Posts

Showing posts from January, 2026

ലക്ഷാർച്ചന [ONE LAKH views]

Image
  ലക്ഷാർച്ചന നമസ്കാരം പ്രിയപ്പെട്ടവരേ.... എനിയ്ക്ക്, നിങ്ങൾ എത്ര പ്രിയപ്പെട്ടവരാകുന്നുവോ, അത്ര തന്നെ പ്രിയങ്കരമാണ്, പുതുവർഷത്തിലെ ഈ ദിനവും (കൃത്യമായി പറഞ്ഞാൽ 18-ജനുവരി-2026) . ഏഹ്... എന്താണ് കാരണം, എന്നല്ലേ? പറയാം ... ഇന്ന്, www.binumonippally.blogspot.com എന്ന നമ്മുടെ ഈ കൊച്ചുബ്ലോഗ്, ഒരു ലക്ഷം വായനകൾ പിന്നിട്ടു...!! ഒരു രചന പ്രസിദ്ധീകരിച്ചാൽ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെയോ, ഈ പറഞ്ഞ ഒരു ലക്ഷം വായനകൾ കവിയുന്ന, ധാരാളം 'വമ്പൻ ബ്ലോഗ്‌പേജുകൾ' ഉള്ള ഈ കാലത്ത്, ഇതിത്ര വലിയ വാർത്തയാണോ?  തീർച്ചയായും അല്ല. എന്നാൽ .... ഒരു 'സെലിബ്രിറ്റി' ബ്ലോഗ് അല്ലാത്ത, മതപരമോ, രാഷ്ട്രീയമോ തുടങ്ങി ഒരുവിധത്തിലുമുള്ള 'വിവാദ വിഷയങ്ങൾ' കൈകാര്യം ചെയ്യാത്ത, ഒരു തരത്തിലുമുള്ള 'വിപണന തന്ത്രങ്ങൾ' പയറ്റാത്ത, ഒട്ടും വാണിജ്യവൽക്കരിയ്ക്കാത്ത, വ്യക്തി അധിഷ്ഠിതമായ അധിക്ഷേപങ്ങൾ തീർത്തും ഇല്ലാത്ത, മാസത്തിൽ പരമാവധി രണ്ട് രചനകൾ മാത്രം പ്രസിദ്ധീകരിയ്ക്കുന്ന, നമ്മുടെ ഈ കൊച്ചുബ്ലോഗ്, ഇത്രയും വായനകൾ പൂർത്തിയാക്കി എന്നത്, തീർച്ചയായും ഏറെ സന്തോഷമുള്ള കാര്യമല്ലേ..? ഈ ...

മൂർച്ചയേറുന്നൊരീർച്ചവാളിനാൽ ....

Image
  മൂർച്ചയേറുന്നൊരീർച്ചവാളിനാൽ.... [ഓർമ്മക്കുറിപ്പ്] ഇതൊരു ഓർമ്മച്ചിത്രമാണ്.  കാലമേറെ കഴിഞ്ഞിട്ടും, പുതുമ മായാതെ, മനസ്സിന്റെ അകത്തളങ്ങളിൽ ഇന്നും നന്നായി തെളിഞ്ഞു നിൽക്കുന്ന ഒരു ചിത്രം. അല്ല, ഇതൊരു ചിത്രമാല തന്നെയാണ്. വർണ്ണാഭമായ ചിത്രങ്ങൾ കൊരുത്ത മാല. ഏറെ പണ്ട്, കുട്ടിനിക്കറിട്ട് നടന്നിരുന്ന പ്രായം. 'ട്യൂഷനു'കളേ ഇല്ലാതിരുന്ന 'നല്ല കാലം'. അവധി ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ, രാവിലെ തന്നെ ആ 'നെല്ലപ്പാറ' പാറയുടെ അടുത്തുള്ള 'ഓട്രുക്കപ്പറമ്പി'ലേക്ക് ഒരു ഓട്ടമുണ്ട്.  അയ്യേ ... അതിനൊന്നുമല്ല ....  പിന്നെ, എന്തിനാണെന്നോ?  അവിടെ, വലിയ ഈർച്ചവാളിനാൽ "ശിർ ...ശിറ്ർ .. ശിർ ...ശിറ്ർ .." താളത്തിൽ, മിക്കവാറും തടിയറുക്കുന്നുണ്ടാകും.  കാലുകളിളകിയ തന്റെ ആ പഴഞ്ചൻ കണ്ണടയെ, സ്വന്തം മൂക്കിൻ തുമ്പിൽ എങ്ങിനെയൊക്കെയോ താങ്ങി നിർത്തുന്ന, ആ മുഖ്യഅറക്കക്കാരൻ ഞങ്ങൾക്ക് ഏറെ പരിചിതനാണ്.  ഞങ്ങളെ കാണുമ്പോഴേയ്ക്കും, "ആഹാ.. ഇന്ന് നേരത്തേ വന്നല്ലോ കുട്ടിക്കൂട്ടം ..." എന്നും പറഞ്ഞ്, ആളൊരു കുലുങ്ങിച്ചിരിയുണ്ട്. നിങ്ങളിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ ഈ പറഞ്ഞ 'തടിയറുപ്പ്'?  യന്ത്ര...

അയ്യപ്പനെന്തിനാ തിരുവാഭരണം ..?

Image
അയ്യപ്പനെന്തിനാ തിരുവാഭരണം ..? [ അയ്യപ്പ വിശേഷങ്ങൾ -III ] ഇപ്പോൾ 'അയ്യപ്പനും, സ്വർണ്ണ'വുമാണല്ലോ എവിടെയും ചൂടുള്ള ചർച്ചാവിഷയം.  അന്വേഷണം അതങ്ങിനെ നടക്കട്ടെ, അവസാനം 'ചെമ്പും സ്വർണ്ണവും' തെളിയട്ടെ. 'തന്ത്ര'ങ്ങൾ മെനഞ്ഞവരും, അത് പരസ്പരം കാതുകളിൽ 'മന്ത്രി'ച്ച്, പിന്നെ ഗൂഡാലോചനകളിലൂടെ 'പോറ്റി'വളർത്തി, പ്രവർത്തികമാക്കിയവരും, ഒക്കെ പിടിയ്ക്കപ്പെടട്ടെ.  ഇനി അഥവാ, ഇതിലും ആർക്കെങ്കിലും, എന്തെങ്കിലും ഗൂഢതാത്പര്യങ്ങൾ ഉണ്ട് എങ്കിൽ, അവരും കുടുങ്ങട്ടെ. ഉത്തരവാദികൾ, ആരുതന്നെയായാലും, അവർ ഒന്നടങ്കം അനന്തര ഫലം അനുഭവിയ്ക്കട്ടെ. സ്വാമിയേ അയ്യപ്പാ ... ഒന്നിനേം വിടരുതയ്യപ്പാ...!! [അയ്യോ ... ഈ പാടിയത് 'പാരഡി'യല്ല കേട്ടോ. ഇതൊരു പ്രാർത്ഥനയാണെ പൊന്നയ്യപ്പ..!!] തല്ക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക്, മറ്റു ചില 'ശബരിമല സ്വർണ്ണ വിചാരങ്ങൾ' ആയാലോ? അയ്യപ്പനെയും, ശബരിമലയെയും ഒക്കെ വിമർശനബുദ്ധ്യാ കാണുന്ന ചിലരെങ്കിലും, പതിവായി ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. കാനനവാസിയായ, ഗൃഹസ്ഥനല്ലാത്ത, 'നിങ്ങളുടെ' അയ്യപ്പനെന്തിനാ ഇത്ര വിലയേറിയ ഈ 'തിരുവാഭരണം'? എന്തിനാണ്...