യദുവംശ വഴിയെ [മലയാള കവിത]

യുഗമതു മുൻപേ ദ്വാപരകാലം നാടുഭരിച്ചൊരു യദുവംശം ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ- വാണരുളീടിയ യദുവംശം മഥുരാപുരിയെ സ്വർഗ്ഗസമാനം പരിപാലിച്ചൊരു യദുവംശം നാടിനു നന്മകൾ മാത്രം ചെയ്താ- നാടു ഭരിച്ചൊരു യദുവംശം പതിയെ സുര തൻ വഴിയേ നീങ്ങി താനെ നശിച്ചൊരു യദുവംശം സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ അടിവേരിളകിയ യദുവംശം മദ്യമതേകിയ മായികവലയം ഭൂഷണമാക്കിയ ശാപകുലം പാതിമറഞ്ഞൊരു ബോധമനസ്സുകൾ താണ്ഡവമാടിയ ശാപകുലം 'ഏരക'വടി തൻ മാരകപ്രഹരം പാടെ മുടിച്ചൊരു ശാപകുലം ഭഗവാൻ പോലും പാടെയുപേക്ഷി- ച്ചെങ്ങോ പോയൊരു ശാപകുലം * * * * മാബലി നാടും യദുകുല വഴിയേ പോവുകയല്ലേ ചിന്തിക്കൂ നാട്ടിൽ മുഴുവൻ ലഹരിയിൽ മുങ്ങിയ പേക്കൂത്തല്ലേ കാണ്മതു നാം ! 'ഏരക'വടികൾ ദൂരെയെറിഞ്ഞവർ കൊടുവാൾ കൈകളിലേന്തുന്നു ഗദകൾ മാറ്റി നാടൻ ബോംബിൻ ഭാണ്...