എന്തേ? [കവിത]
എന്തേ പൊൻവെയിൽ വിടരാത്തൂ ?
എന്തേ കാർമുകിൽ മായാത്തൂ ?
എന്തേ വാനവിൽ തെളിയാത്തൂ ?
എന്തേ കുയിലുകൾ പാടാത്തൂ
എന്തേ തുമ്പികൾ തുള്ളാത്തൂ
എന്തേ മുല്ലകൾ പൂക്കാത്തൂ
എന്തേ തൂമണം തൂകാത്തൂ
എന്തേ സൂര്യൻ ജ്വലിക്കാത്തൂ
എന്തേ പൊൻപ്രഭ ചൊരിയാത്തൂ
എന്തേ മാരുതൻ എത്താത്തൂ
എന്തേ ചാമരം വീശാത്തൂ
എന്തേ പൂക്കൾ വിടരാത്തൂ
എന്തേ പൂന്തേൻ നിറയാത്തൂ
എന്തേ വണ്ടുകൾ അണയാത്തൂ
എന്തേ മൂളിപ്പറക്കാത്തൂ
എന്തേ പുലരികൾ കുളിരാത്തൂ
എന്തേ മഞ്ഞുകൾ പെയ്യാത്തൂ
എന്തേ പുൽക്കൊടി നനയാത്തൂ
എന്തേ പുല്നാമ്പുണരാത്തൂ
എന്തേ സന്ധ്യകൾ ചോക്കാത്തൂ
എന്തേ അരുണിമ പടരാത്തൂ
എന്തേ മാനം തുടുക്കാത്തൂ
എന്തേ ചന്ദിരൻ എത്താത്തൂ
എന്തേ എൻ സുന്ദരി മിണ്ടാത്തൂ
എന്തേ എൻ ചാരെ നീ അണയാത്തൂ
എന്തേ പൂമുഖം തെളിയാത്തൂ
എന്റെ കണ്മണി ചൊല്ലൂ നീ !!
==============
*എന്തേ ഇന്ന് പ്രകൃതിയും, തന്റെ കാമുകിക്കൊപ്പം തന്നോടു പിണങ്ങിയിരിക്കുകയാണോ? ഒരു കാമുകൻ ഇവിടെ ആശങ്കാകുലനാവുകയാണ്. പരീക്കുട്ടിയെ പോലെ .
*************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment