പിന്നേം....ദേ... ആ കുമാരച്ചൻ ... [ചെറുകഥ]

പിന്നേം....ദേ... ആ കുമാരച്ചൻ ... [ചെറുകഥ] മ്മ്‌ടെ കവലേൽ കെ-അരി വന്നു എന്നും കേട്ട്, എന്നാ പിന്നെ അതൊന്നു കാണാല്ലോ (കിട്ടിയാൽ ഇത്തിരി വാങ്ങാലോ) എന്നുംകൂടെ കരുതി, ഒരു ഓടടാ ഓട്ടം ഓടുമ്പോഴാണ്, നമ്മുടെ ആ വരിക്കപ്ലാവിന്റെ ചോട്ടിൽ, ദേ നമ്മുടെ കുമാരച്ചൻ താടിയ്ക്ക് കയ്യും കൊടുത്ത് ....പിന്നേം. "ന്റെ കെ-അരി പോയല്ലോ ഭഗോത്യേ..... ആ കെ-റെയിലോ വന്നില്ല .... എന്നാ പിന്നെ ഇതേലും ആട്ടെ ...എന്നും കരുതി ഓടിയതാർന്നല്ലോ ....ദൈവേ..." എന്നൊക്കെ മനസ്സിൽ ഓർത്തെങ്കിലും, നമ്മടെ പാവം കുമാരച്ചനല്ലേ എന്താ കാര്യമെന്ന് തിരക്കാതെ പോകാൻ പറ്റുവോ...? "എന്താ ..കുമരച്ചാ ..? ഇപ്പ പുതിയ പ്രശ്‌നം ?.." "ഇല്ല പാക്കര ...ഒന്നൂല്ല .." "പിന്നെ ... ഈ താടിയ്ക്കു കൈ കൊടുക്കൽ ..? " "ഏയ് ...ഒന്നൂല്ലടാ പാക്കരാ ..." "ദേ ...ഇമ്മാതിരി കമന്റ് ഒന്നും ഇവടെ വേണ്ട കേട്ടോ ..നിങ്ങള് കാര്യം പറയന്ന് ..." "അതേയ് ..പാക്കരാ ... കഴിഞ്ഞ ദിവസം.... അവരെ ... അവര്ന്ന്പറഞ്ഞാ... എന്റെ മോനും മോളും വന്നിരുന്നു.." "ആഹാ .. ആര് ? ഉണ്ണീം... ശ്രുതീമോ...? എന്നിട്ടെവിടെ.. ?" "അവര് .....