Posts

Showing posts from April, 2020

മോന്തക്കെട്ട് [.... oru corona pattu ....]

Image
മോന്തക്കെട്ട് [.... oru corona pattu ....] സുന്ദരൻമാരില്ല സുന്ദരിമാരില്ല എന്റെയീ നാട്ടിലിന്നോർക്ക നിങ്ങൾ മൂക്കു മറയ്ക്കുവാൻ മോന്തയ്ക്കു കെട്ടുമ്പോൾ മാനുഷരെല്ലാരുമൊന്നു പോലെ കോടികൾ ബാങ്കിൽ കിടക്കുന്ന 'മോലാളി' കെട്ടി നടക്കുന്നു മോന്തക്കെട്ട് കുമ്പിളിൽ കഞ്ഞി കുടിയ്ക്കുന്ന കോരനും കെട്ടി നടക്കുന്നു മോന്തക്കെട്ട് കാറിൽ കറങ്ങി നടന്നൊരാ 'തമ്പ്രാനും' കാൽനട മണ്ടുന്ന കാഴ്ച കണ്ടു ബർഗറും നൂഡിൽസും തിന്നൊരാ മല്ലൂസ് ചക്ക പറിയ്ക്കണ കാഴ്ച കണ്ടു മാങ്ങയും ചേർത്തങ്ങു വയ്ക്കുന്ന നേരത്ത് ചക്കക്കുരുവിന്റെ ടേസ്റ്ററിഞ്ഞു ചമ്മന്തി തൊട്ടങ്ങു കഞ്ഞി കുടിച്ചപ്പോൾ നാവേറെ നന്ദി പറഞ്ഞു പോലും സൂപ്പറായ് മാർക്കറ്റിൽ ഷോപ്പ് ചെയ്തോരവർ റേഷൻ കടയിലെ ക്യൂവിലായി കെട്ടതു മോന്തയ്ക്കിരുന്നതു കൊണ്ടത്രേ മാനക്കേടാകാതെ രക്ഷപെട്ടു തുള്ളി കുടിക്കാഞ്ഞാൽ തുള്ളി വിറയ്ക്കുവോർ തുള്ളിയും കിട്ടാതെ തുള്ളി പോലും കോടതിയന്നങ്ങു തീർത്തു പറഞ്ഞപ്പോൾ തുള്ളിയില്ലാതെയും തുള്ളൽ നിന്നു ശകടങ്ങൾ തിങ്ങി നിറഞ്ഞൊരാ വീഥികൾ കാർബൺ മറഞ്ഞു ചിരിച്ചു നിന്നു കാക്കയും മയിലുമാ ആനയുമൊക്കെയും സ്വൈര്യവിഹാരം നടത്തിടു...

നമ്മളീ അങ്കം ജയിച്ചിരിയ്ക്കും [വടക്കൻപാട്ട് ശൈലി]

Image
നമ്മളീ അങ്കം ജയിച്ചിരിയ്ക്കും [വടക്കൻപാട്ട് ശൈലി] കാലം കരുതിയതാകാമിത് കാലൻ കരുതിയതാകാമിത് കലികാലമെന്നും കരുതിടേണം കാലക്കേടെന്നങ്ങു നീ നിനയ്ക്ക ...!! ഇത്തിരിപ്പോന്നോരാ വൈറസോട് എതിരിടും കാലമിന്നോർമ്മ വേണം വൈറസിനില്ലാതെയൊന്നതുണ്ട് മനശ്ശക്തി എന്നോർത്ത് പോരടിയ്ക്ക ...!! അകലങ്ങൾ പാലിച്ചു നിന്നുകൊണ്ടാ അങ്കത്തിൽ നിങ്ങളും പങ്കെടുക്കൂ പുണരണം തങ്ങളിൽ നമ്മളിന്നും മനസ്സുകൊണ്ടാണെന്നു മാത്രമോർക്ക ...!! ഒരുമിച്ചു ചേർന്നൊറ്റ മനസ്സായി നാം കരുതലോടിന്നു പൊരുതിയെന്നാൽ നമ്മളീ കാലം കടന്നു പോകും നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! തച്ചോളി നാട്ടിൽ പിറന്നോരെല്ലാം അങ്കം ജയിച്ചവരായിരുന്നു വീരരവരുടെ ഓർമ്മ കൊണ്ടും നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!  ***** LET US BREAK THE CHAIN...!! - ബിനു മോനിപ്പള്ളി ആലാപനം:  കുമാരി പൂർണിമ അശോക് യൂട്യൂബിൽ കാണുന്നതിന്:  https://www.youtube.com/watch?v=io9BMs4ONlU&t=25s ************* Blog...

പ്രതീക്ഷയുടെ വിഷു ആശംസകൾ .....

Image
പ്രിയപ്പെട്ടവരേ, കണിക്കൊന്നകൾ പതിവിൽ കൂടുതൽ പൂത്തുവെങ്കിലും, നമ്മളിന്നൊരു ആഘോഷത്തിമിർപ്പിലല്ല. അതേ, ഈ വിഷു നമുക്ക് പ്രാർത്ഥനയുടേതാണ്.  ഒരു മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിന്റേതാണ്.  അതുകൊണ്ടു തന്നെ, അക്ഷരമാലകൾ തോരണം തൂക്കുന്ന ആലങ്കാരിക ആശംസകളുമില്ല. എങ്കിലും, വിളവെടുപ്പിന്റെ ഈ കാർഷിക ഉത്സവം സ്വന്തം വീട്ടുകാരോടോത്ത് നമുക്ക് ചിലവഴിയ്ക്കാം. കൂടെ .... ഈ പോരാട്ടത്തിരക്കിനിടയിൽ, സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാത്ത, സുമനസ്സുകളായ ആ ആരോഗ്യപ്രവർത്തകർക്ക്, സന്നദ്ധപ്രവർത്തകർക്ക്, നിയമപാലകർക്ക്..... നമ്മുടെയൊക്കെ മനസ്സിൽ, വിഷുക്കണിയ്ക്കൊപ്പം ഒരു സ്ഥാനം കൂടി നൽകി ആദരിയ്ക്കുകയും ചെയ്യാം. മുൻവർഷങ്ങളിൽ, നമ്മളിൽ പലർക്കും സ്വന്തം വീട്ടുകാരോടൊപ്പം എന്നതിനേക്കാൾ, കൂട്ടുകാരോടൊത്ത് വിഷു ആഘോഷിയ്ക്കാനായിരുന്നു തിടുക്കം. അല്ലേ? എന്നാൽ, ഇത്തവണ അവരും സ്വന്തം വീടുകളിൽ ഒതുങ്ങിയിരിയ്ക്കുന്നു. ചിലർക്ക് ആ ഉത്സാഹമുണ്ട്, പലർക്കും ആ ആലസ്യവും. ആ ആലസ്യത്തിൽ ഒരു സമയംപോക്കിനായി, പഴയ ഒരു വിഷു ഓർമ്മ ഒന്നുകൂടി പങ്കു വച്ചാലോ? കേരളത്തിന്റെ പഴയ നാട്ടിൻ പുറ...

ഇന്ന് ദുഃഖവെള്ളി....

ഇന്ന് ദുഃഖവെള്ളി. സഹനത്തിന്റെയും, ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും പ്രതിരൂപമായിരുന്ന യേശുദേവൻ, കാൽവരിക്കുന്നിലെ കുരിശിൽ ക്രൂശിതനായ ദിവസം. മാനവരാശിയ്ക്കു വേണ്ടി, സ്വജീവൻ ബലി നൽകിയ ദിവസം. ലോകം ഇന്നീ മഹാമാരിയ്ക്കു മുന്നിൽ ഇങ്ങിനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ആ മനുഷ്യസ്നേഹി നമുക്ക് മുൻപിൽ കാണിച്ചു തന്ന പ്രാർത്ഥനയുടെ, ആത്മസമർപ്പണത്തിന്റെ, ആ വഴികളിലൂടെ നമുക്ക് ചരിയ്ക്കാം. ഈ ലോക രക്ഷയ്ക്കായി, ആ ലോകരക്ഷകനോട് തന്നെ നമുക്ക് പ്രാർത്ഥിയ്ക്കാം. പ്രാർത്ഥനാ നിർഭരമായ വെള്ളി ആകട്ടെ ഇന്ന്...... ആ പഴയ ഭക്തിഗാനം ഒരിയ്ക്കൽ കൂടി നിങ്ങളുമായി പങ്കു വയ്ക്കുന്നു. സ്നേഹത്തോടെ ബിനു മോനിപ്പള്ളി ************* Blog:  https://binumonippally.blogspot.com mail:  binu.monippally@gmail.com 

നന്മ മരമായ്, മറുനാട്ടിൽ ഒരു മലയാളിക്കൂട്ടം [ലേഖനം]

Image
നന്മ മരമായ്,  മറുനാട്ടിൽ ഒരു മലയാളിക്കൂട്ടം [ലേഖനം] സുമാർ രണ്ടുമാസങ്ങൾക്കു മുൻപ് ഒരു ദിവസം. പകൽ മുഴുവൻ നീണ്ട തിരക്കിൻറെ ആ ആലസ്യം തീർക്കാൻ, പതിവുള്ള സായാഹ്‌ന ചായ കുടിയ്ക്കുന്ന സമയത്താണ്, തികച്ചും അപ്രതീക്ഷിതമായി, ഭാരതത്തിന്റെ പൂന്തോട്ട നഗരത്തിൽ നിന്നും ആ ഫോൺ കാൾ എന്നെ തേടിയെത്തിയത്. ബെംഗളുരൂ 'സുവർണ കർണാടക കേരള സമാജ'ത്തിൽ (SKKS) നിന്നും ആയിരുന്നു ആ വിളി. സമാജത്തിന്റെ വാർഷിക ആഘോഷമായ 'സുവർണ സംഗമം 2020'- നോടനുബന്ധിച്ച്, അവർ ഒരു സ്മരണിക പുറത്തിറക്കുന്നുവെന്നും, അതിലേക്കായി ഒരു  സാഹിത്യരചന വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. സന്തോഷത്തോടെ അതു ഞാൻ സ്വീകരിയ്ക്കുകയും പിന്നീട് അയച്ചു കൊടുക്കുകയും ചെയ്തു. മിയ ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും, സിദ്ധാർഥ് മേനോൻ , അഞ്ജു ജോസഫ് തുടങ്ങിയ പ്രശസ്ത ഗായകരും, ഒക്കെ പങ്കെടുത്ത നിറപ്പകിട്ടാർന്ന ആ ഒത്തുചേരലിൽ, നേരിട്ട് പങ്കെടുക്കാൻ ആയില്ലെങ്കിലും, സംഘാടകർ അയച്ചു തന്ന വീഡിയോ ചിത്രങ്ങളിലൂടെ, അതു ഞാനും കണ്ടാസ്വദിച്ചു. സത്യം പറയട്ടെ. ബെംഗളൂരു, മൈസൂർ, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലെ,...

ഹും ... കൊറോണയാത്രേ .... കൊറോണ .... [ഹൃസ്വ ചിത്രം]

പ്രിയപ്പെട്ടവരേ, ഇത്തവണ നീണ്ട ലേഖനമില്ല. ചിത്രങ്ങളും. പകരം കൂടെ ചേർത്തിരിയ്ക്കുന്ന ഹൃസ്വ ചിത്രം കാണുക. അഭിപ്രായങ്ങൾ അറിയിയ്ക്കുക. ശാരീരിക അകലം സാമൂഹിക അവബോധം മാനസിക അടുപ്പം അതാകട്ടെ നമ്മുടെ മുദ്രാവാക്യം... ഏവർക്കും ആയുരാരോഗ്യസൗഖ്യം നേർന്നു കൊണ്ട്, സ്നേഹപൂർവ്വം, ബിനു മോനിപ്പള്ളി ************* Blog:  https://binumonippally.blogspot.com mail:  binu.monippally@gmail.com  ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്  യൂട്യൂബിൽ കാണുന്നതിന്:  https://youtu.be/T-yIih0Vo_E