കണ്ണട

കണ്ണട

കണ്ണട കണ്ടോ? പരിചയമുണ്ടോ?

കാഴ്ചകൾ തെളിയുന്നുണ്ടോ?

പണ്ടിതു വച്ചിട്ടന്നൊരു 'മനുജൻ'

കണ്ടൂ 'കാഴ്ച'കളെങ്ങും

മനസ്സ് തകർന്നിട്ടന്നാ 'മാനവ'-

നുള്ളിൽ കരുതിയിറങ്ങി 

ഒരു ജനതതി അന്നൊരുമിച്ചൊന്നായ്

അണിചേർന്നാളിൻ പുറകിൽ 

കാഴ്ചകൾ കാണാൻ വട്ടക്കണ്ണട

ഒന്നേയൊന്നതു മാത്രം

താങ്ങായ് കരുതാൻ കയ്യിലഹിംസാ 

നീളൻ വടിയത് മാത്രം!

ഒരേയൊരൊറ്റ കണ്ണട വച്ചിട്ടൊ-

രുമയോടന്നവർ നോക്കുമ്പോൾ 

സൂര്യൻ മറയാ കോട്ടകൾ വീണു

കൊട്ടാരങ്ങൾ നടുങ്ങി 

കണ്ണിലെരിഞ്ഞോരഗ്നിയണയ്ക്കാൻ  

ആവാതവരങ്ങോടി

പിന്നെ... 

പിന്നാ കാഴ്ചകൾ മങ്ങി 

സന്തോഷാശ്രുവിനാലെ ....!

ഇന്നോ... 

ഇന്നും കാഴ്ചകൾ മങ്ങി 

സന്താപാശ്രുവിനാലെ ....!!

===================

ബിനു മോനിപ്പള്ളി 

 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 



 

 

 



Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]