സിദ്ധാർത്ഥൻ
സിദ്ധാർത്ഥൻ
സിദ്ധാർത്ഥനെന്നാണ് പേരതെന്നാകിലും
'ബോധോദയം' നിനക്കില്ലാതെ പോയ്
'മൃഗതൃഷ്ണ'യേറുവോരാണ് നിൻ കൂട്ടുകാർ
ആ ബോധമെന്തേ മറന്നു പോയി?
ഇല്ലെന്റെ കയ്യിൽ നിനക്കേകുവാനൊരു
ചുടുതുള്ളി മിഴിനീരതല്ലാതെ ഒന്നും
ഇല്ലവർക്കേകില്ല കാലവും താപവും
ഒരുനാളും ഒരുതുള്ളി സ്വസ്ഥജന്മം ...!!
=================
* അകാലത്തിൽ പൊലിഞ്ഞ പാവം സിദ്ധാർത്ഥന് .....
=================
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********

Comments
Post a Comment