ബിഫോർ & ആഫ്റ്റർ [ഒരു ചെറുകഥ]

ബിഫോർ & ആഫ്റ്റർ [ഒരു ചെറുകഥ] ശ് ..ശ് ... രാവിലെ ധൃതിയിൽ വാതിലും പൂട്ടി പുറത്തേയ്ക്കു നടക്കുമ്പോഴാണ്, ആരോ പുറകിൽ നിന്നും ശബ്ദമുണ്ടാക്കിയത്. തിരിഞ്ഞു നോക്കി. അവിടെയെങ്ങും ആരെയും കാണാനില്ല. വെറുതെ തോന്നിയതാകും എന്നാശ്വസിച്ച്, വീണ്ടും നടന്നു. ശ് ..ശ് ...ശ് ..ശ് ... വീണ്ടുമതാ, കുറേക്കൂടി ഉച്ചത്തിൽ ആ ശബ്ദം. അയാൾ തിരികെ വാതിലിനടുത്തെത്തി. പിന്നെ ചുറ്റും നോക്കി. ഇവിടെങ്ങും ആരെയും കാണാനില്ലല്ലോ. ഒരു വശത്തായി ഷൂ സ്റ്റാൻഡും, മറുവശത്തായി ഒരു ഗ്യാസ് സിലിണ്ടറും മാത്രം. പിന്നെ, തന്റെ പ്രിയപ്പെട്ട കുറെ പൂച്ചെടികളും. മറ്റൊന്നും അവിടെയെങ്ങും കാണാനില്ല. പെട്ടെന്നാണ് കുറച്ചു ദിവസം മുൻപ് പത്രത്തിൽ വായിച്ച ആ വാർത്ത അയാൾക്ക് ഓർമ്മ വന്നത്. ഒരു വീട്ടിലെ ഷൂ സ്റ്റാൻഡിൽ വച്ചിരുന്ന ഷൂവിനുള്ളിൽ, ഒരു വിഷപ്പാമ്പിനെ കണ്ട വാർത്ത. ദൈവമേ ... ഇനിയിത് അങ്ങിനെയെങ്ങാൻ ആകുമോ? തനിയ്ക്കാണെങ്കിൽ, പാമ്പ് എന്ന് കേൾക്കുന്നതേ പേടിയാ. ചുറ്റും നോക്കി, ഒരു സഹായത്തിന്. ആരെയുമൊട്ട് കാണുന്നുമില്ലല്ലോ. അല്ലെങ്കിലും അതങ്ങിനെയാ. ഒരാവശ്യസമയത്ത് ആരെയും കാണാൻ പോലും കിട്ടില്ല. രണ്ടും കൽപ്പിച്ച്, എത്തിവലിഞ്ഞു നിന...