നമ്മളീ അങ്കം ജയിച്ചിരിയ്ക്കും [വടക്കൻപാട്ട് ശൈലി]


നമ്മളീ അങ്കം ജയിച്ചിരിയ്ക്കും
[വടക്കൻപാട്ട് ശൈലി]

കാലം കരുതിയതാകാമിത്
കാലൻ കരുതിയതാകാമിത്
കലികാലമെന്നും കരുതിടേണം
കാലക്കേടെന്നങ്ങു നീ നിനയ്ക്ക ...!!

ഇത്തിരിപ്പോന്നോരാ വൈറസോട്
എതിരിടും കാലമിന്നോർമ്മ വേണം
വൈറസിനില്ലാതെയൊന്നതുണ്ട്
മനശ്ശക്തി എന്നോർത്ത് പോരടിയ്ക്ക ...!!

അകലങ്ങൾ പാലിച്ചു നിന്നുകൊണ്ടാ
അങ്കത്തിൽ നിങ്ങളും പങ്കെടുക്കൂ
പുണരണം തങ്ങളിൽ നമ്മളിന്നും
മനസ്സുകൊണ്ടാണെന്നു മാത്രമോർക്ക ...!!

ഒരുമിച്ചു ചേർന്നൊറ്റ മനസ്സായി നാം
കരുതലോടിന്നു പൊരുതിയെന്നാൽ
നമ്മളീ കാലം കടന്നു പോകും
നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!

തച്ചോളി നാട്ടിൽ പിറന്നോരെല്ലാം
അങ്കം ജയിച്ചവരായിരുന്നു
വീരരവരുടെ ഓർമ്മ കൊണ്ടും
നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!

നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!
നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!
 *****

LET US BREAK THE CHAIN...!!

- ബിനു മോനിപ്പള്ളി


ആലാപനം: കുമാരി പൂർണിമ അശോക്


യൂട്യൂബിൽ കാണുന്നതിന്: https://www.youtube.com/watch?v=io9BMs4ONlU&t=25s

*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com

മുഖചിത്രത്തിനു കടപ്പാട്: ജിതിൻ പി ; മറ്റു ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]