Posts

Showing posts from April, 2026

ശ്യോ ... ഈ എഫ്‍ബീലെ ഒരു കാര്യം [നാടൻപാട്ട്]

Image
ശ്യോ ... ഈ  എഫ്‍ബീ ലെ ഒരു കാര്യം .... [നാടൻപാട്ട്] എന്നെന്നും  എഫ്‍ബീ ല് നമ്മള് കാണുന്നോരാണേലും  കൂട്ടുകാരാണെന്നു നമ്മക്ക് ചൊല്ലാമോ കുഞ്ഞോനേ  നീയെന്റെ പോസ്റ്റതൊരെണ്ണം 'ലൈക്കു'ന്ന നേരത്തോ  നിന്റെയാ ഫോട്ടോ ഞാനങ്ങ് 'ഷെയറി' കുഞ്ഞോനേ  ഇന്നാള് ഞാനേ സ്റ്റാറ്റസ് "ക്രേസി"ന്നാക്കീപ്പം  കൂട്ടമായെത്തുന്നു "ക്രേസി ടൂ" പോസ്റ്റുകളൊട്ടേറെ  കൊള്ളാലോ ഇക്കളി, തോന്നി ഞാൻ  എഫ്‍ബീ ലോട്ടാകെ  കുത്തി-മറിഞ്ഞപ്പോ കണ്ടൊരു കാഴ്ചകൾ ചൊല്ലാം ഞാൻ  എന്തോരം കൂട്ടുകാരണപ്പാ  എഫ്‍ബീ ലെല്ലാർക്കും  എല്ലാരും 'ഇന്റിമേറ്റ്' ആയ കൂട്ടുകാരാണത്രെ  നൈറ്റിയിൽ, 'ലോൺലി' പോസ്റ്റണ 'ആന്റി'മാരൊട്ടേറെ  ലുങ്കിയിൽ, 'അഞ്ചാറ് പായ്ക്കു'ള്ള ചേട്ടന്മാർ അതിലേറെ  കുട്യോൾക്ക് കഥയൊന്നു ചൊല്ലുവാൻ നേരം കിടയ്ക്കാത്തോ-  രച്ഛന്മാർ  എഫ്‍ബീ ലെത്തുമ്പോൾ 'കഥയങ്കിൾ' ആകുന്നു  വാവയ്ക്ക് പാലുകൊടുക്കാത്ത അമ്മമാർ  എഫ്‍ബീ ലോ  'വർക്ക് ഔട്ട്' ഫോട്ടോയിൽ മിന്നണ 'ക്യൂട്ട് ഗേൾ' ആണത്രേ  വീട്ടിലെ 'പാതി'യോടിത്തിരി കിന്നാരം ചൊല്ലാത്തോൻ...