ചിത്രവർണ്ണ പട്ടുടുത്തു ഭൂമി....... [ലളിത ഗാനം]


ചിത്രവർണ്ണ പട്ടുടുത്തു ഭൂമി
ശ്യാമവർണ്ണ ചേല ചുറ്റി വാനം
ആലവട്ടം വീശിയെത്തി തെന്നൽ
നാണമോടെ കണ്ണു ചിമ്മി ചന്ദ്രൻ
[ചിത്രവർണ്ണ പട്ടുടുത്തു ഭൂമി ]

അഴകിന്റെ റാണിയിവൾ
അവനമ്ര മുഖിയായി
ആലില മഞ്ചലിതിൽ കാത്തിരിക്കെ
അരയന്ന പൈങ്കിളി
അഴകാർന്ന പെൺകൊടീ
അകതാരിലാരമ്പനമ്പുകളെയ്യും
[ചിത്രവർണ്ണ പട്ടുടുത്തു ഭൂമി] 

അഴകാർന്ന മണിമാരൻ
കുസൃതിക്കൈവിരലാലെ
ആദ്യാനുരാഗമൊന്നു മീട്ടിടുമ്പോൾ
അരയന്ന പൈങ്കിളി
അഴകാർന്ന പെൺകൊടീ
ആദ്യരാവിതാകെയും സുരഭിലമാകും

[ചിത്രവർണ്ണ പട്ടുടുത്തു ഭൂമി]

******
binumonippally.blogspot.in

*ചിത്രത്തിന് കടപ്പാട്: Google Images

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]