പ്രതീക്ഷയുടെ വിഷു ആശംസകൾ .....


പ്രിയപ്പെട്ടവരേ,

കണിക്കൊന്നകൾ പതിവിൽ കൂടുതൽ പൂത്തുവെങ്കിലും, നമ്മളിന്നൊരു ആഘോഷത്തിമിർപ്പിലല്ല.

അതേ, ഈ വിഷു നമുക്ക് പ്രാർത്ഥനയുടേതാണ്.  ഒരു മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിന്റേതാണ്. 

അതുകൊണ്ടു തന്നെ, അക്ഷരമാലകൾ തോരണം തൂക്കുന്ന ആലങ്കാരിക ആശംസകളുമില്ല.

എങ്കിലും, വിളവെടുപ്പിന്റെ ഈ കാർഷിക ഉത്സവം സ്വന്തം വീട്ടുകാരോടോത്ത് നമുക്ക് ചിലവഴിയ്ക്കാം.

കൂടെ ....

ഈ പോരാട്ടത്തിരക്കിനിടയിൽ, സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാത്ത, സുമനസ്സുകളായ ആ ആരോഗ്യപ്രവർത്തകർക്ക്, സന്നദ്ധപ്രവർത്തകർക്ക്, നിയമപാലകർക്ക്..... നമ്മുടെയൊക്കെ മനസ്സിൽ, വിഷുക്കണിയ്ക്കൊപ്പം ഒരു സ്ഥാനം കൂടി നൽകി ആദരിയ്ക്കുകയും ചെയ്യാം.

മുൻവർഷങ്ങളിൽ, നമ്മളിൽ പലർക്കും സ്വന്തം വീട്ടുകാരോടൊപ്പം എന്നതിനേക്കാൾ, കൂട്ടുകാരോടൊത്ത് വിഷു ആഘോഷിയ്ക്കാനായിരുന്നു തിടുക്കം. അല്ലേ?

എന്നാൽ, ഇത്തവണ അവരും സ്വന്തം വീടുകളിൽ ഒതുങ്ങിയിരിയ്ക്കുന്നു.

ചിലർക്ക് ആ ഉത്സാഹമുണ്ട്, പലർക്കും ആ ആലസ്യവും.

ആ ആലസ്യത്തിൽ ഒരു സമയംപോക്കിനായി, പഴയ ഒരു വിഷു ഓർമ്മ ഒന്നുകൂടി പങ്കു വച്ചാലോ?

കേരളത്തിന്റെ പഴയ നാട്ടിൻ പുറങ്ങളിലെ, ആ വിഷുക്കാഴ്ചകളിലേയ്ക്ക്, ആ വിഷുക്കണി യാത്രകളിലേയ്ക്ക്, മനസ്സുകൊണ്ടൊരു മടക്കയാത്ര......

എന്താ നിങ്ങൾ തയ്യാറല്ലേ?  എങ്കിൽ...

വിശദമായ വായനയ്ക്ക്:

ശബ്ദചിത്രത്തിന്:

ഏവർക്കും, പ്രാർത്ഥനയുടെ, ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ വിഷു ആശംസിച്ചുകൊണ്ട്...

സ്നേഹത്തോടെ 
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]