയർത്തുവാൻ ഈ തലമുറയ്ക്ക് സാധിക്കട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുന്നു
Jai Hind🇮🇳
ReplyDelete