വിശപ്പ്, വിശ്വാസം : [ചില ചോദ്യോത്തരങ്ങൾ]
വിശപ്പ്, വിശ്വാസം : ചില ചോദ്യോത്തരങ്ങൾ
ചോദ്യം: നമസ്കാരം....ആദ്യം തന്നെ ഒന്നു ചോദിയ്ക്കട്ടെ. നിങ്ങൾ പുറത്തുപോയി ആഹാരം കഴിക്കാറുണ്ടോ? അതായത്, ഹോട്ടലുകളിൽ നിന്നും?
ഉത്തരം: ഉണ്ട്.... ഇടയ്ക്കൊക്കെ.
ചോദ്യം: തനിയെ ആണോ? അതോ കുടുംബത്തോടൊപ്പമോ?
ഉത്തരം: മിക്കവാറും കുടുംബത്തോടൊപ്പം. ചിലപ്പോഴൊക്കെ കൂട്ടുകാരോടൊപ്പം. വളരെ അപൂർവമായി, തനിച്ചും.
ചോദ്യം: ശരി. എന്തുകൊണ്ട് ആഹാരം കഴിയ്ക്കാൻ പുറത്തു പോകുന്നു?വീട്ടിൽ ഉണ്ടാക്കാറില്ലാത്തതു കൊണ്ടോ? അതോ അതിനു രുചി ഇല്ലാത്തതു കൊണ്ടോ? അതുമല്ലെങ്കിൽ, വെറുതെ ഒരു മാറ്റത്തിനു വേണ്ടിയോ?
ഉത്തരം: ഒരിയ്ക്കലുമല്ല. ഞാൻ പറഞ്ഞല്ലോ മിക്കവാറും കുടുംബത്തോടൊപ്പം ആണ് ഞാൻ ആഹാരം കഴിയ്ക്കാൻ പുറത്തു പോകാറുള്ളത്. അത് പലപ്പോഴും ഒരു 'ഔട്ടിങ് മൂഡിലും' ആയിരിയ്ക്കും. അതായത്, പുറത്തൊക്കെ ഒന്ന് കറങ്ങി, കൂട്ടത്തിൽ ഇഷ്ടപ്പെട്ട ഹോട്ടലിൽ കയറി, ഓരോരുത്തർക്കും ഇഷ്ടമായ എന്തെങ്കിലും ആഹാരമൊക്കെ ഓർഡർ ചെയ്ത്... പിന്നെ അതിനു വേണ്ടി കുറേനേരം കാത്തിരുന്ന്...... ആസ്വദിച്ചു കഴിച്ച് ...അവസാനം ഒരു ജ്യൂസ് അല്ലെങ്കിൽ ഒരു ഐസ്ക്രീം ഒക്കെ കുട്ടികൾക്ക് വാങ്ങി നൽകി ..... അങ്ങിനെ. ...
ചോദ്യം: ശരി. പക്ഷെ, അതേ ഹോട്ടലിൽ നിന്നും, അതേ ആഹാരം നിങ്ങൾക്ക് പാർസൽ വാങ്ങിയാൽ പോരേ? സമയവും ലാഭിയ്ക്കാമല്ലോ?
ഉത്തരം: അത് ശരിയാവില്ല. ആ ഹോട്ടലിന്റെ ആ ഒരു അന്തരീക്ഷം അല്ലെങ്കിൽ ആ ആംബിയൻസ്... അതു വളരെ പ്രധാനമാണ്. അവിടെ അങ്ങിനെ കുറച്ചു നേരം ചിലവഴിയ്ക്കുമ്പോൾ നമ്മൾ കുറച്ചു നേരത്തേക്കെങ്കിലും, ഉള്ളിലുള്ള ടെൻഷൻസ് ഒക്കെ അങ്ങ് മറക്കും. പിന്നെ, കൂടെയുള്ളവർ തമ്മിൽ തമ്മിൽ ഉണ്ടായിട്ടുള്ള എന്തെങ്കിലുമൊക്കെ ചെറിയ പിണക്കങ്ങളും... എല്ലാം ആ കൂടെ ആ മൂഡിൽ അങ്ങ് ഇല്ലാതാകും .... അതുമല്ല ... കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവരൊക്കെ നല്ല ജോളിയും ആകും.
ചോദ്യം: അതായത്, ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ എല്ലാവരും ആകെ ഒന്ന് ഫ്രഷ് ആയിട്ടുണ്ടാകും എന്ന്. അല്ലേ?
ഉത്തരം: അതെ. വളരെ ശരിയാണ്. വിശപ്പു മാറിയതിനാൽ ശരീരം ഓക്കേ. ടെൻഷൻ മാറിയതിനാൽ മനസ്സ് ഓക്കേ. ഇഷ്ടഭക്ഷണം കിട്ടിയതിനാൽ കുട്ടികളും, അല്ലെങ്കിൽ കൂടെ ഉള്ളവരും ഓക്കേ. അങ്ങിനെ എല്ലാവരും ഡബിൾ ഓക്കേ...
ചോദ്യം: ഹ.. ഹ ..ശരി. പക്ഷെ, ഈ ഓക്കേ എത്ര ദിവസത്തേയ്ക്കുണ്ടാകും?
ഉത്തരം: അത്..... അതു ചിലപ്പോൾ ഒരാഴ്ച...... മറ്റു ചിലപ്പോൾ രണ്ട് ... ഒരു പക്ഷെ അതു ചിലപ്പോൾ ഏതാനും ദിവസങ്ങൾ മാത്രം ആകാനും മതി.
ചോദ്യം: അത് കഴിഞ്ഞാൽ?
ഉത്തരം: മുൻപ് പറഞ്ഞ ആ റീചാർജിംഗിനു വേണ്ടി വീണ്ടും ഒരു ഔട്ടിങ്. ചിലപ്പോൾ അതേ ഹോട്ടൽ .. അല്ലെങ്കിൽ മറ്റൊരു ഹോട്ടൽ.
ചോദ്യം: അപ്പോൾ ഈ റീചാർജിംഗിനു വേണ്ടി എല്ലാവരും ഹോട്ടലിൽ പോകണം എന്നാണോ താങ്കൾ പറഞ്ഞു വരുന്നത് ?
ഉത്തരം: ഒരിയ്ക്കലുമല്ല... ഇതേ റീചാർജിങ് സ്വന്തം വീട്ടിൽ നടത്താൻ പറ്റുമെങ്കിൽ (കുടുംബത്തിന് മൊത്തം ഉള്ള റീചാർജിങ്), അങ്ങിനെയുള്ളവർ ഒരിയ്ക്കലും ഈ രീതിയിൽ ഒരു ഔട്ടിങ് അല്ലെങ്കിൽ ഹോട്ടൽ സന്ദർശനം ഒന്നും നടത്തണം എന്നേയില്ല. (ഒരു കാര്യം കൂടി പറയട്ടെ. ഈ പറഞ്ഞ റീചാർജിങ്ങിനു ഹോട്ടൽ തന്നെ വേണമെന്നില്ല. ചിലർക്ക് സിനിമ തിയറ്റർ ആകും പ്രിയം). പക്ഷേ, അത് സാധിയ്ക്കുന്നവർ എത്ര പേരുണ്ടാകും? അല്ലെങ്കിൽ എത്ര കുടുംബങ്ങൾ ഉണ്ടാകും? അതാണ് പ്രധാനം.
ചോദ്യം: അതായത്, ഒരു തരത്തിലും നിർബന്ധമല്ലെങ്കിലും, ഏറ്റവും എളുപ്പ മാർഗം ഈ പറഞ്ഞ ഹോട്ടൽ റീചാർജിങ് ആണ് എന്ന്. അല്ലേ?
ഉത്തരം: അതെയതെ..... അതു തന്നെ. ഒരു കറക്കം, പിന്നെ അല്പം ഹോട്ടൽ ഫുഡ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ, അവശ്യം വേണ്ട ആ റീചാർജിങ്ങിനുള്ള ഏറ്റവും എളുപ്പ മാർഗം അതാണ് എന്നാണ് എന്റെ പക്ഷം.
ചോദ്യം: ശരി. വളരെ നന്ദി ...!!
ഉത്തരം: നന്ദി. അല്ല.. വരുന്നോ? നമുക്കാ ഹോട്ടലിൽ പോയി ഓരോ ചായ കുടിച്ചു പിരിയാം ?.... ചുമ്മാ ഒരു ചെറിയ റീചാർജിങ്ങിന് ...!
ചോദ്യം: തുടങ്ങാം ? ആദ്യ ചോദ്യം. നിങ്ങൾ ആരാധനാലയത്തിൽ അഥവാ ദേവാലയത്തിൽ പോകുന്ന ഒരാളാണോ ?
ഉത്തരം: അതെ.
ചോദ്യം: ദിവസവും?
ഉത്തരം: അങ്ങിനെയില്ല. സമയം കിട്ടുമ്പോൾ ഒക്കെ. അല്ലെങ്കിൽ മനസ് ആകെ അസ്വസ്ഥം ആകുന്നത് എപ്പോൾ ആണോ, അപ്പോൾ.
ചോദ്യം: എന്തിനാണ് ദേവാലയത്തിൽ പോകുന്നത് ?
ഉത്തരം: എന്ത് ചോദ്യം? ദൈവത്തോട് പ്രാർത്ഥിയ്‌ക്കാൻ.
ചോദ്യം: എന്തിനാണ് നിങ്ങൾ പ്രാർത്ഥിയ്ക്കുന്നത് ?
ഉത്തരം: ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നത് ലോട്ടറി അടിയ്ക്കണമെന്നോ കോടീശ്വരനാകണമെന്നോ ഒന്നും അല്ല. മനസിനും ശരീരത്തിനും സൗഖ്യം കിട്ടാനും, പിന്നെ മനസ്സിൽ നല്ല ചിന്തകൾ നിറയാനുമാണ്.
ചോദ്യം: അതായത്, ഒരു തരം റീചാർജിങ്?
ഉത്തരം: വളരെ ശരി. ഈ ലോകജീവിതത്തിന്റെ നെടുനീളൻ പാതയിൽ തലങ്ങും വിലങ്ങും ഓടിത്തളരുന്ന, നമ്മുടെ ശരീരത്തിനും മനസിനും ഒരു റീചാർജിങ്. അത് വളരെ അത്യാവശ്യമല്ലേ? ഉദാഹരണത്തിന് ... നിങ്ങൾ എത്ര വിലകൂടിയ കാർ വാങ്ങിയാലും അത് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്തല്ലേ പറ്റൂ? അതും, അതിനുള്ള പ്രത്യേക സർവീസ് സെന്ററുകളിൽ? ഏതാണ്ട് അതു പോലെ തന്നെ.
ചോദ്യം: ശരി സമ്മതിച്ചു. അങ്ങിനെയെങ്കിൽ മറ്റൊരു ചോദ്യം. ഈ ദൈവം, ദേവാലയത്തിൽ മാത്രമാണോ ?
ഉത്തരം: അല്ല
ചോദ്യം: പിന്നെന്തിനു ദേവാലയത്തിൽ പോകണം? വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചു കൂടെ?
ഉത്തരം: പ്രാർത്ഥിയ്ക്കാം. പക്ഷെ പ്രാർത്ഥിയ്ക്കുമ്പോൾ, ആ കുറച്ചു സമയത്തേക്കെങ്കിലും നല്ല ഏകാഗ്രത വേണം. ആ ഏകാഗ്രത വീട്ടിൽ കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്.
ചോദ്യം: അത് ദേവാലയത്തിൽ കിട്ടുമോ?
ഉത്തരം: മിക്കവാറും. കാരണം അവിടുത്തെ ആ അന്തരീക്ഷം.... ആ ആംബിയൻസ് എല്ലാം..... അതിനു പറ്റുന്നതാണ്. ആ നിശബ്ദത ..... അവിടെ വരുന്നവർ എല്ലാവരും പ്രാർത്ഥന എന്ന ഒരേ ലക്ഷ്യത്തിനു വരുന്നവരായതു കൊണ്ട് മൊത്തത്തിലുള്ള ആ ചുറ്റുപാടുകൾ ....അങ്ങിനെ എല്ലാം. ആ ഒരു അന്തരീക്ഷത്തിൽ ഒരു സാധാരണ മനുഷ്യന് (പൂർണ്ണമല്ലെങ്കിലും) കഴിയുന്നത്ര ഏകാഗ്രമായി, സ്വച്ഛമായി പ്രാർത്ഥിയ്ക്കുവാൻ കഴിയും.
ചോദ്യം: അതായത്, പറഞ്ഞു വരുന്നത്.... ദൈവത്തിനെ അറിയാൻ അല്ലെങ്കിൽ അവിടത്തോട് പ്രാർത്ഥിയ്‌ക്കാൻ, ഒരു ദേവാലയത്തിൽ പോകേണ്ടതില്ല .... പക്ഷെ അങ്ങിനെ പ്രാർത്ഥിയ്ക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. ആ ഏകാഗ്രത കിട്ടാനുള്ള എളുപ്പമാർഗമാണ് ദേവാലയ സന്ദർശനം എന്നാണോ ?
ഉത്തരം: അതെ. ഏതാണ്ട് അതു തന്നെ. കൂട്ടത്തിൽ ഒന്നു കൂടി പറയാം. ഏകാഗ്രത സ്വയം സൃഷ്ടിച്ച്, ഇതേ റീചാർജിങ് സ്വന്തം വീട്ടിൽ വച്ചോ അതുമല്ലെങ്കിൽ മറ്റെവിടെയെങ്കിലും വച്ചോ നടത്താൻ ഒരാൾക്ക് പറ്റുമെങ്കിൽ, അങ്ങിനെയുള്ളവർ ഒരിയ്ക്കലും ഈ രീതിയിൽ ഒരു ദേവാലയ ദർശനം നടത്തണം എന്നേയില്ല. പക്ഷേ, അതു സാധിയ്ക്കുന്നവർ എത്ര പേരുണ്ടാകും? അതാണ് പ്രധാനം.
ചോദ്യം: ശരി. അപ്പോൾ ഈ ദൈവവിശ്വാസം തീരെ ഇല്ലാത്തവർ ഈ റീചാർജിങ് എങ്ങിനെ ചെയ്യും ?
ഉത്തരം: നമ്മൾ നേരത്തെ പറഞ്ഞ ആ ഉദാഹരണം, ഞാൻ ഒന്ന് കൂടി ആവർത്തിയ്ക്കാം. സ്വന്തമായി കാർ സർവീസ് ചെയ്യാൻ പറ്റുന്നവന്, ആ പണി നല്ലവണ്ണം അറിയാവുന്നവന്, അത് വേണമെങ്കിൽ സ്വയം ചെയ്യാം. (ഇവിടെയും പഴയ അതേ ചോദ്യം. അങ്ങിനെ എത്ര പേർ ഉണ്ടാകും?). അല്ലാത്ത, ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഏറ്റവും എളുപ്പ മാർഗം തന്റെ കാർ നല്ല ഒരു സർവീസ് സെന്ററിൽ കൊടുക്കുക എന്നത് തന്നെയാണ്. അല്ലേ ?
ചോദ്യം: ഹ...ഹ ... എല്ലാം മനസിലായി ... ശരി.... വളരെ നന്ദി ...!!
ഉത്തരം: അവസാനമായി, ഒന്നു കൂടി വിശദമാക്കാം. തുടക്കത്തിൽ നമ്മൾ പറഞ്ഞതു പോലെ, ഇഹലോകജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ, തീർത്തും ക്ഷീണിതമാകുന്ന നമ്മുടെയൊക്കെ മനസ്സും (തദ്വാരാ ശരീരവും) വീണ്ടും ഊർജ്ജസ്വലമാക്കാൻ, നല്ലൊരു പരിധി വരെ, ഒരു സാധാരണ മനുഷ്യനെ സഹായിയ്ക്കുന്നതാണ് ഈശ്വരവിശ്വാസവും, പിന്നെ പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ദേവാലയ സന്ദർശനവും ഒക്കെ. ചുരുക്കം ചില 'അസാധാരണ' മനുഷ്യർക്ക് ഇതൊന്നുമില്ലാതെ തന്നെ ഈ പറഞ്ഞ ഊർജസ്വലത സ്വയം കൈവരിയ്ക്കാൻ കഴിഞ്ഞെന്നും വരാം. നല്ലത്. എന്നാൽ, മറ്റു ചില സാധാരണ മനുഷ്യർ, മേൽപ്പറഞ്ഞ അസാധാരക്കാരെന്നു സ്വയം ധരിച്ച്, തനിയെ ഊർജ്ജസ്വലരാകാൻ ശ്രമിച്ചു കാണാറുണ്ട്. അത് ഫലപ്രാപ്തിയിൽ എത്താറില്ല എന്നു മാത്രമല്ല, മിക്കവാറും അതവരുടെ മനസിനെയും ശരീരത്തെയും കൂടുതൽ കൂടുതൽ ക്ഷീണിതമാക്കുകയും ചെയ്യും.
ചോദ്യം: ശരി.... വളരെ നന്ദി ...!!
ഉത്തരം: നന്ദി. വരുന്നോ? ഞാൻ ഒന്ന് പ്രാർത്ഥിയ്‌ക്കാൻ പോകുകയാ. ഒരു റീചാർജിങ്ങിന്. വേണമെങ്കിൽ താങ്കൾക്കും കൂടെ കൂടാം....
സ്നേഹത്തോടെ ... ബിനു മോനിപ്പള്ളി
http://binumonippally.blogspot.com/2015/07/blog-post.html
http://binumonippally.blogspot.com/2018/06/blog-post.html
ഉത്തരം: അതെയതെ..... അതു തന്നെ. ഒരു കറക്കം, പിന്നെ അല്പം ഹോട്ടൽ ഫുഡ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ, അവശ്യം വേണ്ട ആ റീചാർജിങ്ങിനുള്ള ഏറ്റവും എളുപ്പ മാർഗം അതാണ് എന്നാണ് എന്റെ പക്ഷം.
ചോദ്യം: ശരി. വളരെ നന്ദി ...!!
ഉത്തരം: നന്ദി. അല്ല.. വരുന്നോ? നമുക്കാ ഹോട്ടലിൽ പോയി ഓരോ ചായ കുടിച്ചു പിരിയാം ?.... ചുമ്മാ ഒരു ചെറിയ റീചാർജിങ്ങിന് ...!
================== *** ==================
ചോദ്യം: തുടങ്ങാം ? ആദ്യ ചോദ്യം. നിങ്ങൾ ആരാധനാലയത്തിൽ അഥവാ ദേവാലയത്തിൽ പോകുന്ന ഒരാളാണോ ?
ഉത്തരം: അതെ.
ചോദ്യം: ദിവസവും?
ഉത്തരം: അങ്ങിനെയില്ല. സമയം കിട്ടുമ്പോൾ ഒക്കെ. അല്ലെങ്കിൽ മനസ് ആകെ അസ്വസ്ഥം ആകുന്നത് എപ്പോൾ ആണോ, അപ്പോൾ.
ചോദ്യം: എന്തിനാണ് ദേവാലയത്തിൽ പോകുന്നത് ?
ഉത്തരം: എന്ത് ചോദ്യം? ദൈവത്തോട് പ്രാർത്ഥിയ്‌ക്കാൻ.
ചോദ്യം: എന്തിനാണ് നിങ്ങൾ പ്രാർത്ഥിയ്ക്കുന്നത് ?
ഉത്തരം: ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നത് ലോട്ടറി അടിയ്ക്കണമെന്നോ കോടീശ്വരനാകണമെന്നോ ഒന്നും അല്ല. മനസിനും ശരീരത്തിനും സൗഖ്യം കിട്ടാനും, പിന്നെ മനസ്സിൽ നല്ല ചിന്തകൾ നിറയാനുമാണ്.
ചോദ്യം: അതായത്, ഒരു തരം റീചാർജിങ്?
ഉത്തരം: വളരെ ശരി. ഈ ലോകജീവിതത്തിന്റെ നെടുനീളൻ പാതയിൽ തലങ്ങും വിലങ്ങും ഓടിത്തളരുന്ന, നമ്മുടെ ശരീരത്തിനും മനസിനും ഒരു റീചാർജിങ്. അത് വളരെ അത്യാവശ്യമല്ലേ? ഉദാഹരണത്തിന് ... നിങ്ങൾ എത്ര വിലകൂടിയ കാർ വാങ്ങിയാലും അത് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്തല്ലേ പറ്റൂ? അതും, അതിനുള്ള പ്രത്യേക സർവീസ് സെന്ററുകളിൽ? ഏതാണ്ട് അതു പോലെ തന്നെ.
ചോദ്യം: ശരി സമ്മതിച്ചു. അങ്ങിനെയെങ്കിൽ മറ്റൊരു ചോദ്യം. ഈ ദൈവം, ദേവാലയത്തിൽ മാത്രമാണോ ?
ഉത്തരം: അല്ല
ചോദ്യം: പിന്നെന്തിനു ദേവാലയത്തിൽ പോകണം? വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചു കൂടെ?
ഉത്തരം: പ്രാർത്ഥിയ്ക്കാം. പക്ഷെ പ്രാർത്ഥിയ്ക്കുമ്പോൾ, ആ കുറച്ചു സമയത്തേക്കെങ്കിലും നല്ല ഏകാഗ്രത വേണം. ആ ഏകാഗ്രത വീട്ടിൽ കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്.
ചോദ്യം: അത് ദേവാലയത്തിൽ കിട്ടുമോ?
ഉത്തരം: മിക്കവാറും. കാരണം അവിടുത്തെ ആ അന്തരീക്ഷം.... ആ ആംബിയൻസ് എല്ലാം..... അതിനു പറ്റുന്നതാണ്. ആ നിശബ്ദത ..... അവിടെ വരുന്നവർ എല്ലാവരും പ്രാർത്ഥന എന്ന ഒരേ ലക്ഷ്യത്തിനു വരുന്നവരായതു കൊണ്ട് മൊത്തത്തിലുള്ള ആ ചുറ്റുപാടുകൾ ....അങ്ങിനെ എല്ലാം. ആ ഒരു അന്തരീക്ഷത്തിൽ ഒരു സാധാരണ മനുഷ്യന് (പൂർണ്ണമല്ലെങ്കിലും) കഴിയുന്നത്ര ഏകാഗ്രമായി, സ്വച്ഛമായി പ്രാർത്ഥിയ്ക്കുവാൻ കഴിയും.
ചോദ്യം: അതായത്, പറഞ്ഞു വരുന്നത്.... ദൈവത്തിനെ അറിയാൻ അല്ലെങ്കിൽ അവിടത്തോട് പ്രാർത്ഥിയ്‌ക്കാൻ, ഒരു ദേവാലയത്തിൽ പോകേണ്ടതില്ല .... പക്ഷെ അങ്ങിനെ പ്രാർത്ഥിയ്ക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. ആ ഏകാഗ്രത കിട്ടാനുള്ള എളുപ്പമാർഗമാണ് ദേവാലയ സന്ദർശനം എന്നാണോ ?
ഉത്തരം: അതെ. ഏതാണ്ട് അതു തന്നെ. കൂട്ടത്തിൽ ഒന്നു കൂടി പറയാം. ഏകാഗ്രത സ്വയം സൃഷ്ടിച്ച്, ഇതേ റീചാർജിങ് സ്വന്തം വീട്ടിൽ വച്ചോ അതുമല്ലെങ്കിൽ മറ്റെവിടെയെങ്കിലും വച്ചോ നടത്താൻ ഒരാൾക്ക് പറ്റുമെങ്കിൽ, അങ്ങിനെയുള്ളവർ ഒരിയ്ക്കലും ഈ രീതിയിൽ ഒരു ദേവാലയ ദർശനം നടത്തണം എന്നേയില്ല. പക്ഷേ, അതു സാധിയ്ക്കുന്നവർ എത്ര പേരുണ്ടാകും? അതാണ് പ്രധാനം.
ചോദ്യം: ശരി. അപ്പോൾ ഈ ദൈവവിശ്വാസം തീരെ ഇല്ലാത്തവർ ഈ റീചാർജിങ് എങ്ങിനെ ചെയ്യും ?
ഉത്തരം: നമ്മൾ നേരത്തെ പറഞ്ഞ ആ ഉദാഹരണം, ഞാൻ ഒന്ന് കൂടി ആവർത്തിയ്ക്കാം. സ്വന്തമായി കാർ സർവീസ് ചെയ്യാൻ പറ്റുന്നവന്, ആ പണി നല്ലവണ്ണം അറിയാവുന്നവന്, അത് വേണമെങ്കിൽ സ്വയം ചെയ്യാം. (ഇവിടെയും പഴയ അതേ ചോദ്യം. അങ്ങിനെ എത്ര പേർ ഉണ്ടാകും?). അല്ലാത്ത, ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഏറ്റവും എളുപ്പ മാർഗം തന്റെ കാർ നല്ല ഒരു സർവീസ് സെന്ററിൽ കൊടുക്കുക എന്നത് തന്നെയാണ്. അല്ലേ ?
ചോദ്യം: ഹ...ഹ ... എല്ലാം മനസിലായി ... ശരി.... വളരെ നന്ദി ...!!
ഉത്തരം: അവസാനമായി, ഒന്നു കൂടി വിശദമാക്കാം. തുടക്കത്തിൽ നമ്മൾ പറഞ്ഞതു പോലെ, ഇഹലോകജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ, തീർത്തും ക്ഷീണിതമാകുന്ന നമ്മുടെയൊക്കെ മനസ്സും (തദ്വാരാ ശരീരവും) വീണ്ടും ഊർജ്ജസ്വലമാക്കാൻ, നല്ലൊരു പരിധി വരെ, ഒരു സാധാരണ മനുഷ്യനെ സഹായിയ്ക്കുന്നതാണ് ഈശ്വരവിശ്വാസവും, പിന്നെ പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ദേവാലയ സന്ദർശനവും ഒക്കെ. ചുരുക്കം ചില 'അസാധാരണ' മനുഷ്യർക്ക് ഇതൊന്നുമില്ലാതെ തന്നെ ഈ പറഞ്ഞ ഊർജസ്വലത സ്വയം കൈവരിയ്ക്കാൻ കഴിഞ്ഞെന്നും വരാം. നല്ലത്. എന്നാൽ, മറ്റു ചില സാധാരണ മനുഷ്യർ, മേൽപ്പറഞ്ഞ അസാധാരക്കാരെന്നു സ്വയം ധരിച്ച്, തനിയെ ഊർജ്ജസ്വലരാകാൻ ശ്രമിച്ചു കാണാറുണ്ട്. അത് ഫലപ്രാപ്തിയിൽ എത്താറില്ല എന്നു മാത്രമല്ല, മിക്കവാറും അതവരുടെ മനസിനെയും ശരീരത്തെയും കൂടുതൽ കൂടുതൽ ക്ഷീണിതമാക്കുകയും ചെയ്യും.
ചോദ്യം: ശരി.... വളരെ നന്ദി ...!!
ഉത്തരം: നന്ദി. വരുന്നോ? ഞാൻ ഒന്ന് പ്രാർത്ഥിയ്‌ക്കാൻ പോകുകയാ. ഒരു റീചാർജിങ്ങിന്. വേണമെങ്കിൽ താങ്കൾക്കും കൂടെ കൂടാം....
***
ഇനി നിങ്ങൾ സ്വയം തീരുമാനിയ്ക്കുക. റീചാർജിങ്ങിനു വേണ്ടി, സ്വന്തം ജീവിതത്തിൽ എന്ത് ചെയ്യണം എന്ന്.... ഇടയ്ക്കൊന്ന് ഹോട്ടലിൽ ആഹാരം കഴിയ്ക്കാൻ പോകണോ ? അല്ലെങ്കിൽ ഒരു സിനിമയ്ക്ക് പോകണോ ? ഒരു ദേവാലയത്തിൽ പോകണോ? എന്നൊക്കെ.....അല്ലെങ്കിൽ..... ഇതൊന്നും തീർത്തും വേണ്ടേ? ..എന്നും....സ്നേഹത്തോടെ ... ബിനു മോനിപ്പള്ളി
***
പിൻകുറിപ്പ്: ഈശ്വരവിശ്വാസത്തെ സംബന്ധിച്ചുള്ള കൂടുതൽ വിശദമായ ചിന്തകൾക്ക്, താഴെ കൊടുക്കുന്ന ലിങ്കുകൾ സന്ദർശിയ്ക്കുക.http://binumonippally.blogspot.com/2015/07/blog-post.html
http://binumonippally.blogspot.com/2018/06/blog-post.html
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
😍
ReplyDelete👍
ReplyDelete