കണിക്കൊന്ന
കണിക്കൊന്ന
നിറയെ കണിക്കൊന്ന പൂത്തു നിൽക്കും
നിറമാല പോലെ നിരന്നു നിൽക്കും
നിറവാർന്ന വാനിലുദിച്ചുയരും
നിറമേളനങ്ങളിലന്ന് സൂര്യൻ
പുലർവേളയിൽ ഞാൻ ഉറങ്ങീടവേ
പതിയെയടുത്തെത്തി മിഴികൾ പൊത്തി
പതറാതെയെന്നെയാ ഉമ്മറത്തെ
പതിവില്ലാ കണികാട്ടുമമ്മയന്ന്
പീതാംബരം ചുറ്റി ചേലെഴുന്നാ
ഓടക്കുഴൽ വിളിച്ചുല്ലസിയ്ക്കും
പുന്നാരക്കണ്ണന്റെ മുന്പിൽ ഞാനോ
മറ്റൊരു കണ്ണനെ പോലെ നിൽക്കും
നിറമാർന്നൊരോർമ്മയാണിന്നുമെന്റെ
കനവിലും നിറയുന്ന പൊൻവസന്തം
കണികണ്ടൊരാ കണിക്കൊന്ന തന്റെ
കനകവും തോൽക്കുമാ 'കനകശോഭ'
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment