'റോൾഡ് ഗോൾഡ്' ചിന്തകൾ [ചെറു കവിത]
'റോൾഡ് ഗോൾഡ്' ചിന്തകൾ
[ചെറു കവിത]
പുറകിൽ വന്നൊരാൾ ചിരിച്ചതിൽ പെട്ടു
'കനവ്' കാണവേ കുടുക്കിലും പെട്ടു
'കനകം' മൂലമോ 'കടത്തു' മൂലമോ
തലയുയർത്തിടാൻ കഴിഞ്ഞിടാതെയായ്
ചിരിച്ചു നിന്നൊരാ മുഖങ്ങളൊക്കെയും
തിരിഞ്ഞു നിന്നതാ അകന്നു പോകയായ്
'മാസ്ക്ക്' കാരണം ഞെരിഞ്ഞമരുമാ
വെറുപ്പ് കാൺകയില്ലെന്നിരിയ്ക്കിലും
മെടഞ്ഞെടുത്തൊരെൻ കഥകളൊക്കെയും
വിഴുപ്പലക്കലിൽ മുഷിഞ്ഞു നാറവേ
എവിടെയാണൊരു തുരുത്തണയുക
പിടിച്ചു നിൽക്കുവാൻ, കരുത്തുനേടുവാൻ
പഴയ പോലല്ലീ ജനങ്ങളൊക്കെയും
'പുതിയ മാധ്യമ' പുലികളാണവർ
'വളച്ചൊടിച്ചെന്നാ' പഴയ പല്ലവി
തരിമ്പുമിപ്പോഴങ്ങേശിടാതെയായ്
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റും കഥ പണ്ട് ചൊല്ലിയ
പണ്ഡിതനാം കവിവര ശ്രേഷ്ഠനെ
കുമ്പിടുന്നിന്നു ഞാനും, ക്ഷമിയ്ക്കണേ ...!!
-ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
thank you ...
ReplyDelete