Posts

Showing posts from November, 2016

ചിത്രവർണ്ണ പട്ടുടുത്തു ഭൂമി....... [ലളിത ഗാനം]

Image
ചിത്രവർണ്ണ പട്ടുടുത്തു ഭൂമി ശ്യാമവർണ്ണ ചേല ചുറ്റി വാനം ആലവട്ടം വീശിയെത്തി തെന്നൽ നാണമോടെ കണ്ണു ചിമ്മി ചന്ദ്രൻ [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി ] അഴകിന്റെ റാണിയിവൾ അവനമ്ര മുഖിയായി ആലില മഞ്ചലിതിൽ കാത്തിരിക്കെ അരയന്ന പൈങ്കിളി അഴകാർന്ന പെൺകൊടീ അകതാരിലാരമ്പനമ്പുകളെയ്യും [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി]  അഴകാർന്ന മണിമാരൻ കുസൃതിക്കൈവിരലാലെ ആദ്യാനുരാഗമൊന്നു മീട്ടിടുമ്പോൾ അരയന്ന പൈങ്കിളി അഴകാർന്ന പെൺകൊടീ ആദ്യരാവിതാകെയും സുരഭിലമാകും [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി] ****** binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

സഹകരണ മേഖല: പ്രശ്നങ്ങളും പ്രതിവിധികളും [ലേഖനം]

Image
പ്രിയപ്പെട്ട വായനക്കാരെ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ഒരു വലിയ സംവാദമാണല്ലോ "സഹകരണ മേഖലയെ തകർക്കാൻ ശ്രമം ഉണ്ടോ? ഇല്ലയോ എന്നത്? ". അതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു പോകാതെ നമുക്ക് ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ? ഭാരതത്തിൽ നിലവിലുള്ള നിയമം അനുസരിച്ചു, ഏതൊരു ബാങ്കിങ് സ്ഥാപനവും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിന് വിധേയമായി വേണം പ്രവർത്തിക്കാൻ. എന്നാൽ അർബൻ ബാങ്കുകൾ ഒഴികെയുള്ള മിക്ക സഹകരണ ബാങ്കുകളും അങ്ങിനെയല്ലത്രേ ! കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ തന്നെ നട്ടെല്ലായ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ, ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സഹകരണ ബാങ്കുകൾ, റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയപ്പെടാൻ എന്തിനാണ് മടിക്കുന്നത് ? തങ്ങളുടെ നിക്ഷേപകരെല്ലാം ഈ രാജ്യത്തിൻറെ നിയമങ്ങൾ അനുസരിക്കുന്ന നല്ല പൗരന്മാർ ആണെന്നും, അവരുടെ നിക്ഷേപങ്ങൾ പൂർണ്ണമായും നിയമാനുസൃതമാണെന്നും, അതാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട പ്രാഥമികചുമതല നമ്മുടെ സഹകരണ പ്രസ്‌ഥാനങ്ങൾക്കില്ലേ ? ഇനി, അഥവാ ഇല്ലെങ്കിൽ? അതിനു ഉത്തരവാദികൾ ഈ സ്ഥ...

എന്തേ? [കവിത]

Image
എന്തേ പൂക്കൾ ചിരിയ്ക്കാത്തൂ ? എന്തേ പൊൻവെയിൽ വിടരാത്തൂ ? എന്തേ കാർമുകിൽ മായാത്തൂ ? എന്തേ വാനവിൽ തെളിയാത്തൂ ? എന്തേ കുയിലുകൾ പാടാത്തൂ എന്തേ തുമ്പികൾ തുള്ളാത്തൂ എന്തേ മുല്ലകൾ പൂക്കാത്തൂ എന്തേ തൂമണം തൂകാത്തൂ എന്തേ സൂര്യൻ ജ്വലിക്കാത്തൂ എന്തേ പൊൻപ്രഭ ചൊരിയാത്തൂ എന്തേ മാരുതൻ എത്താത്തൂ എന്തേ ചാമരം വീശാത്തൂ എന്തേ പൂക്കൾ വിടരാത്തൂ എന്തേ പൂന്തേൻ നിറയാത്തൂ എന്തേ വണ്ടുകൾ അണയാത്തൂ എന്തേ മൂളിപ്പറക്കാത്തൂ എന്തേ പുലരികൾ കുളിരാത്തൂ എന്തേ മഞ്ഞുകൾ പെയ്യാത്തൂ എന്തേ പുൽക്കൊടി നനയാത്തൂ എന്തേ പുല്നാമ്പുണരാത്തൂ എന്തേ സന്ധ്യകൾ ചോക്കാത്തൂ എന്തേ അരുണിമ പടരാത്തൂ എന്തേ മാനം തുടുക്കാത്തൂ എന്തേ ചന്ദിരൻ എത്താത്തൂ എന്തേ എൻ സുന്ദരി മിണ്ടാത്തൂ എന്തേ എൻ ചാരെ നീ അണയാത്തൂ എന്തേ പൂമുഖം തെളിയാത്തൂ എന്റെ കണ്മണി ചൊല്ലൂ നീ !! ============== * എന്തേ ഇന്ന് പ്രകൃതിയും, തന്റെ കാമുകിക്കൊപ്പം തന്നോടു പിണങ്ങിയിരിക്കുകയാണോ? ഒരു കാമുകൻ ഇവിടെ ആശങ്കാകുലനാവുകയാണ്. പരീക്കുട്ടിയെ പോലെ .   ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്:...

നായ്ക്കാലം [കവിത]

Image
നായ്ക്കൾക്കു നിങ്ങളു പാലു നല്കീടണം കേന്ദ്രമൊന്നിങ്ങോട്ടു ചൊല്ലി നായ്ക്കൾക്കു ഞങ്ങളു 'ഷെൽട്ടർ' ഒരുക്കിടും സംസ്ഥാനമങ്ങോട്ടു ചൊല്ലി ! കേരളത്തിൽ മാത്രം നായയെന്തിങ്ങനെ ? കോടതി ചിന്തിച്ചു പോയി നായയെ പറ്റി പഠിക്കുവാനായൊരു കമ്മീഷനങ്ങോട്ടു വച്ചു  ! നായകൾ കൂടുവാൻ കാരണം 'സർക്കാരു' പ്രതിപക്ഷ മെമ്പറു ചൊല്ലി അതിനുത്തരവാദി ഞങ്ങളേയല്ലെന്നു മന്ത്രിസാർ സഭയിൽ മൊഴിഞ്ഞു ! കൊട്ടാരം പോലുള്ള വീടുകൾ കെട്ടി നാം 'ഫോറിൻ' നായ്ക്കളെ പോറ്റി നാട്ടിലെ നായ്ക്കളോ തെരുവിലെ ക്രൗര്യമായ് നാട്ടാർക്കു ദോഷമായ് തീർന്നു ! നേതാവ് തുമ്മിയാൽ ഹർത്താൽ നടത്തുന്ന കേരള നാടിതെന്നോർക്ക നായകടിച്ചിട്ടു നാട്ടുകാർ ചത്തിട്ടും ഹർത്താൽ നമുക്കിന്നു വേണ്ട ! തൊണ്ണൂറുകാരനെ നായ കടിച്ചപ്പോൾ കണ്ണീരൊഴുക്കിയില്ലാരും വോട്ടു ചെയ്തീടുവാൻ ബാക്കിയില്ലെങ്കിലാ വോട്ടറെയാർക്കിനി വേണം ? പട്ടിയെ കൊന്നെന്നാൽ 'കാപ്പ' ചുമത്തണം കേന്ദ്രത്തിലൊരു മന്ത്രിയോതി ആളിനെ കൊല്ലുകിൽ 'കോപ്പും' ചുമത്താത്ത നാടാണ് നമ്മുടേതോർക്ക ! വീട്ടിലെ കുട്ടിക്ക് ബിസ്കറ്റ് നൽകാത്ത 'കൊച്ചമ്മ' മാരുള്ള നാട്ടിൽ ...