ആശ്രമക്കിളിയൊന്നെൻ .......[ലളിത ഗാനം]
ആശ്രമക്കിളിയൊന്നെൻ
ജാലക വാതിലിൽ
വെറുതെ.... കിന്നാരമോതി
അവളുടെ കൊഞ്ചലിൽ
മതിമറന്നിന്നു ഞാൻ
അനുരാഗ ഗീതം മൂളി
ഏതോ തരളിത ഗാനം മൂളി
[ആശ്രമക്കിളിയൊന്നെൻ.......]
ആ പൂഞ്ചിറകിൽ
ഒരു മാത്ര ഒരു മാത്ര
വെറുതെ.... ഞാനും തലോടി
ആരോമലാളവൾ
അതിഗൂഢമെന്നിൽ
ഏതോ കുളിരു നിറച്ചു
ഞാൻ പോലുമറിയാതെ മെല്ലെ......
[ആശ്രമക്കിളിയൊന്നെൻ.......]
നീലോല്പല മിഴി
നീലാഞ്ജനക്കിളി
വെറുതെ.... നീയും കുറുകി
ആരോമലിന്നവൾ
അറിയാതെയെന്നിൽ
ഏതോ കനവു നിറച്ചു
ഞാൻ പോലുമറിയാതെ മെല്ലെ......
[ആശ്രമക്കിളിയൊന്നെൻ.......]
******
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment