എന്റെ രാജ്യം, എന്റെ സ്വപ്നം.....

എന്റെ രാജ്യം, എന്റെ സ്വപ്നം ഭരതന്റെ നാട് ഭാരതം. ആ ഭാരതത്തിന്റെ ഭൂതകാല പ്രതാപം ഓർത്തെടുക്കുകയോ, ഗൃഹാതുരത്വമുണർത്തുന്ന ആലങ്കാരികവർണ്ണനകൾ നടത്തുകയോ ചെയ്യുന്നതിന് പകരം നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് ഈ നാടിന്റെ ഇന്നത്തെ അവസ്ഥയിൽ ദുഖിക്കുകയും, അതിലുപരി അതിൽ നിന്നും കര കയറുവാനുള്ള പ്രായോഗിക നടപടികളെ ക്കുറിച്ചു, ഗൗരവമായി ആലോചിക്കുകയുമല്ലേ? ഞാൻ ഉറച്ചു വിശ്വസിക്കുന്നു, മഹത്തായ പാരമ്പര്യം പേറുന്ന നമ്മുടെ ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥക്ക് മുഖ്യകാരണം ഇവിടുത്തെ ചെറുതും വലുതുമായ അസംഖ്യം രാഷ്ട്രീയപാർട്ടികളും, അധികാരത്തിനു വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത അവയുടെ ബഹുഭൂരിപക്ഷം വരുന്ന നേതാക്കളുമാണെന്ന്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോളും, ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ കുത്തിനിറച്ച കുറെ പ്രകടനപത്രികകളും, പിന്നെ 'വായിൽ വരുന്നത് കോതക്ക് പാട്ട്' എന്ന രീതിയിൽ എന്തും വിളിച്ചു കൂവുന്ന കുറെ നേതാക്കന്മാരും ചേർന്ന് മലീമസമാക്കിയ ഈ നാടിനെ രക്ഷിക്കാൻ ചില ലളിതമായ നിർദേശങ്ങൾ മാത്രം ഇവിടെ മുന്നോട്ടു വക്കുന്നു. 1. തൊട്ടുമുന്പ് നടന്ന സമാനമായ തിരഞ്ഞെടുപ്പിൽ -പുറത്തിറക്കിയിരുന്ന പ്രകടനപത...