ഒക്ടോബർ രണ്ട് [കവിത]
[കവിത]
വീണ്ടുമാ ദിനമെത്തി 'ഒക്ടോബർ രണ്ട്'
ഗാന്ധിയുടെ ജന്മദിനമാണ് പോലും
ആരാണ് 'ഗാന്ധി'യെന്നറിയുന്നവർ
എത്രയിന്നീ നാട്ടിലാരു കണ്ടു?
മൂന്നായ് പിരിഞ്ഞോരു ഭാരതത്തെ
ഒന്നായി കാണുവാൻ മോഹിച്ചൊരാൾ
തമ്മിൽ കലമ്പാതെ ഒന്നായിടും
'ഒരു നാളിലീ ജനത' ആശിച്ചൊരാൾ
ഒരു തുള്ളി രക്തവും ചിന്താതെയീ
നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ചൊരാൾ
നാടിന്റെ നന്മയ്ക്കായ് പ്രാർത്ഥിയ്ക്കവേ
ജീവൻ വെടിയേണ്ടി വന്നന്നൊരാൾ
'രാവണ രാജ്യ'മായ് പോരടിയ്ക്കേ
'രാമ രാജ്യ'ത്തിന്നു മോഹിച്ചൊരാൾ
ആ മോഹ പ്രാപ്തിയ്ക്കായ് എന്ത് നമ്മൾ
ചെയ്യുന്നു, ഓർക്കണം മാത്ര നേരം
എന്നിട്ടു മനസ്സാ നമിച്ചിടേണം
രാഷ്ട്ര പിതാവായ ഗാന്ധിജിയെ
എങ്കിലേ ഓർമ്മകൾ ധന്യമാകൂ
'ഒക്ടോബർ രണ്ട'ങ്ങു പൂർണ്ണമാകൂ ..!!
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment