വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര
വയൽവാരത്തേയ്ക്കൊരു വെയിൽ യാത്ര [യാത്രാക്കുറിപ്പ്] "ഡാ ..കൊച്ചേ ..നമുക്കൊന്ന് ചെമ്പഴന്തി പോയാലോ ..?" ചോദ്യം അച്ഛന്റേതാണ്. ആൾ ഇന്നലെ രാത്രി വയനാട് നിന്നും, അനന്തപുരിയിൽ ഞങ്ങളുടെ അടുത്തേയ്ക്ക് എത്തിയതേ ഉള്ളൂ. നന്നായി ഒന്നുറങ്ങി ആ യാത്രാക്ഷീണമൊക്കെ ഒട്ടുമാറ്റി, എഴുന്നേറ്റപ്പോൾ ഉള്ള ചോദ്യമാണ്. "ഇപ്പോഴോ ..? അച്ഛാ, സമയം 11 മണി ആയല്ലോ .." "അതിനെന്താ .. നമുക്കൊന്ന് പോയി നോക്കാം .... ഞാനിതുവരെ പോയിട്ടില്ല..." "അത് ശരിയാ ....ഞാനും ..." എന്നാൽ പിന്നെ ഒന്ന് പോയേക്കാം, എന്നായി ഞങ്ങൾ. ആരൊക്കെയുണ്ട് കൂടെക്കൂടാൻ എന്ന ചോദ്യത്തിന്, എല്ലാവരും ഉണ്ട് എന്നായിരുന്നു മറുപടി. അങ്ങിനെ, ആ കത്തുന്ന വെയിലിലൂടെ ഞങ്ങൾ ചെമ്പഴന്തിയിലേക്ക് പുറപ്പെട്ടു. താമസസ്ഥലത്തു നിന്നും അധികം ദൂരമില്ല. എന്നാൽ, ഇതേ വരെ അവിടം സന്ദർശിയ്ക്കാനായിരുന്നില്ല. പലപ്പോഴും പ്ലാൻ ചെയ്തിരുന്നുവെങ്കിലും, പലവിധ കാരണങ്ങളാൽ, അതൊക്കെയും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. സ്ഥലത്തെത്തി, റോഡരികിൽ വണ്ടി നിർത്തി. ലക്ഷ്യസ്ഥാനം ഒന്നുകൂടെ ഉറപ്പിയ്ക്കാനായി, വഴിയരികിൽ നിന്നവരോട് ഞാൻ ഇറങ്ങിച്ചെന്ന് ചോദിച്ചു. "ചേട്ടാ .....