Posts

Showing posts from February, 2026

ആറ്റുകാൽ പൊങ്കാല - [2026]

Image
  ആറ്റുകാൽ പൊങ്കാല  [2026] ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടെന്റെ  അഴലുകളാകവേ മാറ്റിടും ഞാൻ  ഉയരുന്ന ധൂമത്തിൽ ഉയിരോടെയെരിയുമെൻ  ഉള്ളുരുക്കൊന്നൊരാ കദനമെല്ലാം    കണ്ണകി തൂകിയ കണ്ണുനീർ അന്നൊരാ മധുരാപുരിയെയും തീർത്തെരിച്ചു   മണ്ണതിൽ  പെണ്ണിന്റെ കോപാഗ്നിയാറാതെ  കിള്ളിയാർ തീരത്ത് കുടിയിരുന്നു    ദേവി തൻ കോപം തണുക്കുവാനും  പിന്നെ, രാജന്റെ നിഗ്രഹം ഓർക്കുവാനും   അന്നുതൊട്ടിന്നോളം പൊങ്കാലകൾ    ആ തിരുമുറ്റത്ത് നേദ്യമായി    അന്നൊരു സന്ധ്യയ്ക്ക് 'മുല്ലുവീട്ടിൽ' ബാലികാ രൂപത്തിൽ വന്ന ദേവീ എന്നുമെൻ ഹൃത്തിൽ നീ മേവീടണേ  ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി  എന്റെ....  ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി   ****** സ്നേഹപൂർവ്വം .... ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

പൂവാംകുരുന്നിലപ്പൂവ്

Image
    പൂവാംകുരുന്നിലപ്പൂവ്  [ഗാനം] പൂവാംകുരുന്നില പൂവിനോടന്ന് നീ  കൊഞ്ചിപ്പറഞ്ഞതല്ലേ പൂത്തിരുവാതിര രാവിൽ നിൻ കണ്ണുകൾ  ചിമ്മിപ്പറഞ്ഞതല്ലേ ഇഷ്ടമാണെന്നെ ..... ഒരു നൂറുവട്ടം ...  ഇഷ്ടമാണെന്ന കാര്യം  ഇഷ്ടമാണെന്നെ ..... ഏതിലും പ്രിയമായ്...  ഇഷ്ടപ്പെടുന്ന കാര്യം  നീ ഇഷ്ടപ്പെടുന്ന കാര്യം .... മഴ പെയ്തു മാറിയ പാടവരമ്പത്ത്  കണ്ട നാൾ ഓർമ്മയുണ്ടോ? 'കണിവെള്ളരിക്ക'യെന്നാരോ വിളിച്ചപ്പോൾ  കെറുവിച്ചതോർമ്മയുണ്ടോ? അന്നാ ത്രിസന്ധ്യയിൽ കാവിലെയുത്സവ  പഞ്ചാരിയോർമ്മയുണ്ടോ? തിരയുന്ന കരിവളക്കൂട്ടത്തിനപ്പുറം  തേടിയതാരെയാണോ? നീ  തേടിയതാരെയാണോ?....   പുഴ കൂടെയൊഴുകിയ കാലത്തിനിപ്പുറം  ഓർമ്മകൾ ബാക്കിയുണ്ടോ? കണിയില്ലാതുണരുന്ന പുലരികൾക്കിപ്പോഴും  അരുണിമ ഛായയുണ്ടോ? അന്നാ ത്രിസന്ധ്യയിൽ അരയാൽ ചുവട്ടിൽ നീ  അകലെയായ് മാറിയപ്പോൾ  അറിയാതെ തേങ്ങിയൊരുള്ളത്തിനറിയില്ല  അണയില്ലിനിയുമെന്ന്   നീ  അണയില്ലിനിയുമെന്ന് .....!   ****** സ്നേഹപൂർവ്വം .... ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com ...

ഈന്തോ? ദ്...എന്ത്ട്ട് കുന്താണ്?

Image
ഈന്തോ? ദ്...എന്ത്ട്ട് കുന്താണ്?   [ഓർമ്മ തൻ ഇടനാഴിയിലൂടെ...] "ബിനുവേ ... ഒരു സ്‌പെഷ്യൽ അയച്ചിട്ടുണ്ട് ...നോക്കണേ ..." ഓഫീസിലെ തിരക്കേറിയ ഒരു ദിനം കൂടി അവസാനിപ്പിച്ച്, ഇനിയിത്തിരി നടന്നേക്കാം എന്നും കരുതി, ഞാൻ അൽപ്പം ധൃതിയിൽ ഇറങ്ങാൻ തുടങ്ങവേ, കുറിച്ചിത്താനംകാരനായ സുഹൃത്ത് ഓർമ്മിപ്പിച്ചു. അതെന്താവും? ആള് നാട്ടിൽ പോയിട്ട് ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ.  അപ്പോൾ ... എന്തെങ്കിലും നാട്ടുകാഴ്ചകൾ ആവും.  കാരണം, ആൾക്ക് നന്നായറിയാം എനിയ്ക്ക് ഗ്രാമക്കാഴ്ചകൾ അത്രയേറെ ഇഷ്ടമാണ് എന്ന്. എന്തായാലും നടപ്പ് കഴിഞ്ഞാവാം അത് നോക്കുന്നത്. അല്ലെങ്കിൽ, ഇന്നത്തെ നടപ്പ് ചിലപ്പോൾ മുടങ്ങും. അങ്ങിനെ, പതിവ് നടത്തവും കഴിഞ്ഞ്, ആകാശനീലിമയിലെ ചന്ദ്രികയോടൊപ്പം, ആ കുളക്കരയിലെ ചാരുബെഞ്ചിൽ ഇരുന്ന് ദേഹത്തെ വിയർപ്പാറ്റവേ, ഒട്ട് ആകാംക്ഷയോടെ വാട്സാപ്പ് തുറന്നു. പ്രതീക്ഷ തെറ്റിയില്ല.  കുറിച്ചിത്താനത്തെ ആ താന്നിയ്ക്കൽ വീട്ടുപറമ്പിൽ, അങ്ങ് വടക്കേ ചരിവിൽ തലയുയർത്തി നിൽക്കുന്ന ഒരു ഈന്ത് മരത്തിന്റെ നല്ല മൊഞ്ചുള്ള പടം.  ഒരു പക്ഷേ, നഗരവാസികൾ കണ്ടിട്ട് പോലുമുണ്ടാകില്ല ഈ മരം.  നാട്ടിൽ, മോനിപ്പള്ളിയിലെ തറവാട...